നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

കമ്പ്യൂട്ടറിന്റെ പ്രവര്ത്തകനക്ഷമത വര്ദ്ധി പ്പിക്കാന്‍ പത്ത് വിദ്യകള്‍


കമ്പ്യൂട്ടര്‍ പൂര്‍ണ്ണമായും ബൂട്ട്(Boot) ചെയ്തതിനു ശേഷം ആപ്ലിക്കേഷനുകള്‍ തുറക്കുക.ആപ്ലിക്കേഷനുകള്‍ അടച്ചതിനു ശേഷം റിഫ്രഷ് ചെയ്യെന്നത് മെമ്മറിയില്‍ (RAM)നിന്ന് ഉപയോഗത്തിലില്ലാത്ത ഫയലുകള്‍ നീക്കം ചെയ്യാന്‍ ഉപകരിക്കും.ഡെസ്ക്ടോപ്പ് വാള്‍പേപ്പര്‍(Desktop Wallpaper) ആയി ഉപയോഗിക്കുന്ന ചിത്രങ്ങളുടെ ഫയല്‍ വലിപ്പം കൂടാതിരിക്കാന്‍ ശ്രമിക്കുക.
ഡെസ്ക്ടോപ്പില്‍ ഷോര്‍ട്ട്കട്ട് ഐക്കണുകള്‍(Shortcut Icons) കൊണ്ട് നിറക്കാതിരിക്കുക. ഓരോ     ഷോര്‍ട്ട്കട്ടും 500bytes വരെ  മെമ്മറി ഉപയോഗിക്കും.റീ-സൈക്കിള്‍ ബിന്‍(Re-cycle bin) കൃത്യമായ ഇടവേളകളില്‍ കാലിയാക്കാന്‍ ശ്രദ്ധിക്കുക.താല്‍കാലിക ഇന്റെര്‍നെറ്റ് ഫയലുകള്‍(Temporary Internet Files) കൃത്യമായ ഇടവേളകളില്‍ ഡിലീറ്റ്     ചെയ്യുക.രണ്ട് മാസത്തിലൊരിക്കല്‍ ഹാര്‍ഡ് ഡിസ്ക് ഡീ ഫ്രാഗ്മെന്റ് (Hard disk De-fragmentation) ചെയ്യുക.     ഇത് ഫയലുകളെ അടുക്കും ചിട്ടയായും ക്രമീകരിക്കുകയും അതുവഴി ആപ്ലിക്കേഷനുകള്‍ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യും.ഹാര്‍ഡ് ഡിസ്കിനെ രണ്ട് പാര്‍ട്ടീഷന്‍(Partitions) ആക്കി തിരിക്കുകയും വലിയ ആപ്ലിക്കേഷനുകളെ     (ഉദാ: 3Dസ്റ്റുഡിയോ, ഫോട്ടോഷോപ്) രണ്ടാമത്തെ പാര്‍ട്ടീഷനില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും     ചെയ്യുക. റാം(RAM) ഫുള്‍ ആയി യൂസ് ചെയ്യുന്ന സമയത്ത് വിന്‍ഡോസ് ബൂട്ടിങ്ങ് പാര്‍ട്ടീഷനിലെ     ഫ്രീ സ്പേസ് വിര്‍ച്വല്‍ മെമ്മറിക്ക്(Virtual Memory) വേണ്ടി യൂസ് ചെയ്യും. അതു കൊണ്ട് ബൂട്ടിങ്ങ്     പാര്‍ട്ടിഷന്‍ (മിക്കവാറും C ഡ്രൈവ്) ഫ്രീ ആക്കി ഇട്ടാല്‍ കമ്പ്യൂട്ടറിനു നല്ല പ്രവര്‍ത്തനക്ഷമത     ലഭിക്കും.പുതിയ ആപ്ലീക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ “Tray Icon” എന്ന ഓപ്ഷന്‍ ഡിസേബിള്‍  ചെയ്യുക.വിന്‍ഡോസ് സ്റ്റാര്‍ട്ട് ചെയ്മ്പോള്‍ ആപ്ലിക്കേഷനും സ്റ്റാര്‍ട്ട് ചെയ്യുക എന്ന ഓപ്ഷനും ഡിസേബിള്‍ ചെയ്യുക. ഇനി ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഈ ഓപ്ഷന്‍ ചോദിക്കുന്നില്ലെങ്കില്‍ പിന്നീട്   ആപ്ലിക്കേഷന്റെ പ്രിഫറന്‍സ്(Preference) അല്ലെങ്കില്‍ സെറ്റിങ്സില്‍ പോയാല്‍ ഇത് നീക്കം      ചെയ്യാന്‍ സാധിക്കും. ഇതും സിസ്റ്റം ബൂട്ട് ചെയ്യുന്നത് എളുപ്പമാക്കും.കമ്പ്യൂട്ടര്‍ പൊടിപിടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സിപിയു ഫാനില്‍(CPU FAN) പൊടിപിടിക്കുകയും പതുക്കെ പതുക്കെ ഫാന്‍ ജാം ആയി സ്ലോ ആകുകയും ചെയ്യുന്നത് മൂലം പ്രോസസറിനെ ചൂടാക്കുകയും അത് പ്രോസസിങ് വേഗതയെ കുറക്കുകയും ചെയ്യും. ഡസ്റ്റ്  നീക്കം ചെയ്യാന്‍ ബ്ലോവര്‍ ഉപയോഗിക്കുക. വാക്വം ക്ലീനര്‍ ഉപയോഗിക്കാതിരിക്കാന്‍  ശ്രദ്ധിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല: