ഇന്റെർനെറ്റ് ഇന്നൊരു കൗതുകക്കാഴ്ചയല്ല, നമ്മുടെ അനിവാര്യ
അടിസ്ഥാന സൌകര്യവുമായി മാറിക്കഴിഞ്ഞു. പുരോഗതിയുടെ എഞ്ചിനുകളാണ്. അത് ചങ്ങലക്കെട്ടുകളില്ലാതെ അവിരാമം പ്രവര്ത്തിക്കണം. ഇന്റര്നെറ്റ് അവസര സമത്വം പരമപ്രധാനമാകുന്നത് അതുകൊണ്ടാണ്…!!!
ഇന്റര്നെറ്റ് സേവന ദാതാക്കള്‍
മുന്നോട്ട് വയ്ക്കുന്ന 'പലസേവനങ്ങള്ക്കും പലനിരക്ക് സംവിധാന'ത്തിന്റെ സാധ്യത ആരാഞ്ഞ്
ടെലകോം നിയന്ത്രണാധികാരിയായ ട്രായ് 118 പേജ് വരുന്ന
പരിഗണനാരേഖ മുന്നോട്ടുവെച്ചത്, രാജ്യത്ത് വലിയ തോതിലുള്ള
ഇന്റര്നെറ്റ് ന്യൂട്രാലിറ്റി അഥവാ
നെറ്റ് അവസരസമത്വ ചര്ച്ചകള്ക്ക് വഴിവെച്ചുകഴിഞ്ഞു. ടെലകോം
ശൃംഖല, വിശേഷിച്ചും മൊബൈല്‍ ഫോണിന്റേത് ഉപയോഗിച്ചാണ്
നമ്മുടെ ഇന്റര്നെറ്റ് ബന്ധത്തിന്റെ
ഏറിയപങ്കും സാധ്യമാകുന്നത്. അതുകൊണ്ട് തന്നെ ടെലകോം
കമ്പനികളുടെ ആവശ്യം ഗൗരവത്തോടെ വിശകലനം
ചെയ്യേണ്ടതുണ്ട്.
എന്താണ് ഇന്റര്നെറ്റ് ന്യൂട്രാലിറ്റി?
ഇൻറര്നെറ്റിലുള്ള എല്ലാ വിവരങ്ങളും സേവനങ്ങളും
ഇന്ര്നെറ്റ്
സര്വീസ് പ്രൊവൈഡേഴ്സ് അഥവാ
സേവന ദാതാക്കള്‍ ഒരു
പോലെ കാണണമെന്നുള്ള ആവശ്യമാണ്
ഇൻറർനെറ്റ് ന്യൂട്രാലിറ്റി. വെബ്സൈറ്റുകൾ, ആപ്ലിക്കേഷനുകൾ, കണ്ടൻറുകൾ എന്നിവക്ക് പ്രത്യേകം
ചാർജ് ഏർപ്പെടുത്താൻ പാടില്ല.
മുഴുവന്‍ ഉപയോക്താക്കള്‍ക്കും, ഇന്റര്‍നെറ്റില്‍
ലഭ്യമായ എല്ലാ ഉള്ളടക്കവും, യാതൊരു
നിയന്ത്രണവുമില്ലാതെ സദാസമയവും ലഭ്യമാകുന്ന അവസ്ഥയാണ്
അതെന്ന് പറയാം. ഇന്റര്നെറ്റിലെ
ഉള്ളടക്കത്തോട് ടെലകോം സേവനദാതാവ് തികഞ്ഞ
നിഷ്പക്ഷത പുലര്ത്തണം എന്നതാണതിന്റെ
അന്തസത്ത. എന്നുവെച്ചാല്‍, ഒരുതരത്തിലുള്ള പ്രോത്സാഹനമോ പിണക്കമോ ഇന്റര്നെറ്റ്
സേവനം നല്കുന്ന
സ്ഥാപനം സൈബര്സ്പേസിലെ
ഉള്ളടക്കത്തോട് കാട്ടരുത്.
ഇന്റര്നെറ്റിലെ ഉള്ളടക്കമെന്നത് വീഡിയോ
ആകാം, വെറും എഴുത്ത് (ടെക്സ്റ്റ്) ആകാം, ചിത്രങ്ങളാകാം
- അതെന്താണെന്ന് നോക്കാനുള്ള ചുമതല പോലും ടെലകോം
കമ്പനികള്ക്കില്ല. കാരണം സാങ്കേതികമായി
അത് ഡാറ്റ ആണ്.
വേര്തിരിവില്ലാതെ അത്
വാങ്ങാന്‍ ഉപയോക്താവ് മുന്‍നിശ്ചയിച്ച തുക
നല്കുന്നുണ്ട്. അതിന്
രാജ്യത്ത് ബാധകമായ യുക്തമായ തുക
ഈടാക്കാം. നിശ്ചിത സമയപരിധിക്കോ അല്ലെങ്കില്‍
ഡാറ്റാ അളവിനോ ഇന്റര്‍നെറ്റ്
എടുത്താല്‍ അതിനുള്ളില്‍ ടെലകോം സേവനദാതാവ് ഒരു
തരത്തിലുള്ള നിയന്ത്രണവും വയ്ക്കാന്‍ പാടുള്ളതല്ല.
ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന
പല ഉപാധികളും പല
രീതിയില്‍ ടെലകോം കമ്പനികളുടെ മുഖ്യവരുമാനത്തെ
ബാധിക്കുന്നുണ്ട്. ഉദാഹരണത്തിന് ഫോണ്വിളിയുടെ കാര്യമെടുക്കാം.
അതിന് സ്കൈപ്പ്,
വാട്ട്സ്ആപ്പ് പോലെ ഡാറ്റ
അധിഷ്ഠിതമായി പ്രവര്ത്തിക്കുന്ന ആപ്ലിക്കേഷനുകളെ
ആളുകള്‍ ധാരളമായി ഉപയോഗിക്കുന്നു. ടെലകോം
കമ്പനികളുടെ മറ്റൊരു മൂല്യധനാഗമ മാര്ഗമായിരുന്ന എസ്എംഎസും തിരിച്ചിറക്കപാതയിലാണ്.
വാട്ട്സ്ആപ്പ്, ടെലഗ്രാം പോലെയുള്ള
സന്ദേശവാഹകര്‍ കാര്യമായി തന്നെ സന്ദേശവിപണി
കയ്യടക്കിക്കഴിഞ്ഞു.
ഇത് രണ്ടും ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും
ടെലകോം സേവനദാതാക്കള്‍, ഇന്റര്നെറ്റ് ഡാറ്റാ
പലതട്ടില്‍ ആക്കി വ്യത്യസ്ത നിരക്ക്
ഈടാക്കണമെന്ന് ശഠിക്കുന്നത്. അതായത് സന്ദേശസേവന ആപ്ലിക്കേഷനുകള്‍
ഉപയോഗിക്കണമെങ്കില്‍ പ്രത്യേക നിരക്ക്, വീഡിയോ
ആസ്വദിക്കാനുള്ളതിന് വേറെ ഒരു നിരക്ക്,
ഇന്റര്നെറ്റ് അധിഷ്ഠിത സംസാരം
അഥവാ കോളിന് കൂടുതല്‍
ഉയര്‍ന്ന നിരക്ക്.
ഇങ്ങനെ പല പായ്ക്കുകളാക്കി
പണം വാങ്ങുന്നതല്ലാതെ വേറെ വഴിയില്ല എന്ന
മട്ടിലാണ് മൊബൈല്‍ കമ്പനികള്‍.
എന്നാല്‍ കഴിഞ്ഞ മൂന്നുനാല് വര്ഷമായി ഡാറ്റാ വരുമാനത്തില്‍
നല്ല വര്‍ധനവുണ്ടെന്ന
വസ്തുത സൗകര്യപൂര്‍വം കമ്പനികള്‍
മറച്ചുവെയ്ക്കുന്നു. ശരിയാണ് അടിസ്ഥാന സൗകര്യങ്ങള്‍
വര്‍ധിപ്പിക്കാനും സ്‌പെക്ട്രത്തിനും ഒക്കെ വിലഘടകം ഉണ്ട്.
അതനുസരിച്ച് ട്രായ് നിര്‍ദ്ദേശിക്കുന്ന
പരിധിയില്‍ നിന്നുകൊണ്ട് വിളി, എസ്എംഎസ്, ഡാറ്റാ
നിരക്കുകള്‍ ഈടാക്കുകയും ആകാം. എന്നാല്‍, അതിന്
പകരം 'പല സേവനത്തിനും
പല നിരക്ക്' യുക്തി
ഇന്റര്നെറ്റിന്റെ അടിസ്ഥാന തത്വം
തന്നെ അട്ടിമറിക്കുന്നതാണ്.
ഡാറ്റാ വരിക്കാരനായ ഒരു ഉപയോക്താവ്
ഉപയോഗിക്കുന്ന ഡാറ്റ എന്താണെന്ന് നോക്കുന്നത്
ഒരര്‍ഥത്തില്‍ സ്വകാര്യതയെ
ഹനിക്കുന്ന ഏര്പ്പാടാണ്.
ഉപയോഗിക്കുന്ന ആളിന്റെ സ്വഭാവികമായ തിരഞ്ഞെടുപ്പിനെ
അത് അട്ടിമറിക്കുന്നു.
ചെറിയ ഒരു ഉദാഹരണം
:-- ഗാര്‍ഹിക വൈദ്യുതകണക്ഷന്‍
ഇലക്ട്രിസിറ്റി ബോര്‍ഡ് തരുന്നതോടെ
അവരുടെ ഉത്തരവാദിത്വം തീരുന്നു. മാസാമാസമുള്ള മീറ്റര്‍
റീഡിംഗ് നോക്കി നാട്ടില്‍ അംഗീകരിച്ച
തുക ഈടാക്കാനുള്ള അധികാരം
മാത്രമാണ് അവര്‍ക്കുള്ളത്. ഇപ്പോള്‍
ടെലകോം കമ്പനികള്‍ ഉയര്‍ത്തുന്ന
നിരക്ക് വാദം ഇവിടെ പ്രയോഗിച്ചാല്‍,
ഇലക്ട്രിസിറ്റി ബോര്ഡിന് മിക്സി, ഗ്രൈന്‍ഡര്‍, ജ്യൂസര്‍ എന്നിവ
ഉപയോഗിക്കുന്നതിന്, വെള്ളം പമ്പുചെയ്യനുള്ള മോട്ടോറിന്,
അകത്തെ മുറികളിലെ വിളക്ക് തെളിക്കുന്നതിന്,
പുറത്ത് പ്രകാശം എത്തിക്കുന്നതിന്, എന്തിനധികം
അലക്ക് യന്ത്രം പ്രവര്ത്തിപ്പിക്കുന്നതിന്
വരെ വ്യത്യസ്ത നിരക്ക്
ചോദിക്കാം.അതെവിടുത്തെ
ന്യായം എന്ന് തോന്നുന്നില്ലേ. അതേ
ന്യായം തന്നെയാണ് നെറ്റ് ന്യൂട്രാലിറ്റിയുടെ
കടയ്ക്ക് കത്തിവച്ചുകൊണ്ട് ടെലകോം സേവനദാതാക്കള്‍ ഇപ്പോള്‍
വാദിക്കുന്നതിന് പിന്നിലും, പരിഗണനാകടലാസ് ഇറക്കി
ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കാന്‍ ട്രായ്
ശ്രമിക്കുന്നതിന് പിന്നിലുമുള്ളത്. നെറ്റ് ശൃംഖലയ്ക്ക് മേലെയുള്ള
സങ്കേതത്തിന് (OTT- Over The
Top technology) വിശേഷ നിരക്ക് ഈടാക്കുക എന്നതാണ്
നിര്ദ്ദേശങ്ങളുടെ കാതല്‍.
ഇത് നടപ്പാകുന്നതില്‍ വലിയ അപകടങ്ങള്‍ ഉണ്ട്.
ഇപ്പോഴുള്ള ഇന്റര്നെറ്റിന്റെ സ്വാഭാവിക
ഒഴുക്ക് നിലയ്ക്കും. പല സേവനങ്ങളെയും
പല തട്ടിലാക്കി നിരക്ക്
ഈടാക്കുന്നത് ഫലത്തില്‍ ചിലവ് കൂട്ടും.
മറ്റൊരു തരത്തില്‍ ഇത് പുതുസംരംഭങ്ങള്‍ക്ക്, വിശേഷിച്ചും ഇന്റര്നെറ്റ് സ്റ്റാര്ട്ടപ്പ്
കമ്പനികള്ക്ക് മരണമണിയാകും.
ബാധിക്കുന്നത്
ഏതൊക്കെ രീതിയില്‍ -
1. വിവരവേഗം
നിയന്ത്രിക്കപ്പെടുന്നു: സാമാന്യം നല്ലതോതില്‍ വിവരവിനിമയം
ആവശ്യമുള്ള സേവനത്തിന്റെ വിവരവേഗം സാവധാനം നിയന്ത്രിക്കപ്പെടും.
വീഡിയോകളും മറ്റും ഡൗണ്‍ലോഡ്
ചെയ്‌തെത്താന്‍ ഏറെ
കാത്തിരിപ്പ് ആവശ്യമായി വരും.
ഏതെങ്കിലും
വീഡിയോ ഷെയറിംഗ് സൈറ്റ് (ഉദാ:
യൂട്യൂബ്), ഇന്റര്നെറ്റ്/ടെലകോം
സേവനദാതാവുമായി ധാരണ ഉണ്ടാക്കിയാല്‍ റോക്ക്റ്റ്
പോലെ വേഗത്തില്‍ അവരുടെ സേവനം കിട്ടും.
അതില്ലാത്ത സൈറ്റുകളിലെ വീഡിയോ ഒച്ചിഴയുന്ന വേഗത്തിലാകും
കിട്ടുക. സേവനദാതാവുമായി ധാരണ ഉണ്ടാക്കിയ സൈറ്റിലെ
വീഡിയോയും, അതില്ലാത്ത സൈറ്റിലെ വീഡിയോയും
ഒരേ രീതിയില്‍ കാണാന്‍
കഴിയാത്ത അവസ്ഥ വരും. വെബ്സൈറ്റ് അനുസരിച്ച് ഒരേ
നീതിയില്ലാത്ത സ്ഥിതി.
നിശ്ചിത അളവ് ഡേറ്റ നിങ്ങള്‍
കാശുകൊടുത്ത് ഉപയോഗിക്കുമ്പോള്‍, പക്ഷപാതമില്ലാതെ ഡാറ്റ കിട്ടുകയെന്നത് നിങ്ങളുടെ
അവകാശമാണ്. അതാണിവിടെ ഹനിക്കപ്പെടുന്നത്. 2011 ല്‍ ഐക്യരാഷ്ട്ര
സഭ തന്നെ പറഞ്ഞത്
ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തില്‍ കൈവയ്ക്കുന്നത്
മനുഷ്യാവകാശലംഘനം എന്നാണ്. ഇവിടെ ഉപയോക്താവ്
പണം കൊടുത്ത് വാങ്ങിയ
ഡാറ്റാ എന്താവശ്യത്തിന് ഉപയോഗിക്കണം എന്ന പ്രാഥമികമായ അവകാശമാണ്
മുട്ടാപ്പോക്ക് ന്യായത്തില്‍ ടെലകോം കമ്പനികള്‍ കവര്‍ന്നെടുക്കുന്നത്.
ഇക്കാര്യത്തില്‍
ഉപയോക്താവിന്റെ അവകാശം മാത്രമല്ല ഹനിക്കപ്പെടുന്നത്.
ഇന്റര്നെറ്റ് സേവനദാതാവുമായി ധാരണയുണ്ടാക്കത്ത
കമ്പനികള്ക്ക് സ്വാഭാവിക നീതി
നിഷേധിക്കപ്പെടുകയും ചെയ്യുന്നു. അതും ഗൗരവത്തോടെ കാണേണ്ട
സംഗതിയാണ്.
2. തട്ടുകളാക്കി
വിലനിയന്ത്രണം: ഒരു കൂട്ടം
അല്ലെങ്കില്‍ നിശ്ചിത സേവനങ്ങള്‍ ഒരുമിച്ചാക്കി
പ്രത്യേക തുക ഈടാക്കുന്നത്
ഒ.ടി.ടി.
നിര്ദ്ദേശങ്ങളുടെ കാതലാണ്.
അതായത് യാത്രാ ടിക്കറ്റ് ബുക്ക്
ചെയ്യാനുള്ള ഒട്ടേറെ സൈറ്റുകള്‍/ആപ്ലിക്കേഷനുകള്‍
ഇന്ന് ലഭ്യമാണ്. ഏറ്റവും ആദായകരമായ
ഇടം നോക്കി ടിക്കറ്റ്
ബുക്ക് ചെയ്യലാണ് സാധരണ ആരും
ചെയ്യാറ്. എന്നാല്‍ ഇവിടെ ഇവര്‍
ഒരു കൂട്ടം ട്രാവല്‍
ടിക്കറ്റ് ബുക്കിംഗ് സംവിധാനങ്ങളെ ഒരു
കുടക്കീഴിലാക്കി ഒരു നിരക്ക്
ഈടാക്കി നല്‍കും.
ഫലത്തില്‍ അതിന് വെളിയിലുള്ള ഒരു
ബുക്കിംഗ് സൈറ്റ് ആദായകരമായ ഒരു
ടിക്കറ്റ് ലഭ്യമാക്കിയാല്‍ പോലും അത്രപെട്ടെന്നത് ബുക്ക്
ചെയ്യാന്‍ പറ്റാത്ത അവസ്ഥ വരും.
ഫ് ളിപ്പ്കാര്ട്ട്, ആമസോണ്‍,
സ്‌നാപ്പ്ഡീല്‍ എന്നിവയ്ക്ക്
ഒരു നിരക്ക് എന്നാല്‍
വ്യാപാരി വ്യവസായി സംഘടനക്കാര്‍ ഉണ്ടാക്കുന്ന
ബദല്‍ ഇകൊമേഴ്‌സ് സൈറ്റിന്
ഒരു പക്ഷെ തൊട്ടുകൂടായ്മ
നേരിട്ടേക്കാം. ഇവിടെ പിന്നണിയില്‍ ഈ
ട്രാവല്‍, ഈവില്പ്പന സ്ഥാപനങ്ങളും
ടെലകോം സ്ഥാപനങ്ങളുമായും കാര്യമായ 'ഇടപാട് ' നടന്ന്
അവര്ക്ക് മേല്ക്കൈ ലഭിക്കുന്ന അവസ്ഥ
ഉണ്ടാക്കിയെടുക്കല്‍ സാധ്യമാണ്.
3. സംരംഭകത്വത്തെ
മുരടിപ്പിക്കും: ഇന്ന് നാം കാണുന്ന
ഗൂഗിളും, ആമസോണും മുതല്‍ ഇന്ത്യയിലെ
ഫ് ളിപ്പ്കാര്ട്ട്
വരെ ഇങ്ങനെയായത് ചെറിയ
തരത്തില്‍ പരിമിത സേവനങ്ങളുമായി പ്രവര്ത്തനം ആരംഭിച്ചാണ്. പ്രാരംഭ
കാലത്ത് ഇവയ്ക്കൊന്നും പ്രബലമായ
കൂട്ടുമുന്നണി ഉണ്ടാക്കാനുള്ള ത്രാണി ഉണ്ടായിരുന്നില്ല, അതിനുള്ള
ധനസ്ഥിതിയും. ഇവിടെ നെറ്റ് ന്യൂട്രാലിറ്റി
അഥവാ ശൃംഖല സമത്വമാണ്
സംരംഭത്തിന്റെ മുന്നോട്ടുള്ള വഴിയില്‍ ഊര്‍ജമായി
നിറഞ്ഞെത്തിയത്. നൂതനമായ സൗകര്യങ്ങള്‍ കൊടുത്ത്
അവര്‍ ഉപയോക്താക്കളെ ആകര്‍ഷിച്ചു. അതനുസരിച്ച്
അവര്‍ വളര്‍ന്നു. രാജ്യത്തിന്റെ
അതിര്ത്തികളും കടന്ന് പടര്ന്ന് പന്തലിച്ചു. അന്നുണ്ടായിരുന്ന
പ്രബലര്‍ -അത് അള്ട്ടാവിസ്ത ആയാലും മൈക്രോസോഫ്ട്
സര്ച്ച് ആയാലും
- ഇന്നില്ല.
ഗൂഗിള്‍ കടന്നുവന്ന സമയത്ത് ഇത്
പൊലെയുള്ള വാദം നടപ്പിലുണ്ടായിരുന്നെങ്കില്‍ നമുക്ക് ഗൂഗിള്‍
ഈ തരത്തില്‍ ലഭ്യമാകുമായിരുന്നുവോ?
അതായത് ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്ന
ഈ 'പലതട്ട് പല
നിരക്ക്' വ്യവസ്ഥയില്‍ എങ്ങനെയാണ് ഒരു പുതിയ
കമ്പനിക്ക് സ്വതവേ വളരാനാവുക. വന്കിട ടെലകോം
കമ്പനികളുമായി ധാരണ ഉണ്ടാക്കുക എന്നാല്‍
അവര്‍ പറയുന്ന വ്യവസ്ഥ, ഒന്നുകില്‍
ഫീസ് അല്ലെങ്കില്‍ ലാഭം
പങ്കിടല്‍, എങ്ങനെ പുതുതലമുറ കമ്പനികള്ക്ക് താങ്ങാനാകും? ഈ
സാഹചര്യത്തില്‍ പുതിയൊരു ഗൂഗിളിനെ അല്ലെങ്കില്‍
കുറഞ്ഞ പക്ഷം ഫ് ളിപ്കാര്ട്ടിനെ വരും കാലത്ത്
പ്രതീക്ഷിക്കാനാകുമോ? നിലവിലുള്ളവര്‍ കൂടുതല്‍ പ്രബലരാകും, ചെറുകിട
സ്റ്റാന്‍ഡ് എലോണ്‍
സ്റ്റാര്‍ട്ടപ്പുകള്‍ വഴിയില്‍ ഇടറി വീഴും.
4. സൗജന്യ
ഇന്റര്‍നെറ്റ്: കേള്‍ക്കുമ്പോള്‍
എന്തു നല്ല സേവനം എന്ന്
തോന്നും. ഇന്റര്നെറ്റ് ഡോട്ട്
ഓര്ഗ് എന്ന
പേരില്‍ റിലയന്‍സും ഫെയ്‌സ്ബുക്കുമായി സഹകരിച്ച് യാതൊരു പണച്ചിലവും
ഇല്ലാതെ എല്ലാ വരിക്കാര്ക്കും
ഇന്റര്നെറ്റ് കൊടുക്കുന്നു. സമാനമായി
'എയര്‍ടെല്‍ സീറോ' എന്ന
പേരില്‍ ഭാരതി എയര്‍ടെല്ലും
സൗജന്യ ഇന്റര്നെറ്റുമായി എത്തി.
സൈറ്റുകളും സൗജന്യമല്ല എന്നറിയുക. അവര്‍ നിര്‍ദ്ദേശിക്കുന്ന സൈറ്റുകള്‍,
ആപ്ലിക്കേഷനുകള്‍ മാത്രം ലഭ്യമാകുന്ന അവസ്ഥയാണിത്. സോഷ്യല്‍
നെറ്റ്‌വര്‍ക്കെന്നാല്‍ ഒരുപക്ഷെ, ഫേസ്ബുക്ക് മാത്രമാകാം. ഈ 'സൗജന്യ'ക്കാര്ക്ക്
ട്വിറ്ററും ഡയസ്പുറയുമൊക്കെ അന്യം. ഒരാള്‍ ബിങ്ങ് സര്‍ച്ച് സൗജന്യപായ്ക്കില്‍
കൊടുത്താല്‍ അതില്‍ ഗൂഗിള്‍ സര്‍ച്ച് കാണുകയേ ഇല്ല.
ഇന്റര്‍നെറ്റ് എന്നാല്‍ സര്‍വസ്വതന്ത്രമായ വിവരപര്യടനമാണ്, അല്ലാതെ ബോണ്‍സായ്
കാഴ്ചകള്‍ അല്ല. ഈ 'സൗജന്യ'
ഇന്റര്‍നെറ്റില്‍ പെട്ടുപോയാല്‍ അവര്‍ക്ക് നിശ്ചയമായും ഇന്റര്നെറ്റ് എന്നാല്‍ ഈ
പരിമിതമായ സൈറ്റുകള്‍ മാത്രമാകും. അതില്‍
യുജിസി വെബ്‌സൈറ്റ് അല്ലെങ്കില്‍
ഇന്ത്യ/കേരള സര്ക്കാരിന്റെ
ഇഗവണന്‍സ് പദ്ധതികള്‍
പോലും കിട്ടണമെന്നില്ല. അനാവശ്യ മത്സരം വിപണിയില്‍
ഉണ്ടാക്കുന്നതിന്, ഈ സൗജന്യത്തിന്റെ
തോളിലേറി അന്യായമായ കുത്തക സ്വഭാവം
കാണിച്ച് വരിക്കാരെ കൂടെ കൂട്ടുന്നതിനെതിരെ
കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ
(CCI), ട്രായ് എന്നിവയുടെയൊക്കെ ഇടപെടല്‍ ആവശ്യമാണ്. കാലാകാലങ്ങളായി
ഒരു നിയന്ത്രണാധികാരി എന്ന
നിലയിലുള്ള ജോലിയില്‍ ട്രായ് വീഴ്ച
വരുത്തിയതാണ് സൗജന്യ ഇന്റര്നെറ്റ്
എന്ന നെറ്റ് അവസര
സമത്വ മാര്‍ഗതടസം വന്നുപെടാന്‍
കാരണം.
പാര്‍പ്പിടം, ശുദ്ധജലം, വൈദ്യുതി,
റോഡ് എന്നിവ പോലെ ജനങ്ങള്ക്കുള്ള അനിവാര്യ അടിസ്ഥാന
സൗകര്യമായി ബ്രോഡ്ബാന്ഡ് ഇന്റര്നെറ്റ് മാറിക്കഴിഞ്ഞു. 20 വര്ഷം മുമ്പ്
വെബ്ബ് പിച്ചവെച്ചു തുടങ്ങിയ അവസ്ഥയല്ല ഇന്ന്.
ഏതാണ്ട് മുപ്പത് കോടിയോളം ജനങ്ങള്‍
ഇന്റര്‍നെറ്റ് ഒരു തരത്തില്‍
അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉപയോഗിക്കുന്നു.
ഇന്റര്‍നെറ്റ് എത്തപ്പെടല്‍ 10 ശതമാനം
കണ്ട് വര്‍ധിച്ചാല്‍
ജിഡിപി യില്‍ 1.08 ശതമാനം വര്ധന ഉണ്ടാകുമെന്നാണ്
വിദഗ്ധമതം.
ബാങ്കിംഗ്
ഇന്ന് ഇന്ത്യയില്‍ എളുപ്പത്തില്‍ എത്തപ്പെട്ട് ത്വരിത ഗതിയില്‍ വ്യാപിക്കുന്നത്
ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വ്യാപകമായത് കൊണ്ടുകൂടിയാണ്. ഇന്റര്നെറ്റ് ശൃംഖല
ഇല്ലായിരുന്നെങ്കില്‍ ഈ വളര്‍ച്ചെയെത്താന്‍ ഒരു 30 വര്‍ഷമെങ്കിലും
ഇനിയും എടുക്കുമായിരുന്നു എന്നാണ് കണക്കുകൂട്ടല്‍. തീവണ്ടി
ടിക്കറ്റ് ക്ഷണനേരം കൊണ്ട് ബുക്ക്
ചെയ്യാനായാലും പാസ്പോര്ട്ട്
എടുക്കാനായാലും തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡില്‍ പുതിയ
ഫോട്ടോ എടുത്ത് പ്ലാസ്റ്റിക് കാര്ഡ് വാങ്ങാനായാലും
കയ്യിലുള്ള ഫോണും അതിലെ ഡാറ്റാ
കണക്ഷനും ധാരാളം.
കര്ഷകര്ക്കും വിപണിക്കുമിടയിലെ
ഇടനിലക്കാരുടെ ചൂഷണം പതിയെ ഇല്ലാതാകുന്നതിനു
നാം ഇന്റര്നെറ്റിനോട്
നന്ദി പറയണം. വേണ്ടത് നെറ്റ്
സമത്വം. അവിടെ ടെലകോം കമ്പനികളുടെ
ജോലി ഡാറ്റാകണക്ഷന്‍ നല്‍കുക,
അതിന്റെ തുക പിരിച്ചെടുക്കുക
എന്നത് മാത്രം.
ചിലി 2010
ല്‍ തന്നെ നെറ്റ്
ന്യൂട്രാലിറ്റി റഗുലേഷന്സ് കൊണ്ടുവന്നിരുന്നു.
തുടര്ന്ന് ബ്രസീല്‍, അമേരിക്ക
എന്നീ രാജ്യങ്ങളൊക്കെ സാധാരണക്കാരന്റെ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന
തരത്തില്‍ ഇന്റര്‍നെറ്റ് സമത്വത്തിന്
നിയമസാധുത നല്കി.
ഇതനുസരിച്ച് വേഗമേറിയ ലൈന്‍, അതില്ലാത്ത
ലൈന്‍ എന്നൊന്നും വേര്‍തിരിച്ച് പല
വിലയിട്ട് ഇന്റര്നെറ്റ് സേവനം
നല്‍കാന്‍ കമ്പനികള്‍ക്ക് ആകില്ല. എല്ലാര്ക്കും ഒരേ ഇന്റര്നെറ്റ് എന്നതാണ് ആപ്തവാക്യം.
ഇക്കാര്യത്തില്‍
കേന്ദ്ര സര്‍ക്കാര്‍
നിയമം ഉണ്ടാക്കുന്നെങ്കില്‍ അത് ഉപയോഗത്തെ
നിയന്ത്രിക്കാനാകരുത്, മറിച്ച് നിയന്ത്രിക്കാതിരിക്കാന്‍ ഉള്ളതാകണം. ഗുണനിലവാരമുള്ള,
അതായത് ഇടയ്ക്ക് വച്ച് ഇഴയുകയോ
മുറിയുകയോ ചെയ്യാത്ത, ഉചിതമായി വിലനിര്ണയിക്കപ്പെട്ട ഇന്റര്നെറ്റ് സേവനം
നിഷ്കര്ഷിച്ച്
നടപ്പാക്കണം.
നഗരപ്രദേശങ്ങളില്‍
നിന്ന് ഗ്രാമങ്ങളിലേക്ക് ശൃംഖല വ്യാപിപ്പിക്കാനുള്ള ഫണ്ട്
സൃഷ്ടിക്കാനുള്ള നിലമൊരുക്കാം, കേബിള്ടെലകോം സേവന
ദാതാക്കള്‍ വഴിയുള്ള ഇന്റര്‍നെറ്റിനെ
വേഗത കൂടിയത് അല്ലാത്തത്
എന്ന് വിഭജിച്ചാല്‍ അതിന് കനത്ത പിഴയീടാക്കുന്ന
വ്യവസ്ഥയാണ് വളരുന്ന ഇന്റര്നെറ്റ്
ഇന്ത്യയ്ക്ക് അനിവാര്യമായ നീക്കം. അതാണ് പ്രതീക്ഷിക്കുന്നതും.
ഇന്റര്നെറ്റ് ഇന്ന് കൗതുകക്കാഴ്ച
അല്ല. മറിച്ച് പുരോഗതിയുടെ എഞ്ചിനുകളാണ്.
അത് തടസമില്ലാതെ, ചങ്ങലക്കെട്ടുകളില്ലാതെ,
അവിരാമം പ്രവര്ത്തിക്കണം. സാമൂഹികമായ,
സാമ്പത്തികമായ, പ്രാദേശികമായ തടസങ്ങളെ നല്ലൊരു പരിധി
വരെ ഇല്ലാതാക്കാന്‍ ഇന്റര്‍നെറ്റ് ഒരുക്കുന്ന സഹായം
ചെറുതല്ല എന്നത് മറക്കാതിരിക്കാം.
പ്രിയ ക്കൂട്ടുകാരെ,
ഇന്റര്നെറ്റ് അവസര സമത്വം നേടിയെടുക്കുന്നതിനു നിങ്ങൾക്കും
പരാതി
അറിയിക്കാം
ക്കൂടുതൽ അരിയാൻ http://www.savetheinternet.in/
എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക…!!!
വിവരങ്ങൾക്ക് കടപ്പാട് ………. IT References / www.google.com / M.Technology
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ