ഫേസ്ബുക് എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് വ്യാജന്‍മാരുടെ
സങ്കേതംതന്നെയാണ്. വിശ്വസനീയമെന്നു തോന്നുന്ന വിധത്തില്‍ പ്രൊഫൈല്‍ ക്രിയേറ്റ്
ചെയ്ത് ഫ്രണ്ട്‌സ് ലിസ്റ്റില്‍ കടന്നുകൂടുന്ന ഇവര്‍ക്ക് പല ഉദ്ദേശങ്ങളും ഉണ്ടാവും.
ഇത്തരക്കാരുടെ വയലിയില്‍ കുടുങ്ങുന്നവര്‍ കുറവല്ലതാനും. എന്നാല്‍ നിങ്ങളുടെ
ഫേസ്ബുക് ഫ്രണ്ട്‌സ് ലിസ്റ്റിലും ഇത്തരം വ്യാജന്‍മാര്‍ ഉണ്ടോ എന്ന് അറിയണോ.
എങ്കില്‍ അതിനാണ് ഫേക്ഓഫ് എന്ന ആപ്ലിക്കേഷന്‍. ഫേസ്ബുക്കിലെ വ്യാജപ്രൊഫൈലുകാരെ
കണ്ടെത്തുന്നതിനായി ഒരു ഇസ്രയേലി സ്റ്റാര്‍ട്പ്പാണ് ഫേക് ഓഫ്
വികസിപ്പിച്ചിരിക്കുന്നത്. ഉപയോക്താവിന്റെ ടൈംലൈന്‍ ആക്റ്റിവിറ്റികള്‍
പരിശോധിച്ചാണ് ഈ ആപ്ലിക്കേഷന്‍ പ്രൊഫൈല്‍ യദാര്‍ഥമാണോ വ്യാജനാണോ എന്ന്
കണ്ടെത്തുന്നത്. സംശയം തോന്നുന്ന വ്യക്തിയുടെ ഫോട്ടോ സ്‌കാന്‍ ചെയ്യുകയും
മറ്റേതെങ്കിലും സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തതാണോ ഫോട്ടോ എന്ന് അറിയാനും
സാധിക്കും. വിവിധ രീതിയില്‍ നടത്തുന്ന പരിശോധനകളിലുടെ കണ്ടെത്തുന്ന വിവരങ്ങള്‍
പരിശോധിച്ച് ക്രോഡീകരിച്ച് ഒന്നുമുതല്‍ 10 വരെ മാര്‍ക് നല്‍കുകയാണ് ചെയ്യുന്നത്. മാര്‍ക് കൂടുന്നതിനനുസരിച്ച്
പ്രൊഫൈലിന്റെ വിശ്വസ്യതയും കൂടുന്നു എന്നാണ് അര്‍ഥം. എന്നാല്‍ ഈ ആപ്ലിക്കേഷന്‍
നൂറു ശതമാനം വിശ്വസനീയമാണെന്നും കരുതാന്‍ സാധിക്കില്ല. ഉദാഹരണത്തിന് പ്രൊഫൈലില്‍
സെലിബ്രിറ്റികളുടെയോ മറ്റു വസ്തുക്കളുടെയോ ഒക്കെ ഫോട്ടോകള്‍ ഉപയോഗിക്കുന്നവര്‍
ഉണ്ടാകും. അത്തരം പ്രൊഫൈലുകള്‍ ഫേക് ഓഫിലൂടെ പരിശോധന നടത്തുമ്പോള്‍ മാര്‍ക്
കുറഞ്ഞുവെന്നുവരാം. മാത്രമല്ല, സ്ഥിരമായി ഫേസ്
ബുക് ഉപയോഗിക്കാത്തവരുടെ വിവരങ്ങളും കൃത്യമാകണമെന്നില്ല. എങ്കിലും തീര്‍ത്തും
അപരിചിതരായ വ്യക്തികളൂടെ വിശ്വാസ്യത ഒരു പരിധിവരെ മനസിലാക്കാന്‍ ഇത് സഹായിക്കും.
രണ്ടുമാസം മുമ്പ് ആരംഭിച്ച ആപ്ലിക്കേഷന് നിലവില്‍ 15,000 യൂസര്‍മാരുണ്ട്. എങ്ങനെയാണ് ആപ്ലിക്കേഷന്‍
ഉപയോഗിക്കേണ്ടെതെന്നും വ്യാജന്‍മാരെ കണ്ടെത്തുന്നതെന്നും ചുവടെ കൊടുക്കുന്നു.ഇവിടെ ക്ലിക്ക് ചെയ്യുക ലിങ്ക്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ