നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, ഫെബ്രുവരി 8, ശനിയാഴ്‌ച

ഫഹദ് -നസ്റിയ വിവാഹനിശ്ചയം ഇന്ന്..............


മലയാളസിനിമയിലെ യുവതാരങ്ങളായ ഫഹദ് ഫാസിലും നസ്റിയ നസീമും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. തിരുവനന്തപുരത്ത് വെച്ചായിരുന്നു ചടങ്ങ്. വിവാഹം ആഗസ്റ്റ് 21 ന് നടക്കും. ഇരുവരുടെയും വിവാഹം നേരത്തെ വീട്ടുകാര്‍ നിശ്ചയിച്ചിരുന്നതാണ്.
ബാലതാരമായാണ് ഫഹദും നസ്റിയയും രംഗത്ത് എത്തുന്നത്. ഫാസിലിന്‍്റെ ‘കൈയത്തെും ദൂരത്തി’ല്‍ നായകനായി എത്തിയെങ്കിലും അന്ന് ഫഹദ് ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ഒരിടവേളക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തി യുവതാരങ്ങളില്‍ മുന്‍നിരയില്‍ എത്തുകയായിരുന്നു.
ബാലതാരവേഷങ്ങളില്‍ തിളങ്ങിയ നസ്റിയ, നേരം, സലാല മൊബൈല്‍സ്, ഓംശാന്തി ഓശാന, രാജാറാണി, നെയ്യാണ്ടി തുടങ്ങിയ ചിത്രങ്ങളില്‍ നായികയായി ശ്രദ്ധക്കപ്പെട്ടു.
ഫഹദും നസ്റിയയും അഞ്ജലി മേനോന്‍ സംവിധാനം ചെയ്യന്ന ‘എല്‍ ഫോര്‍ ലൗ’എന്നപുതിയ ചിത്രത്തില്‍ ഇപ്പോള്‍ ജോഡികളായി അഭിനയിച്ചുവരികയാണ്.

അഭിപ്രായങ്ങളൊന്നുമില്ല: