ഈ വര്‍ഷം ടെക്നോളജി ലോകം കാത്തിരിക്കുന്ന ഏറ്റവും വലിയ
പുറത്തിറക്കല്‍ ഈ മാസം ഉണ്ടാകുമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്
ചെയ്യുന്നത്. നോക്കിയയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഫെബ്രുവരി 24ന് ആരംഭിക്കുന്ന ബാഴ്സിലോനയിലെ ലോക മൊബൈല്‍ കോണ്‍ഗ്രസില്‍
നോക്കിയ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിന്‍ഡോസ് ഇന്‍റര്‍ഫേസില്‍ ഒരു ആന്‍ഡ്രോയ്ഡ്
ഫോണ്‍ എന്നതായിരിക്കും നോക്കിയയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഒരു കാലത്ത് മൊബൈല്‍ വിപണിയിലെ മുന്‍നിരക്കാരായിരുന്ന നോക്കിയയ്ക്ക് മുന്‍കാല പദവി
തിരിച്ചുപിടിക്കാന്‍ സഹായിക്കുന്നതായിരിക്കും ഈ ഫോണ്‍ എന്നാണ്
വിലയിരുത്തപ്പെടുന്നത്.
നേരത്തെ EVLeaks എന്ന വെബ് സൈറ്റ് ഫോണിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഗൂഗിള്‍ രൂപപ്പെടുത്തുന്ന ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമല്ല നോക്കിയ ഉപയോഗിക്കുക. ആമസോണ്‍ അതിന്റെ കിന്‍ഡ്ല്‍ ഫയര്‍ ടാബുകളില്‍ ഉപയോഗിച്ചതുമാതിരി, സ്വന്തംനിലയ്ക്ക് പരിഷ്‌ക്കരിച്ച ആന്‍ഡ്രോയ്ഡ് വേര്‍ഷനാകും നോക്കിയ ഉപയോഗിക്കുക. 'നോമാന്‍ഡി' എന്ന പേര് തന്നെ അതിന് ഉദാഹരണമാണ്. നോക്കിയ എക്സ് എന്നായിരിക്കും പുതിയ ഫോണിന്‍റെ പേര് എന്നാണ് വേര്‍ജ് പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത്.
എന്നാല്‍ ആന്‍ഡ്രോയ്ഡ് അപ്ലികേഷന്‍ സ്റ്റോറായ ഗൂഗിള്‍ പ്ലേ ഈ ഫോണില്‍ ലഭിക്കാത്തത് ഫോണിന് തിരിച്ചടിയാകുമോ എന്ന ആശങ്ക നോക്കിയയ്ക്കുണ്ട്. അതിനാല്‍ പല പ്രിയ ആന്‍ഡ്രോയ്ഡ് അപ്ലികേഷനുകളും ഇന്‍ബില്‍ട്ടായി നോക്കിയ നല്‍കുമെന്നാണ് അറിയുന്നത്. വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളുടെ നിരയിലുള്ളതാകും നോക്കിയയുടെ ആന്‍ഡ്രോയ്ഡ് ഫോണെന്ന് വെര്‍ജിന്റെ റിപ്പോര്‍ട്ട് പറയുന്നു.
'ആഷ' പരമ്പരയിലെ ഫോണുകളുടെ വിലനിലവാരമായിരിക്കും നോമാന്‍ഡിക്കും. ആഷ ഫോണുകളെ അപേക്ഷിച്ച് കൂടുതല്‍ ആപ്പുകള്‍ അതില്‍ ലഭ്യമാകും. അതായത് 4ജിബിവരെ ഇന്‍റേണല്‍ സ്റ്റോറേജ് ആയിരിക്കും ഫോണില്‍ ഉണ്ടാകുകയെന്നാണ് സൂചന, റാം 512 എംബിയായിരിക്കും. വിവരങ്ങള്‍ എന്നാണ് അറിയുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ