രാജ്യത്ത്
വിസക്കച്ചവടത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നതായി സംശയിക്കുന്ന 2000 ഓളം കമ്പനികളെ പ്രത്യേകം നിരീക്ഷിക്കാനും
അത്തരം സ്ഥാപനങ്ങളുടെ ഫയലുകള്‍ പഠന വിധേയമാക്കാനും നീക്കം. ‘തൊഴില്‍ വിപണി ശരിപ്പെടുത്തല്‍’ എന്ന അര്‍ഥത്തില്‍ തൊഴില്‍ സാമൂഹിക കാര്യമന്ത്രി ഹിന്ദ്
അല്‍ സബീഹ് സ്വീകരിച്ചുവരുന്ന വിവിധ പദ്ധതികളുടെ ഭാഗമാണിത്.
പേരിന് മാത്രം
ഓഫീസും ബോര്‍ഡും വെച്ചിരിക്കുന്ന നിരവധി കടലാസുകമ്പനികള്‍ വഴിവിട്ട മാര്‍ഗങ്ങളിലൂടെ
വിസകള്‍ തരപ്പെടുത്തി വിദേശികളെ രാജ്യത്തത്തെിക്കുന്നതായാണ്
കണ്ടത്തെിയിരിക്കുന്നത്.
ഈ രീതിയിലത്തെുന്ന
വിദേശികള്‍ പ്രത്യേകിച്ച് സാധ്യതയൊന്നുമില്ലാതെ തൊഴില്‍ വിപണിയിലേക്ക്
അനധികൃതമായി തള്ളപ്പെടുന്നത് വന്‍ സാമൂഹിക, തൊഴില്‍ പ്രശ്നമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെയായി അധികൃതര്‍ നടത്തിയ പരിശോധനകളില്‍ 43 കമ്പനികള്‍ മനുഷ്യക്കടത്തുമായി നേരിട്ട്
ബന്ധമുള്ളതെന്ന് കണ്ടത്തെുകയുണ്ടായി.
ഈ കമ്പനികളുടെ
ഉടമകള്‍ക്കെതിരെ കേസെടുത്ത അധികൃതര്‍ ഇവര്‍ക്കെതിരെ നിയമനടപടികള്‍
സ്വീകരിക്കുന്നതിന് പ്രോസിക്യൂഷനെ സമീപിച്ചിരിക്കുകയാണ്.
ഇപ്പോള്‍
പ്രത്യേക നിരീക്ഷണത്തിലുള്ള 2000 കമ്പനികളില്‍
മനുഷ്യകച്ചവടത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നതുണ്ടെന്ന് കണ്ടത്തിയാല്‍
അവക്കെതിരെയും പ്രോസിക്യൂഷനെ സമീപിക്കുമെന്ന് തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ്
അറിയിച്ചു.
അതേസമയം റോഡ്,
പാലം, വലിയ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ രാജ്യവ്യാപകമായി നടക്കുന്ന വന്‍ വികസന
പദ്ധതികള്‍ക്കാവശ്യമുള്ള തൊഴിലാളികളെ എത്തിക്കുന്നതിന് അത്തരം ജോലികള്‍
ഏറ്റെടുത്തിരിക്കുന്ന കമ്പനികള്‍ക്ക് നടപടികള്‍ എളുപ്പമാക്കികൊടുക്കും.
വ്യാപകമായ
അഴിച്ചുപണിയിലൂടെ തൊഴില്‍ വിപണി ക്രമീകരിക്കുന്നതിന് മന്ത്രാലയവുമായി ബന്ധമുള്ള
ഡിപ്പാര്‍ട്ടുമെന്‍റുകള്‍ ഉള്‍പ്പെടുന്ന 13 സമിതികള്‍ രൂപീകരിക്കുമെന്നും മന്ത്രി ഹിന്ദ് അല്‍ സബീഹ് കൂട്ടിച്ചേര്‍ത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ