ലോകത്തെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ്
സൈറ്റാണ് യു ട്യൂബ്. ദിവസവും പതിനായിരക്കണക്കിന് വീഡിയോകള്‍ യു ട്യൂബ് വഴി ഷെയര്‍
ചെയ്യപ്പെടുന്നുണ്ട്. ഇത് ഓണ്‍ലൈനായി കാണുകയും ചെയ്യാം. എന്നാല്‍ ഡൗണ്‍ലോഡ്
ചെയ്യാന്‍ സാധിക്കില്ല എന്നതാണ് പ്രധാന പ്രശ്‌നം. ഇന്റര്‍നെറ്റ് കണക്ഷന്‍
ഇല്ലാതിരിക്കുകയോ സ്പീഡ് കുറയുകയോ ചെയ്താല്‍ വീഡിയോകള്‍ കാണാന്‍ സാധിക്കില്ല എന്നു
ചുരുക്കം. നമ്മുടെ നാട്ടിലാണെങ്കില്‍ ഇന്റര്‍നെറ്റ് സ്പീഡ് തീരെ കുറവാണുതാനും.
യൂട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം.
എന്നാല്‍ എങ്ങനെയാണ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുക. യൂട്യൂബ് വീഡിയോ ഡൗണ്‍ലോഡ്
ചെയ്യാന്‍ സഹായിക്കുന്ന വിവിധ സോഫ്റ്റ്‌വെയറുകള്‍ ഉണ്ടെങ്കിലും അതെല്ലാം ധന
നഷ്ടവും സമയ നഷ്ടവും ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഒരു സോഫ്റ്റ്‌വെയറിന്റേയും
സഹായമില്ലാതെ ഈ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. Fewclick എന്ന വെബ്‌സൈറ്റാണ് ഇത് സാധ്യമാക്കുന്നത്. എങ്ങനെയാണ് ഈ സൈറ്റിലൂടെ
യു ട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യുക. അത് ചുവടെ വിവരിക്കുന്നു.
സ്‌റ്റെപ് 1
ആദ്യം Fewclick വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്യുക.
സ്‌റ്റെപ് 2
ഇനി മറ്റൊരു ടാബില്‍ യുട്യൂബ് ഓപ്പണ്‍ ചെയ്തശേഷം ഡൗണ്‍ലോഡ് ചെയ്യേണ്ട വീഡിയോ
ഓപ്പണ്‍ ചെയ്യുക.
സ്‌റ്റെപ് 3
ഇനി ആ വീഡിയോയുടെ യു.ആര്‍.എല്‍. (ചിത്രത്തില്‍ മുകളില്‍ നീലനിറത്തില്‍ കാണുന്ന
ഭാഗം) കോപിചെയ്യുക.
സ്‌റ്റെപ്
4 അടുത്തതായി Fewclick സൈറ്റില്‍
പോയി കോപി ചെയ്ത യു.ആര്‍.എല്‍. അതില്‍ കാണുന്ന സെര്‍ച് ബോക്‌സില്‍ പേസ്റ്റ്
ചെയ്യുക. തുടര്‍ന്ന് സെര്‍ച് എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക
സ്‌റ്റെപ് 5
ഇപ്പോള്‍ Fewclick സൈറ്റില്‍ പ്രസ്തുത വീഡിയോയും അനുബന്ധ
വീഡിയോകളും കാണാം. അതിനു മുകളിലായി പി.ഡി.എഫ് ഡോക്യുമെന്റ്, FTP ലിങ്ക്, ഗേംസ് യു ട്യൂബ് തുടങ്ങി നിരവധി
ഓപ്ഷനുകള്‍ മങ്ങിയ രീതിയില്‍ കാണാം. അതില്‍ യു ട്യൂബ് എന്നതില്‍ ക്ലിക് ചെയ്യുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ