എന്താണ് സ്യുഡോമോണസ് ?
ജൈവക്യഷിരീതിയിൽ സഹായകമായ
മിത്ര സൂക്ഷ്മാണുവാണ് സ്യുഡോമോണസ്. ചെടിയുടെ വേരുപടലത്തിനു ചുറ്റുമുളള മണ്ണിലും ചെടിയിലും
പ്രവർത്തിച്ചു രോഗണുക്കളെ നശിപ്പിക്കാൻ സ്യുഡോമോണസിനു സാധിക്കും.ചെടികളിലെ ചീയൽ രോഗം,ചീരയിലെ
ഇലപ്പുള്ളി രോഗം ഇവയെ പ്രതിരോധിക്കാൻ സ്യുഡോമോണസ് വളരെ ഫലപ്രധമാണ്.വിത്തുകൾ നടുംബോൾ,
തൈകൾ പറിച്ച് നടുംബോൾ,ചെടിവളർന്നു വരുംബോയും,പൂവിടുംബോളും തുടങ്ങി വളർച്ചയുടെ വിവിധഘട്ടത്തിൽ
സ്യുഡോമോണസ് നമ്മുക്ക് പ്രയോജനപ്പെടുത്താം.
സ്യുഡോമോണസ് എവിടെ
ലഭിക്കും..?
ക്യഷിവിഞാനകേന്ദ്രങ്ങൾ,വി
എഫ് പി സി കെ, വളങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്.ഇത് ദ്രവ,ഖര രൂപത്തിൽ
ലഭിക്കും.ഖരരൂപത്തിലുള്ള സ്യുഡോമോണസിനു ദ്രവ രൂപത്തിള്ളതിനേക്കാളും വില ക്കുറവാണ്.ഖര
രൂപത്തിലുള്ള സ്യുഡോമോണസ് ഏകദേശം കിലോ.. 53 -68 രൂപ വിലവരും.വെളുത്ത പോടിപോലെ ഇരിക്കും,സൂര്യപ്രകാശം
അടിക്കാതെ സൂക്ഷിക്കണം.
ഉപയോഗക്രമം
വിത്തുകൾ പാകുബോൾ
20 ഗ്രാം സ്യുഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വിത്തുകൾ നടുന്നതിനു അരമണിക്കൂർ
മുൻപ് ഇ ലായനിയിൽ ഇട്ടുവയ്ക്കുക.ചീര,തക്കാളി,വഴുതന തുടങ്ങി ചെറിയ വിത്തുകൾ ഒരു വെള്ളതുണിയിൽ
കെട്ടി ലായനിയിൽ മുക്കി വയ്ക്കുന്നതാണ് ഉത്തമം.നമ്മുടെ ടെറസ്സ് ക്യഷിക്ക് വേണ്ടുന്ന
ലായനി ഉണ്ടാക്കുവാൻ ഒരു ലിറ്റർ വെള്ളം ആവശ്യം ഇല്ല. സ്യുഡോമോണസും വെള്ളവും ആനുപാതീകമായി
കുറ്ച്ച് എടുതാൽ മതി. സ്യുഡോമോണസ് ഉപയോഗിച്ചാൽ വിത്തുകൾ ആരോഗ്യതോടെ മുളച്ച് വരും.തൈകൾ
പറിച്ച് നടുബോളും മേൽപ്പറഞ്ഞ രീതിയിൽ തയ്യാറാക്കിയ ലായനിയിൽ തൈകളുടെ വേരുകൾ അരമണിക്കുർ
മുക്കി വച്ച് തൈകൾ നടാം.രോഗനിയന്ത്രണം , വളർച്ച്ക്കാവശ്യമായ സാഹചര്യം ഒരുക്കുക,വിളകളുടെ
വളർച്ച്തോരിതപ്പെടുത്തുക തുടങ്ങിയ ഗുണങ്ങൾ സ്യുഡോമോണസിനെ സംബന്ധിച്ച് എടുത്പറയാവുന്ന്
ഗുണമേന്മകളാണ്.
ചെടികളുടെ വളർച്ചയുടെ
സമയത്ത് ചുവട്ടിൽ ഒഴിച്ച് കൊടുക്കാനും ഇലകളിൽ തളിക്കാനും ലായനി ഉപയോഗിക്കാവുന്നതാണ്.
വിവരങ്ങൾക്ക് കടപ്പാട്
ക്യഷിക്കാരൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ