നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

പൊതുജനങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് സൗജന്യം







ലോകത്തെ 60 ശതമാനം ജനങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വന്‍ പദ്ധതി വരുന്നു. കൃത്രിമ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് ഡാറ്റകാസ്റ്റിങ്ങ് എന്ന സാങ്കേതികത ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്. 2015ല്‍ തന്നെ ഇതിനായി കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഈ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന മീഡിയ ഡെവലപ്മെന്‍റ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് എന്ന സംഘടന പറയുന്നു.

മിനിയെച്ചര്‍ കൃത്രിമോപഗ്രഹങ്ങള്‍ അഥവ ക്യൂബ് സാറ്റുകളാണ് ബഹിരാകാശത്ത് ഡാറ്റകാസ്റ്റിങ്ങിനായി വിക്ഷേപിക്കുക ഇത് സാധാരണ കൃത്രിമോപഗ്രഹങ്ങളെക്കാള്‍ ചെറുതായിരിക്കും. സംഭവന എന്ന രീതിയിലാണ് ഈ പദ്ധതിക്കായി പണം സ്വരൂപിച്ച് വരുന്നത്. അടിസ്ഥാന കംപ്യൂട്ടര്‍ ഇന്‍റര്‍നെറ്റ് നെറ്റ് വര്‍ക്ക് വന്‍ തുക മുടക്കി ഉണ്ടാക്കുവാന്‍ സാധിക്കാത്ത രാജ്യങ്ങള്‍ ഈ പദ്ധതിയില്‍ സംഭാവന നല്‍കുമെന്നാണ് എംഡിഐഎം പറയുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നുവരുകയാണ്.

ചൈന, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ സെന്‍സറോടു കൂടി ഈ സേവനം ലഭ്യമാകുമെന്നാണ് ഇവര്‍ പറയുന്നത്. സ്മാര്‍ട്ട് ടിവി സംവിധാനം വ്യാപകമാകുന്നതോടെ ഇതും ലോകവ്യാപകമായി ഉപയോഗിക്കുമെന്നാണ് എംഡിഐഎം പറയുന്നു. ഇതിന്‍റെ പ്രായോഗികത പൂര്‍ണ്ണമായും പരീക്ഷിച്ചിട്ടുണ്ടെന്നാണ് ഔട്ടര്‍നെറ്റിന് പിന്നിലുള്ളവര്‍ പറയുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: