ഫേസ്ബുക് പത്താം
പിറന്നാള്‍ ആഘോഷിക്കുകയാണ്. ലോകത്താകമാനം ഏകദേശം 111 കോടി ജനങ്ങളാണ് ഇപ്പോള്‍ ഈ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്
സൈറ്റില്‍ അംഗമായിട്ടുള്ളത്. അക്കൂട്ടത്തില്‍ ഒരാളാണോ നിങ്ങള്‍. എങ്കില്‍ ഇത്
വായിക്കണം. കാരണം മറ്റെല്ലാ സൈറ്റുകളെയും പോലെ ഫേസ്ബുക്കും ഹാക്കര്‍മാരുടെ
പ്രിയപ്പെട്ട കേന്ദ്രമാണ്. ഫേസ്ബുക്കില്‍ നിങ്ങളുടെ ഫോട്ടോകള്‍ ഉള്‍പ്പെടെ
വ്യക്തിപരമായ പല ഡാറ്റകളും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ പ്രൊഫൈല്‍ ഹാക്‌ചെയ്യപ്പെട്ടാല്‍
ഉണ്ടാവുന്ന ദോഷങ്ങള്‍ ചെറുതായിരിക്കുകയുമില്ല. ഇനി പ്രൊഫഷണല്‍ ഹാക്കര്‍മാരെ
മാത്രമല്ല, നിങ്ങളുടെ
സുഹൃത്തുക്കളോ എതിരാളികളോ ഒക്കെ ചിലപ്പോള്‍ പ്രൊഫൈല്‍ ഹാക് ചെയ്യാന്‍ ശ്രമിച്ചു
എന്നുവരാം. കരുത്തുള്ള പാസ്‌വേഡ് നല്‍കുക എന്നതുമാത്രമാണ് ഇതു തടയാനുള്ള പരിഹാരം.
എങ്കിലും നിലവില്‍ നിങ്ങളുടെ പ്രൊഫൈല്‍ ഹാക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന്
അറിയണമെന്നുണ്ടോ. എങ്കില്‍ അതിനുള്ള മാര്‍ഗമാണ് ചുവടെ കൊടുക്കുന്നത്
1.സെറ്റിംഗ്‌സ് ആദ്യം
ഫേസ്ബുക്കില്‍ ലോഗ് ഇന്‍ ചെയ്തശേഷം മുകളില്‍
വലതുവശത്ത് കാണുന്ന സെറ്റിംഗ്‌സ്
അടയാളത്തില്‍ ക്ലിക് ചെയ്യുക
1. സെറ്റിംഗ്‌സ്
ഇപ്പോള്‍ നിരവധി ഓപ്ഷനുകള്‍ വരും. അതില്‍ സെറ്റിംഗ്‌സ് എന്നതില്‍ ക്ലിക് ചെയ്യുക.
1.
സെക്യൂരിറ്റി
ഇപ്പോള്‍ തുറക്കുന്ന പേജില്‍ ഇടതുവശത്ത് രണ്ടാമതായി സെക്യൂരിറ്റി എന്നു കാണാം.
അതില്‍ ക്ലിക് ചെയ്യുക.
1.
ആക്റ്റീവ് സെഷന്‍സ്
സെക്യൂരിറ്റിയില്‍ ക്ലക് ചെയ്യുമ്പോള്‍ വരുന്ന ഓപ്ഷനുകളില്‍ ഏറ്റവും അടിയില്‍
ആക്റ്റീവ് സെഷന്‍സ് എന്നുകാണാം. അതിനു നേരെയുള്ള എഡിറ്റ് എന്നതില്‍ ക്ലിക്
ചെയ്യുക.
1.
ലോഗ്ഇന്‍ ഡാറ്റ
ഇപ്പോള്‍ അടുത്തിടെ ഏതെല്ലാം കമ്പ്യൂട്ടറില്‍ നിന്നാണോ നിങ്ങളുടെ ഫേസ്ബുക്
അക്കൗണ്ട് ലോഗ് ഇന്‍ ചെയ്തിട്ടുള്ളത്, അതുമുഴുവന്‍ അവിടെ കാണാം. സ്ഥലവും ബ്രൗസറും ദിവസവും ഉള്‍പ്പെടെയുള്ള
വിവരങ്ങളും. ഇതില്‍നിന്നും നിങ്ങളറിയാതെ ആരെങ്കിലും നിങ്ങളുടെ പ്രൊഫൈല്‍
തുറന്നിട്ടുണ്ടോ എന്നറിയാം.
1.
എന്‍ഡ്
ആക്റ്റിവിറ്റി ഇനി അങ്ങനെ സംശയാസ്പദമായി ഏതെങ്കിലും വിവരങ്ങള്‍ കണ്ടാല്‍ ഉടന്‍
അതിനു നേരെ കൊടുത്തിരിക്കുന്ന എന്‍ഡ് ആക്റ്റിവിറ്റി എന്ന ഓപ്ഷനില്‍ ക്ലിക്
ചെയ്യുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ