നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, ഫെബ്രുവരി 14, വെള്ളിയാഴ്‌ച

വാട്സ്ആപ്പിനും, ടെലഗ്രാമിനും കഴിയാത്തത് ടോക്റേ വരുന്നു................


മൊബൈല്‍ കോളിംഗ് ആപ്ലിക്കേഷനായ ടോക്‌റേയ്ക്ക് പ്രിയം ഏറുന്നു. വാട്ട്‌സ് ആപ്പ്, ടെലഗ്രാം, വൈബര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര ആപ്ലിക്കേഷനുകള്‍ക്ക് ഒപ്പം ടോക്റേയുടെ പ്രചാരം വര്‍ദ്ധിക്കുന്നതാണ് ടെക് ലോകത്തെ വാര്‍ത്ത. എന്നാല്‍ ഇവയെക്കാള്‍ ഏറെ മികച്ച സേവനങ്ങള്‍ ടോക്‌റേയില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നാണ് ആപ്ലികേഷന്‍ നിര്‍മ്മാതക്കളുടെ അവകാശവാദം.
 വോയിസ് കോളിംഗ് ക്വാളിറ്റി, കോണ്‍ഫറന്‍സ് കോളിംഗ് എന്നിവയാണ് മറ്റുള്ളവയില്‍ നിന്നും വ്യത്യസ്ഥമായി ടോക്റേ നല്‍കുന്ന സേവനങ്ങള്‍. ഫെയ്‌സ്ചാറ്റിംഗും മറ്റൊരു പ്രത്യേകതയാണ്. ഉപയോക്താവിന്‍റെ മുഖചിത്രം ഒരോ ചാറ്റിലും മറുപടി ലഭിക്കുന്ന വ്യക്തിക്ക് കാണുവാന്‍ സാധിക്കും. ഗള്‍ഫ് രാജ്യങ്ങളാണ് ഇപ്പോള്‍ ടോക്‌റേയുടെ ഉപയോഗം കൂടിയ സ്ഥലം. ഈ ആന്‍ഡ്രോയ്ഡ് അപ്ലികേഷന് ഗള്‍ഫില്‍ മാത്രം ഇതിനകം 10 ലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ നടന്നു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. 

വിവിധ രാജ്യങ്ങളിലുള്ളവര്‍ക്ക് കോണ്‍ഫറന്‍സ് കോള്‍ ചെയ്യാം എന്നാണ് ടോക്‌റേയുടെ പ്രചാരത്തിനുള്ള ഒരു മുഖ്യ സവിശേഷത എന്നാണ് സൂചന, വാട്ട്‌സ്ആപ്പിലെ പോലെ ശബ്ദ സന്ദേശങ്ങള്‍ അയക്കാനും കഴിയും, അടുത്തിടെ ടെലഗ്രാമിന് ഈ സവിശേഷത ഇല്ല. അതിനാല്‍ തന്നെ അതിന്‍റെ പ്രചാരണത്തിന് വലിയ ഇടിവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ആ സ്ഥാനത്താണ് ടോക്റേ കയറി വരുന്നത് എന്നാണ് പ്രധാന പ്രത്യേകത. ലിങ്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

അഭിപ്രായങ്ങളൊന്നുമില്ല: