പല്ലുതേപ്പും സ്മാര്‍ട്ട് ആകുന്നു
എന്ന് പറഞ്ഞാല്‍ അതിശയിക്കേണ്ടതില്ല. ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ്
പ്രമുഖ പേഴ്സണല്‍ ഉല്‍പന്ന ബ്രാന്‍റായ പി ആന്‍റ് ജിയുടെ 'ഓറല്‍
- ബി ബ്രാന്‍ഡ്' എന്ന സ്മാര്‍ട്ട് ബ്രഷ് ഇറക്കിയത്.
അടുത്ത ജൂണോടെ ലോക വിപണിയില്‍ എത്തുന്ന ബ്രഷിന്‍റെ വില കേട്ടാല്‍ ഞെട്ടരുത്
19,000 രൂപ.
പല്ല് തേപ്പ് എത്രത്തോളം ഭംഗിയാക്കാം
എന്നതാണ് സ്മാര്‍ട്ട് ടൂത്ത് ബ്രഷിന്‍റെ പ്രത്യേകത. രണ്ടുമിനിറ്റ് നീളുന്ന
പല്ലുതേയ്ക്കല്‍ പ്രക്രിയയാണ് ഈ ബ്രഷ് ഉപയോഗിച്ച് നടത്തുവാന്‍ സാധിക്കുക, 30 സെക്കന്‍ഡ് വീതമുള്ള നാല് വിഭാഗങ്ങളായി നിങ്ങളുടെ ബ്രഷിങ്ങ്
ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട് ഫോണിലെ ആപ്ലികേഷന്‍ നിരീക്ഷിക്കും. എത്ര അമര്‍ത്തിയാണ്
ബ്രഷ് പ്രയോഗിക്കുന്നത്, പല്ലിന് എന്തങ്കിലും കേടുണ്ടോ, നിങ്ങള്‍ വൃത്തിയായി പല്ലുതേയ്ക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍
ആപ്ലികേഷന്‍ മനസ്സിലാക്കും,
പിന്നെ ഇത് ദന്തിസ്റ്റുമായി പങ്കിടാനും
സാധിക്കും. നിങ്ങളുടെ പല്ലുതേപ്പ് ഗംഭീരമെങ്കില്‍ ആപ്ലികേഷന്‍ സര്‍ട്ടിഫിക്കേറ്റും
നല്‍കും 'Congratulations: your teeth are shining'എന്ന്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ