ഭക്ഷണ പ്രേമികളായ ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്ന മലയാളികള്‍ക്ക്
വേണ്ടി ഇതാ ഒരു പുതിയ ആപ്പ്. ചുവന്ന മുളക് എന്നാണ് ഈ ആപ്പിന്റെ പേര്. 250ലധികം
ഭക്ഷണവിഭവങ്ങളുടെ പാചകക്കുറിപ്പുകളും കൂടാതെ കേരളത്തിലെ പ്രധാന ഹോട്ടലുകളുടെയും, തട്ടുകടകളുടെയും
വിവരണവും അവയിലേക്കുള്ള വഴിയും ഈ ആപ്പിലുണ്ട്.
ഹോട്ടലുകളുടെയും തട്ടുകടകളുടെയും ലിസ്റ്റ് കൊച്ചുത്രേസ്യ
എന്ന മലയാളം ബ്ലോഗര്‍ തുടങ്ങിയ ഗൂഗിള്‍ സ്‌പ്രെഡ്ഷീറ്റില്‍ നിന്നുള്ളതാണ്. ഈ
വിവരങ്ങള്‍ ഉപയോഗിച്ച് മുമ്പ് തട്ടുകട എന്ന പേരില്‍ തന്നെ ഒരു ആന്‍ഡ്രോയിഡ്
ആപ്ലിക്കേഷന്‍ ഇറങ്ങിയിരുന്നു. തട്ടുകടയില്‍ ഹോട്ടലുകളിലേക്കുള്ള വഴി അറിയാനുള്ള
സംവിധാനം ഉണ്ടായിരുന്നില്ല. എന്നാല്‍, ചുവന്നമുളക് ഉപയോഗിച്ച് നിങ്ങള്‍ക്ക് പോകാനുള്ള
സ്ഥലത്തിന്റെ വഴിയും സ്ഥിതി ചെയ്യുന്ന സ്ഥലവും ഗൂഗിള്‍ മാപ്പില്‍ കാണാന്‍ കഴിയും.
ഇംഗ്ലീഷിലുള്ള ഭക്ഷണസാധനങ്ങളുടെ മലയാളം പേര്
കണ്ടുപിടിക്കാന്‍ ഫുഡ് ഡിക്ഷണറി എന്ന സംവിധാനവും ചുവന്നമുളകിലുണ്ട്.
പാചകക്കുറിപ്പുകള്‍ വിവിധ വിഭാഗങ്ങളായി ക്രമീകരിച്ചിട്ടുണ്ട്. അതായത്
വെജിറ്റേറിയന്‍, നോണ്‍-വെജിറ്റേറിയന്‍, മത്സ്യ
വിഭവങ്ങള്‍ തുടങ്ങിയവ. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിയോ സോഫ്റ്റ്‌വെയര്‍
എന്ന സ്ഥാപനമാണ് ഈ ആപ്പിന് പിന്നില്‍. ചുവന്ന മുളക് പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ്
ചെയ്യുവാന്‍ ഈ ലിങ്ക് ക്ലിക്ക്‌ചെയ്യുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ