നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

ഫേസ്ബുക്കില്‍ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ നിരീക്ഷിക്കുന്നുണ്ടോ? കണ്ടെത്താം.......


ഫേസ്ബുക് ലോക കാര്യങ്ങള്‍ അറിയാനും സുഹൃത്തുക്കളുമായുള്ള ബന്ധം നിലനിര്‍ത്താനുമെല്ലാം ഏറെ നല്ലതാണ്. എന്നാല്‍ അതോടൊപ്പം ചില ദോഷവശങ്ങളുമുണ്ട് ഈ സൈറ്റിന്. സുരക്ഷിതത്വമില്ലായ്മതന്നെയാണ് പ്രധാനം. അതായത് നിങ്ങളറിയാതെ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ പല കമ്പനികളും ശേഖരിക്കുന്നു എന്നതുതന്നെ. എങ്ങനെയെന്നല്ലേ, ഫേസ്ബുക് അക്കൗണ്ടിലുടെ ഏതെങ്കലും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ഏതെങ്കിലും വെബ്‌സൈറ്റില്‍ ലോഗ്ഇന്‍ ചെയ്യുകയോ ചെയ്യുമ്പോള്‍ നിങ്ങളുടെ ഫേസ്ബുക് അക്കൗണ്ടും വ്യക്തിപരമായ വിവരങ്ങളും വരെ ആ കമ്പനികള്‍ക്ക് പരിശോധിക്കാന്‍ സാധിക്കും. ഇ-മെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍, ലൊക്കേഷന്‍ തുടങ്ങിയ വിവരങ്ങളൊക്കെ ഇതില്‍ പെടും. തീര്‍ന്നില്ല, നിങ്ങളുടെഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉള്ളവരുടെ വിവരങ്ങള്‍ പോലും ഈ കമ്പനികള്‍ക്ക് പരിശോധിക്കാന്‍ കഴിയും. ഇത്തരത്തില്‍ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ മറ്റുള്ളവര്‍ അറിയുന്നത് തടയണമെന്നുണ്ടോ. എങ്കില്‍ ചുവടെ കൊടുത്തിരിക്കുന്ന ഏതാനും സ്‌റ്റെപ്പുകള്‍ പിന്‍തുടര്‍ന്നാല്‍ മതി.
സ്‌റ്റെപ് 1 ആദ്യം ഫേസ്ബുക്കില്‍ ലോഗ് ഇന്‍ ചെയ്ത ശേഷം മുകളില്‍ കാണുന്ന സെറ്റിംഗ് ബട്ടണില്‍ ക്ലിക് ചെയ്യുക.

സ്‌റ്റെപ് 2 ഇനി താഴേക്ക് സ്‌ക്രോള്‍ െചയ്തശേഷം സെറ്റിംഗ്‌സ് എന്ന ടാബില്‍ ക്ലിക് ചെയ്യുക

സ്‌റ്റെപ് 3 ഇപ്പോള്‍ തുറക്കുന്ന പേജില്‍ ഇടതുവശത്തു കാണുന്ന ആപ്‌സ് എന്നതില്‍ ക്ലിക് ചെയ്യുക.

സ്‌റ്റെപ് 4 ഇപ്പോള്‍ കുറെ ആപ്ലിക്കേഷനുകള്‍ കാണാം. ഇതെല്ലാം നിങ്ങളുടെ

അക്കൗണ്ട് പരിശോധിക്കാന്‍ അനുമതിയുള്ള ആപ്ലിക്കേഷനുകളാണ്


സ്‌റ്റെപ് 5 എന്നാല്‍ ഇതുകൊണ്ട് തീര്‍ന്നില്ല, കൂടുതല്‍ ആപ്ലിക്കേഷനുകള്‍

 നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ പേജിന്റെ ഏറ്റവും താഴെയായി 

ഷോ ഓള്‍ ആപ്‌സ് എന്നു കാണാം അതില്‍ ക്ലിക് ചെയ്യണം.

സ്‌റ്റെപ് 6 ഇനി ഓരോ ആപ്ലിക്കേഷനിലും എഡിറ്റ് എന്ന ബട്ടനില്‍ ക്ലിക് ചെയ്യുക. ഇപ്പോള്‍ തുറക്കുന്ന പേജില്‍ രണ്ടാമതായി ദിസ് ആപ് നീഡ്‌സ് എന്നു കാണാം. അതിനുനേരെ ചേര്‍ത്ത വിവരങ്ങളെല്ലാം ആ ആപ്ലിക്കേഷന്‍ സെര്‍വറില്‍ ഉണ്ടായിരിക്കുമെന്നാണ് അര്‍ഥം. അടിസ്ഥാനപരമായ വിവരങ്ങള്‍ക്കു പുറമെ, ഇ-മെയില്‍ അഡ്രസ്, ജനന തീയതി, ലൊക്കേഷന്‍ എന്നിവയൊക്കെ പല ആപ്ലിക്കേഷനുകളും ശേഖരിച്ചിട്ടുണ്ടാവും.


സ്‌റ്റെപ് 7 അടിസ്ഥാനപരമായ വിവരങ്ങള്‍ എന്നു പറയുമ്പോള്‍ പേര്, പ്രൊഫൈല്‍ ചിത്രം, യൂസര്‍ ഐഡി, സുഹൃത്തുക്കളുടെ ലിസ്റ്റ്, തുടങ്ങിയവയെല്ലാം ഉള്‍പ്പെടും. കൂടുതല്‍ അറിയണമെങ്കില്‍ ചിത്രത്തില്‍ കാണിച്ച വിധത്തില്‍ ബേസിക് ഇന്‍ഫര്‍മേഷന്‍ എന്നതിനൊപ്പമുള്ള ചോദ്യചിഹ്നത്തില്‍ കര്‍സര്‍ വച്ചാല്‍ മതി.

സ്‌റ്റെപ് 8 ഇനി ഓരോ ആപ്ലിക്കേഷനും നേരെയായി എഡിറ്റ് എന്ന ഓപ്ഷനും X എന്ന ഓപ്ഷനും കാണാം. X എന്നത് ഡിലിറ്റ് ചെയ്യുന്നതിനുള്ളതാണ്.

സ്‌റ്റെപ് 9 ഏതെല്ലാം ആപ്ലിക്കേഷനുകള്‍ക്ക് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ മനസിലായല്ലോ. ആ ആക്‌സസ് തടയണമെങ്കില്‍ ഓരോ ആപ്ലിക്കേഷന്റേയും നേരെയായി കാണുന്ന ഡിലിറ്റ് (X) ബട്ടണ്‍ ക്ലിക് ചെയ്താല്‍ മതി. പിന്നീടൊരിക്കലും ആ ആപ്ലിക്കേഷന് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളില്‍ ആക്‌സസ് ഉണ്ടാവില്ല.