നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2015, സെപ്റ്റംബർ 13, ഞായറാഴ്‌ച

ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുന്നതിന്…….കേരളത്തിൽ തെരുവു നായ്ക്കളുടെ ശല്ല്യം ദിനം പ്രതി വർദ്ധിച്ച് കൊണ്ടിരിക്കുന്നു....


ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുന്നതിന്…….
താങ്കളുടെ തിരക്കിനിടയിൽ ഈ കത്ത് വായിക്കാതെ പോകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തിൽ തെരുവു നായ്ക്കളുടെ ശല്ല്യം ദിനം പ്രതി വർദ്ധിച്ച് കൊണ്ടിരിക്കുന്നു.പിഞ്ചുകുഞ്ഞുങ്ങൾ, വിദ്യാർത്ഥികൾ മുതൽ വളർത്തു മ്രഗങ്ങൾ പോലും തെരുവു നായ്ക്കളുടെ അക്രമത്തിനു ഇരയാകുന്നു. ജനങ്ങളെ ഭീതിയിലാഴ്‌ത്തി തെരുവു നായ ശല്യം രൂക്ഷമാകുന്നു. ഇതുവരെ 75,000ല്‍ ഏറെ പേര്‍ക്ക്‌ നായയുടെ കടിയേറ്റിട്ടുണ്ടെന്നാണ്‌ ഔദ്യോഗിക കണക്കുകള്‍. ഇതില്‍ ആറു പേര്‍ പേവിഷബാധമൂലം മരണമടഞ്ഞിട്ടുണ്ട്‌.
തെരുവുനായകളുടെ കടിയേറ്റ്‌ എത്തുന്നവരില്‍ അധികവും കുട്ടികളാണ്‌. പേവിഷബാധയ്‌ക്കുള്ള മരുന്ന്‌ ആവശ്യത്തിന്‌ ലഭ്യമല്ലാത്തതും ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്‌. എന്നാല്‍ തെരുവുനായകളില്‍ വന്ധ്യംകരണം നടത്തുന്നുണ്ടെന്നാണ്‌ തദ്ദേശഭരണ സ്‌ഥാപനങ്ങളുടെ വിശദീകരണം.
വഴിയരുകുകള്‍ മാലിന്യ കൂമ്പാരമാകുമ്പോള്‍ തെരുവുനായകള്‍ പെരുകുകയാണ്‌. രാത്രി സമയങ്ങളിലും മറ്റും കാല്‍നടയാത്രക്കാര്‍ക്ക്‌ നായ ഭീതി ഒഴിഞ്ഞ്‌ നടക്കാനാവുന്നില്ല.
സർ, ഒരുപാട് ചർച്ചകളും നടക്കുകയും,നടപടികൾ സ്വീകരിച്ചു എന്ന് പറയുബോഴും…..തെരുവു നായശല്യം ശക്ത്മായി തുടരുന്നു………
എത്രയും വേഗം താങ്കളുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണം ഉണ്ടാവുമെന്ന വിശ്യാസത്തിൽ…

നിയാസ് മുസ്തഫ മേയ്ക്കൽ

അഭിപ്രായങ്ങളൊന്നുമില്ല: