മാതാ അമൃതാനന്ദമയി അക്രമകാരിയായ സ്ത്രീയാണെന്ന്
മുന്‍ ശിഷ്യയും അമൃതാനന്ദമയിയുടെ സന്തതസഹചാരിയുമായിരുന്ന ഗെയ്ല്‍ ട്രെഡല്‍.
ആമസോണ്‍
പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘ഹോളി ഹെല്‍: എ മെമ്മയര്‍ ഓഫ് ഫെയ്ത്,
ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നെസ്‘ എന്ന
ആത്മകഥാപരമായ പുസ്തകത്തിലാണ് ഗെയ്‌ല്‍ തന്റെ അനുഭവങ്ങള്‍ നിരത്തുന്നത്.
ആശ്രമത്തിലെ ഗെയ്‌ലിന്റെ പേര് ഗായത്രിയെന്നായിരുന്നു.
ഓസ്‌ട്രേലിയക്കാരിയായ ഗെയ്ല്‍
ട്രെഡ്വല്‍ ഇരുപത്തിയൊന്നാം വയസിലാണ് മാതാ അമൃതാനന്ദമയിയുടെ ശിഷ്യയായത്. ആശ്രമം
വിട്ട ശേഷമാണ് മഠത്തിലെ ദുരനുഭവങ്ങളെക്കുറിച്ച് ഗെയ്ല്‍ പുസ്തകമെഴുതിയത്. പേഴ്‌സണല്‍
അസിസ്റ്റന്റ് എന്ന നിലയില്‍നിന്ന് ആശ്രമത്തിലെ രഹസ്യങ്ങള്‍ എല്ലാമറിയാവുന്ന
ഒരാളായിരുന്നു ഗെയ്ല്‍ . 1999ലാണ് ആശ്രമം വിട്ടത്. എന്നാല്‍ മാനസിക
പീഡനങ്ങള്‍ മൂലം ഒന്നും എഴുതാന്‍ തോന്നിയില്ല. ആശ്രമം വിട്ടതിന് പിന്നാലെ
അമൃതാനന്ദമയിയുടെ അനുയായികള്‍ പിന്തുടര്‍ന്നതായും ഗെയ്‌ല്‍ പറയുന്നു.അമൃതാനന്ദമയിയുടെ
അറിവോടെ താന്‍ പല തവണ ബലാത്സംഗം ചെയ്യപ്പെട്ടു. അമൃതാനന്ദമയിയുടെ അടുത്ത ശിഷ്യനായ
സ്വാമിയാണ് ബലാത്സംഗം ചെയ്തത്. ഒരേസമയം ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. 20 വര്‍ഷത്തോളം അമൃതാനന്ദമയിയെ സേവിച്ച താന്‍ ആശ്രമത്തിന്റെ
കാപട്യങ്ങളില്‍ മനംനൊന്ത് നാട്ടിലേക്ക് തിരിച്ചു പോകുകയായിരുന്നുവെന്നും ഗെയ്‌ല്‍
ആരോപിക്കുന്നു. ആശ്രമത്തില്‍ പോലും ബലാത്സംഗം നടന്നിട്ടുണ്ട്. അക്രമകാരിയായ
സ്ത്രീയെയാണ് ലോകം അമ്മയെന്ന് വിളിക്കുന്നതെന്നും പുസ്തകത്തില്‍ പറയുന്നു.
കൂട്ടത്തിലുള്ളവരെ ശാരീരികമായി ഉപദ്രവിക്കാറുണ്ട്. അമൃതാനന്ദമയിക്ക് നിരവധി
സ്വാമിമാരുമായി ബന്ധമുണ്ടായിരുന്നെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.
പണത്തോടും സ്വര്‍ണ്ണത്തോടുമുള്ള
അമിതമായ താല്‍പര്യമാണ് അമൃതാനന്ദമയിക്കുള്ളതെന്ന് ഗെയ്‌ല്‍ വിവരിക്കുന്നു. പണവും
സ്വര്‍ണവും ആശ്രമത്തിലെ ഒരു കൂളറിലാണ് സൂക്ഷിക്കാറുള്ളത്. ഇത് അനുയായികളും
ബന്ധുക്കളും പുറത്തേക്ക് കടത്താറുമുണ്ട്. ധാരാളം പണം സംഭാവന നല്‍കുന്നവരോട്
അമൃതാനന്ദമയിക്ക് പ്രത്യേക താല്‍പര്യമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
സംഭാവന നല്‍കുന്ന പണത്തില്‍ ഭൂരിഭാഗവും പോകുന്നത് അമൃതാനന്ദമയിയുടെ ഒന്‍പതംഗ
കുടുംബത്തിന്റെ പക്കലേക്കാണ്.സംഭാവനകളിലൂടെ ലഭിച്ച വരുമാനമായി നൂറ് മില്യണോളം
സ്വിസ് ഫ്രാങ്ക് ഇവര്‍ക്കുണ്ട്. സംഭാവനകളെല്ലാം അമ്മ സ്വിസ് ബാങ്കിലാണ്
സൂക്ഷിച്ചിരിക്കുന്നത്.
പ്രമുഖ സ്വിസ് മാധ്യമമായ ടാഗസ് അനൈസര്‍. സിഎച്ച് എന്ന
വെബ്‌സൈറ്റാണ് ഇതു സംബന്ധിച്ച വിശദമായ വാര്‍ത്ത നല്‍കിയിട്ടുണ്ട്. ആമസോണ്‍ ഡോട്ട്
കോമിലൂടെ പുസ്തകത്തിന്റെ കിന്‍ഡില്‍ എഡിഷന്‍ ഓണ്‍ലൈനായി ലഭിക്കും.ഇവിടെ ക്ലിക്ക് ചെയ്യുക ഹോളി ഹെല്‍: എ മെമ്മയര്‍ ഓഫ് ഫെയ്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നെസ്
ആള്‍ദൈവങ്ങല്ളുടെ സമ്പാദിച്ച പണത്തിന്റെ കണക്ക്
ആശാറാം ബാപ്പു മുതല്‍
അമൃതാനന്ദമയിവരെയുള്ള ആള്‍ദൈവങ്ങള്‍ക്ക് പിന്നാലെ വീണ്ടും പായുന്നവരാണ്
ഇന്ത്യക്കാര്‍. ഭക്തരെ പിഴിഞ്ഞും, കൊള്ളയും, കൊലയും
നടത്തിയും ഈ ആള്‍ദൈവങ്ങള്‍ സമ്പാദിച്ച പണത്തിന്റെ കണക്ക് കേട്ടാല്‍ തല കറങ്ങും. .
ആശാറാമിനെതിരായ ലൈംഗിക അപവാദ കഥ പുറത്ത് വന്നതോട് കൂടി സകല മാധ്യമങ്ങളും ആള്‍ദൈവങ്ങള്‍ക്ക്
പിന്നാലെ തന്നെയാണ്. ബാബാ രാം ദേവും, ശ്രീ
ശ്രീരവിശങ്കറുമൊക്കം സമ്പാദിച്ചത് കോടിക്കണക്കിന് രൂപയാണ്. ഈ ആണുങ്ങളായ
ദൈവങ്ങളെയൊക്കൊ പുറം തള്ളി ലോകത്തിന്റെ 'അമ്മ' അമൃതാനന്ദമയി സമ്പാദിച്ച പണം എത്രയാണെന്ന് അറിയേണ്ടേ?
ആശാറാം ബാപ്പു 15
കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായ ആശാറാം
ബാപ്പുവിന്റെ ട്രസ്റ്റിന്റെ ആസ്തി 350 കോടി രൂപയാണ്.
പന്നീട് ഏക്കറുകണക്കിന് ഭൂമിയും ഇയാളുടെ പേരിലുണ്ട്. മധ്യപ്രദേശിനല്‍ 2001 ല്‍ സത് സംഗ് നടത്താനെത്തിയ ആശാറാമും സംഘവും കൈയ്യേറിയത് 1000 ഏക്കര്‍ ഭൂമിയാണ് .
ഈ ഭൂമിയുടെ വില എത്രയാണെന്നോ 700കോടി രൂപ.
നിര്‍മ്മല്‍ ബാബ ആത്മീയ ആചാര്യനെന്ന്
അറിയപ്പെടുന്ന നിര്‍മ്മല്‍ ബാബ( നിര്‍മ്മല്‍ ജീത് സിംഗ് നരുല). ഇദ്ദേഹത്തിന്റെ
വാര്‍ഷിക വരുമാനം 238 കോടി രൂപയാണ്. 2012 ഏപ്രില്‍ മെയ് മാസങ്ങള്‍ക്കിടയില്‍ 70
കോടി രൂപയുടെ വസ്തു വകകള്‍ ഇദ്ദേഹം വാങ്ങി. പലതരം ബിസിനസുകള്‍ ഇദ്ദേഹം
നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് ആത്മീയതയിലേക്ക് തിരിഞ്ഞു.
ഗുര്‍മീത് റാം റഹീം ഇന്ത്യയില്‍ പ്രവര്‍ത്തിയ്ക്കുന്ന
സാമൂഹിക ആത്മീയ സംഘടനായയ ധേര സച്ച സൗധ(ഡിഎസ്എസ്) സ്ഥാപകനായ ഗുര്‍മീത് രാം റഹീമിന്റെ
ആസ്തി 300 കോടി രൂപയാണ്. 750
ഏക്കര്‍ ഭൂമിയും, 750 കിടക്കകളുള്ള ആശുപത്രിയും
ഇദ്ദേഹത്തിന് ഉണ്ട്.
മാതാ അമൃതാനന്ദമയി ലോകം മുഴുവന്‍ അമ്മ
എന്ന് വിളിയ്ക്കുന്ന അമൃതാനന്ദമയിയ്ക്ക് ലോകത്താകമാനം കോടിക്കണക്കിന്
ആരാധകരാണുള്ളത്. ഇവരുടെ ആസ്തി 1700 കോടി രൂപയാണ്. ഭക്തരം
ആശ്ലേഷിയ്ക്കുന്ന അമൃതാനന്ദമയി ഇതിനോടകം മൂന്ന് കോടി ഭക്തരെയാണ്
ആശ്ലേഷിച്ചിട്ടുള്ളത്.
ശാന്ത് മൊരാരി ബാപ്പു 300 കോടി രൂപയാണ് ഈ ആള്‍ദൈവത്തിന്‍റെ ആസ്തി
മഹാഋഷി മഹേഷ് യോഗി മഹാഋഷിയുടെ ആസ്തി 250 കോടി രൂപയാണ്
പോള്‍
ദിനകരന്‍ പ്രാര്‍ത്ഥനയിലൂടെ ഭക്തന്റ ആവശ്യങ്ങള്‍ നിറവേറ്റി നല്‍കുന്ന പോള്‍
ദിനകരന്‍ എന്ന ആള്‍ദൈവത്തിന്റെ ആസ്തി 5,000 കോടി
രൂപയാണെന്നാണ് റിപ്പോര്‍ട്ട്.
ശ്രീ
ശ്രീ രവി ശങ്കര്‍ 500 കോടി രൂപയുടെ ആസ്തിയാണ് ശ്രീ ശ്രീ രവിശങ്കറിനുള്ളത്.
ബാബ
രാം ദേവ് യോഗ ഗുരു ബാബ രാംദേവ് കള്ളപ്പണത്തിനും അക്രമങ്ങള്‍ക്കും എതിരെ പോരാടുന്ന
പ്രതിരോധിയ്ക്കുന്ന സന്യാസി എന്നാണ് വയ്പ്പ്. 1300
കോടിയാണ് രാംദേവിന്റെ ഇപ്പോഴത്തെ ആസ്തി
ആചാര്യ ബാല്‍കൃഷ്ണ ബാബ രംദേവിന്റെ
സഹായിയായ ആചാര്യ ബാല്‍കൃഷ്ണയ്ക്ക് സ്വന്തം പേരില്‍ 34
കമ്പനികള്‍ ഉണ്ട്. സര്‍ക്കാരിന് നല്‍കിയ വിവരപ്രകാരം ഇയാളുടെ പേരില്‍ 256 കോടിയുടെ സ്വത്ത് വകകള്‍ ഉണ്ട്. ഉത്തരാഖണ്ഡിലെ 23 കമ്പനികളുടെ ഡയറക്ടറാണ് ഇയാള്‍ കന്നികളുടെ വരുമാനം മാത്രം 94.84 കോടി രൂപയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ