നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2015 ഏപ്രിൽ 10, വെള്ളിയാഴ്‌ച

സോഷ്യല്‍ എന്‍ജിനീയറിങ് തട്ടിപ്പ്


കമ്പ്യൂട്ടര്വിദഗ്ധരും പൊലീസും ആവതു ശ്രമിച്ചിട്ടും ഇന്റര്നെറ്റ് തട്ടിപ്പിന്െറ വ്യാപ്തി കൂടിവരികയാണ്. പുതിയ വഴികളിലൂടെ തട്ടിപ്പുകാരും അതിനെ പിന്തുടര്ന്ന് പിടിക്കാന്കമ്പ്യൂട്ടര്വിദഗ്ധരും പൊലീസും രംഗത്തുണ്ട്. കള്ളനും പൊലീസുംകളിയില്തോല്ക്കുന്നത് പലപ്പോഴും കമ്പനികളും വ്യക്തികളുമാണ്. കോടിക്കണക്കിനു രൂപ നഷ്ടപ്പെടുന്നതും അവര്ക്കാണ്.
തട്ടിപ്പ് തടയാന്നല്ല വഴികള്തെരഞ്ഞെടുക്കാന്കഴിയാത്തതിന് കാരണം കമ്പ്യൂട്ടര്വൈദഗ്ധ്യം നേടുന്നതില്തട്ടിപ്പുകാര്ഒരിക്കലും പിന്നിലല്ല എന്നുള്ളതാണ്.
മനുഷ്യര്കാര്യങ്ങള്കൈകാര്യം ചെയ്യുന്നിടത്തോളം കാലം സോഷ്യല്എന്ജിനീയറിങ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്അരങ്ങേറും. എന്ക്രിപ്ഷന്‍, ഫയര്വാള്‍, വിപിഎന്‍, ഐഡിഎസ് എന്നീ സാങ്കേതികവിദ്യകള്ഉപയോഗിച്ചോ ആയുധധാരികളെ നമ്മുടെ സെര്വറിന് കാവല്നിര്ത്തിയോ തടയാന്കഴിയാത്തതാണ് സോഷ്യല്എന്ജിനീയറിങ് തട്ടിപ്പുകള്‍. ഓണ്ലൈന്ആണെങ്കിലും അല്ളെങ്കിലും ഭീഷണി നിലനില്ക്കുന്നു. കാരണം, ഇവിടെ മനുഷ്യന്െറ ദൗര്ബല്യമാണ് ഉപയോഗപ്പെടുത്തുന്നത്. സോഷ്യല്എന്ജിനീയറിങ് ലക്ഷ്യമിടുന്നത് മനുഷ്യരെയാണ്. അടിസ്ഥാനപരമായി മനുഷ്യന്ആണ് വിവര സുരക്ഷാവ്യവസ്ഥയിലെ ഏറ്റവും ദുര്ബലമായ കണ്ണി.

എന്താണ് സോഷ്യല്എന്ജിനീയറിങ്?


മനുഷ്യരെ പറ്റിച്ച് (കമ്പ്യൂട്ടര്ഉപയോഗിച്ചോ അല്ലാതെയോ) വിവരങ്ങള്കൈക്കലാക്കി സ്വന്തം താല്പര്യങ്ങള്ക്ക് ഉപയോഗിക്കലിനെയാണ് സോഷ്യല്എന്ജിനീയറിങ് എന്ന് പറയുന്നത്. ഇന്റര്നെറ്റ് തട്ടിപ്പുമായി ബന്ധപെട്ടു ആദ്യമായി പദം ഉപയോഗിച്ചത് കെവിന്മിത്നിക് (Kevin Mitnick) ആണ്. സാങ്കേതികവിദ്യ ഉപയോഗിക്കാതെ മനുഷ്യര്പരസ്പരം ഫോണിലൂടെയോ, ഇമെയിലിലൂടെയോ നേരിട്ടോ സംസാരിച്ച് പാസ്വേര്ഡ്, ഐഡന്റിറ്റി വിവരങ്ങള്തുടങ്ങിയ സമ്പാദിച്ച് അതുപയോഗിച്ചു നേട്ടമുണ്ടാക്കാന്ശ്രമിക്കുക. ഒരാളുടെ പാസ്വേര്ഡ്, ലോഗിന്വിവരങ്ങള്‍, ഐഡന്റിറ്റി വിവരങ്ങള്‍, ബാങ്ക് വിവരങ്ങള്എന്നിവ മറ്റൊരാള്ക്ക് കൈക്കലാക്കാം. ഒന്നുകില്അയാളുമായി നേരിട്ട് സംസാരിച്ച്്, ഫോണില്ബന്ധപ്പെട്ട്, ഇമെയിലില്കിട്ടുന്ന മറുപടിയിലൂടെ, അയാളുടെ ചവറ്റു കുട്ട പരതുന്നതിലൂടെ. ഇതെല്ലാം സോഷ്യല്എന്ജിനീയറിങ് വിഭാഗത്തില്പെടുന്നു.
കെവിന്മിത്നിക് പരീക്ഷിച്ചു വിജയിച്ച ഒരുദാഹരണം ശ്രദ്ധിക്കുക:
വെറും പതിനഞ്ച് വയസ്സുള്ളപ്പോള്‍, മിത്നിക് സോഷ്യല്ഐന്ജിനീയറിങ്ങിലേക്ക് വലതു കാല്വെച്ചുകയറി. ലോസ് ഏഞ്ചലസിലൂടെ സൗജന്യ യാത്ര ആയിരുന്നു ലക്ഷ്യം. അവിടെ ബസുകളില്പഞ്ച് കാര്ഡ് സിസ്റ്റം ആയിരുന്നു. സ്നേഹിതനായ ഒരു ബസ് ഡ്രൈവര്പറഞ്ഞതനുസരിച്ച് എവിടുന്നാണ് ബസ് ടിക്കറ്റ് കിട്ടുകയെന്ന് മിത്നിക് മനസിലാക്കി. ചവറ്റുകുട്ടയില്ഉപേക്ഷിക്കപ്പെട്ട നിലയില്കണ്ടത്തെിയ ട്രാന്സ്ഫര്സ്ളിപ്പുകള് ഉപയോഗിച്ച് ലോസ് ഏഞ്ചലസില്എവിടെയും ബസ്സില്യാത്ര ചെയ്യുവാനുള്ള സൗകര്യം നേടിയെടുത്തു മിത്നിക് എന്നാ വിരുതന്‍.
മറ്റൊരു ഉദാഹരണം:
ഒരു കമ്പനിയുടെ രഹസ്യ വിവരങ്ങള്മിത്നിക് സമ്പാദിച്ചത് ഏതാനും ഫോണ്കോളുകളിലൂടെയായിരുന്നു. ഒരു കമ്പ്യൂട്ടര്വിദഗ്ധന്ആയി ചമഞ്ഞ് ഇയാള്ഫോണില്വിവരങ്ങള്ചോദിച്ചുവാങ്ങി. അതുപയോഗിച്ചു കാശുണ്ടാക്കിയെങ്കിലും പിടിയിലായി ശിക്ഷിക്കപ്പെടുകയും ചെയ്തു എന്നത് വേറെ കാര്യം.
മിത്നിക് തന്െറ ‘GHOST IN THE WIRES’ എന്നാ പുസ്തകത്തില്പറയുന്നത് : പല വേഷങ്ങള്അണിഞ്ഞ് പലരുമായും ഫോണില്ബന്ധപ്പെടുന്നു. ചിലപ്പോള്സുരക്ഷാ ഉപദേശകനായി, മറ്റു ചിലപ്പോള്കമ്പനി ഉപദേശകനായി. ബുദ്ധിമുട്ടില്ലാതെ കമ്പനി നെറ്റ്വര്ക്കില്പ്രവേശം ലഭിക്കുന്നു. പണി ഇപ്പോഴും മിത്നിക് ചെയ്യന്നു. സ്വന്തം penetration testing കമ്പനിക്ക് വേണ്ടി ഒരു എത്തിക്കല്ഹാക്കറുടെ റോളിലാണെന്നു മാത്രം.

NIGERIAN 419 SCAM
ഇന്റനെറ്റുമായി ബന്ധപ്പെട്ടവരൊക്കെ അറിഞ്ഞിട്ടുണ്ടാവും NIGERIAN 419 SCAM എന്നറിയപ്പെടുന്ന തട്ടിപ്പ്. നൈജീരിയന്പീനല്കോഡില്ഇത്തരം തട്ടിപ്പുകളെ നേരിടാനുള്ളതാണ് 419 വകുപ്പ്. ഏതെങ്കിലും രാജ്യത്തെ ഒരു വി..പി അല്ളെങ്കില്സൈന്യത്തില്ആയിരുന്ന ഭര്ത്താവു മരിച്ചു. എന്െറ കൈയില്ഒരുപാടു കാശുണ്ട്, രാജ്യത്തെ പ്രശ്നങ്ങല്ക്കിടയില്ഇത് സുരക്ഷിതമായി വെക്കാന്പറ്റാത്തതിനാല്നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാന്ആഗ്രഹിക്കുന്നു. അതിനാല്നിങ്ങളുടെ ബാങ്ക് വിവരങ്ങള്അയച്ചുതരുവാന്താല്പര്യപ്പെടുന്നു. നമ്മള്വിശ്വസിച്ച് ബാങ്ക് വിവരങ്ങള്കൈമാറുന്നു. കുറച്ചു ദിവസങ്ങള്ക്കു ശേഷം പണം കൈമാറാന്പ്രോസസിങ് ഫീസ് ആയി ഒരു നിശ്ചിത തുക അടക്കാന്അവശ്യപ്പെടുന്നു. വളരെ വിശ്വസനീയമായ രീതിയില്‍ (നമ്മള്അവശ്യപ്പെടുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ്, പാസ്പോര്ട്ടിന്െറ കോപ്പി, മരണ സര്ട്ടിഫിക്കറ്റ്, ജനന സര്ട്ടിഫിക്കറ്റ്, മാര്യേജ് സര്ട്ടിഫിക്കറ്റ് തുടങ്ങിയവ അയച്ചുതന്നു) നമ്മളെ ഇമെയില്വഴിയോ ഫോണിലൂടെയോ വീഴ്ത്തുന്നു. നമ്മള് ചതിയില്പെടുന്നു. പ്രോസസിങ് ഫീസ് കിട്ടിയാല്പിന്നെ തട്ടിപ്പുകാരുടെ പൊടിപോലും കാണില്ല. ആദ്യം പോസ്റ്റ് ഓഫിസിലൂടെയും പിന്നീട് ഫാക്സിലൂടെയും അരങ്ങേറിയ തട്ടിപ്പാണ് NIGERIAN 419 SCAM. 'പ്രോസസിങ് ഫീസിലൂടെയാണ് വിരുതന്മാര്കാശുവാരുന്നത്.
മറ്റൊരു ഉദാഹരണം:
അടുത്ത സുഹൃത്തില്നിന്ന് നിങ്ങള്ക്ക് ഇങ്ങനെ ഒരു ഇമെയില്ലഭിക്കുന്നു- ‘ഞാന്ഒരു വിദേശ യാത്രയില്ആയിരുന്നു എന്െറ പണവും മറ്റ് രേഖകളും നഷ്ടപ്പെട്ട് ഞാന്ഹോട്ടലില്കുടുങ്ങി. കുറച്ചുപണം പറയുന്ന അക്കൗണ്ടിലേക്ക് അയച്ചുതരിക. നിങ്ങളുടെ സുഹൃത്തിന്െറ ഇമെയില്അഡ്രസില്നിന്നാകും മെയില്വരിക. ഇമെയില്അയക്കുന്നതിനു മുമ്പ് നിങ്ങളെയും സുഹൃത്തിനെയും കുറിച്ച് തട്ടിപ്പുകാര്വിശദമായി പഠിക്കുന്നു. ഫ്രം അഡ്രസ് കൃത്രിമമായി ഉണ്ടാക്കി ഇമെയില്അയക്കുവാന്ധാരാളം ടൂളുകളും ലഭ്യമാണ്.
അതുപോലെ, സുരക്ഷ വര്ധിപ്പിക്കുന്നതിന്െറ ഭാഗമായി നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്ആവശ്യപ്പെട്ട് നിങ്ങളുടെ ബാങ്കില്നിന്ന് ഒരു ഇമെയില്ലഭിക്കുന്നു. ഒറ്റ നോട്ടത്തില്ബാങ്കിന്െറവെബ്സൈറ്റ് പോലെതത്തെ. വിവരങ്ങള്കൊടുക്കുന്നതോടെ നിങ്ങളുടെ അക്കൗണ്ട് കാലിയാകാനുള്ള സാധ്യത ഏറെയാണ്. കാരണം www.bankofamerica.comഉം www.bank0famerica.comഉം അത്ര പെട്ടെന്ന് തിരിച്ചറിയില്ല. ഇവിടെ രണ്ടാമെതെ URL ഇല്‍ ‘o’ എന്ന അക്ഷരത്തിനു പകരം സീറോ (0) ആണ് ഉപയോഗിച്ചത്. ഇത്തരം തട്ടിപ്പുകളില്പ്പെടാതിരിക്കാന്ബാങ്കുകള്നിരന്തരം എസ്എംഎസ് വഴിയും ഇമെയില്വഴിയും നമ്മള്ക്ക് മുന്നറിയിപ്പ് നല്കുന്നുണ്ട്. ഒരിക്കലും ബാങ്കുകള്വ്യക്തിഗത വിവരങ്ങള്ഇമെയില്വഴിയോ എസ്എംഎസ് വഴിയോ ആവശ്യപ്പെടില്ല.
ഒന്നുകൂടി, നെറ്റിലൂടെ പണമടക്കാന്സഹായിക്കുന്ന PAYPAL നിങ്ങളെ അറിയിക്കുന്നു: നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്റീ-കണ്ഫേം ചെയ്യണമെന്ന്. Paypalന്െറ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന പേജില്നിങ്ങള്വിവരങ്ങള്കൊടുക്കുമ്പോള്അത് ചെന്നുചേരുന്നത് വിരുതന്മാരുടെ പക്കലായിരിക്കും. ബാങ്ക് അക്കൗണ്ട് നമ്പര്കിട്ടിയാലുടെനെ നിങ്ങള്ക്ക് ഒരു മെസേജ് കിട്ടുന്നു: നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സസ്പെന്ഡ് ചെയ്തിരിക്കുന്നു (യഥാര്ഥത്തില്ഒന്നും സംഭവിച്ചിട്ടില്ല!) വ്യക്തിപരമായ വിവരങ്ങള്കൈമാറിയാലേ സസ്പെന്ഡ് ചെയ്യപ്പെട്ട അക്കൗണ്ട് തിരികെ കിട്ടുകയുള്ളൂ എന്ന്.
കമ്പനി ജോലിക്കാരുടെ ഐഡന്റിറ്റി കാര്ഡ് കൃതിമമായി ഉണ്ടാകി പ്രവേശം നേടുന്നതും സോഷ്യല്എന്ജിനീയറിങ്ങിന്െറ ഭാഗമാണ്. ഐഡന്റിറ്റി കാര്ഡ് എടുക്കാന്മറന്നുപോയി എന്ന് നിങ്ങളുടെ സഹപ്രവര്ത്തകനെ വിശ്വസിപ്പിച്ചഎ അയാള്തുറന്നുപിടിച്ച വാതിലിലൂടെ അകത്തുകടക്കുന്നത് ഇതിന്െറ ഭാഗം തന്നെ. ഇത് Tailgating എന്ന് അറിയപ്പെടുന്നു.
നിങ്ങളുടെ പാര്ക്കിങ് സ്ഥലത്ത് ഒരു യുഎസ്ബി പെന്ഡ്രൈവ് വീണുകിടക്കുന്നത് കണ്ടാല്നിങ്ങള്എന്തു ചെയ്യും? അതെടുക്കും. അതിനകത്ത് എന്താണെന്നറിയാന്കമ്പനിയുടെ കമ്പ്യൂട്ടര്സിസ്റ്റത്തില്കുത്തിനോക്കും. ഒന്നുകില്മനുഷ്യസഹജമായ ജിജ്ഞാസ കൊണ്ട്, അല്ളെങ്കില്ല്ആരുടെതാണെന്ന് കണ്ടത്തെി തിരിച്ചുകൊടുക്കുവാന്‍. ഏതായാലും കമ്പനിയുടെ വിവരങ്ങള്ചോര്ത്താന്ആവശ്യമായ സംവിധാനങ്ങള്നിങ്ങള്പെന്ഡ്രൈവ് കണക്ട് ചെയ്തപ്പോള്പ്രവര്ത്തനക്ഷമമാകും. സോഷ്യല്എന്ജിനീയര്മാര്ബോധപൂര്വം ഉപക്ഷിക്കുന്ന ഇത്തരം യുഎസ്ബികളില്പാസ്വേര്ഡ് മോഷണ പ്രോഗ്രാമുകളും മാല്വെയര്പ്രോഗ്രാമുകളും ഉണ്ടാകാം.
നേരിട്ട് username/password ഉപയോഗിക്കുക, പ്രധാന വിവരങ്ങള്അടങ്ങിയ തുണ്ട് കടലാസ്സുകള്ക്കു വേണ്ടി കമ്പനിയിലെ വേസ്റ്റ് ബാസ്കറ്റ് തപ്പുക, ജോലികരന്്റെ തോളിലൂടെ (Shoulder Surfing) നോക്കി പാസ്വേര്ഡ് മോഷ്ടിക്കുക, സ്വകാര്യ സംഭാഷണങ്ങള്ഒളിഞ്ഞു (Evesdropping) കേള്ക്കുക ഇതൊക്കയാണ് സാധാരണ കണ്ടുവരുന്ന സോഷ്യല്എന്ജിനീയറിങ് രീതികള്‍.
ജനങ്ങളുടെ നിഷ്കളങ്കതയും അവരുടെ അത്യാഗ്രഹവും പലപ്പോഴും അവരെ വലിയ കെണിയില്പ്പെടുത്തുന്നു.

രക്ഷാമാര്ഗങ്ങള്‍:
അറിയാത്തവര്ഇമെയിലില്അയച്ചു തരുന്ന ലിങ്കുകളില്ക്ളിക്ക് ചെയ്യാതിരിക്കുക. ഒഴിച്ചുകൂടാത്ത ലിങ്കുകളുടെ typed ടെക്സ്റ്റും hyperlink ടെക്സ്റ്റും ഒരുപോലെ ആണെന്ന് ഉറപ്പുവരുത്തുക. ഇതിനായി ഇമെയിലില്ഉള്ള ലിങ്കുകളില്മൗസ് ചുറ്റിക്കുമ്പോള്അതിന്െറ hyperlink text ഇമെയില്വായിക്കുന്ന വിന്ഡോയുടെ സ്റ്റാറ്റസ് ബാറില്കാണും.
നിങ്ങള്ക്ക് വന്ന ഇമെയില്ഒരു generic addressing ( eg: Dear Account Holder) ആണെകില്മറുപടി നല്കുംമുമ്പ്് ശ്രദ്ധിക്കുക. ഇമെയില്കൂട്ട തട്ടിപ്പിന്െറ ഭാഗമാകാം.
ഓണ്ലൈന്ഗെയിം കളിക്കാാന്ക്ഷണിക്കുന്ന ഇമെയില്ലഭിക്കുമ്പോള്യഥാര് പേര്,പാസ്വേര്ഡ്, വയസ്, ജനനത്തീയതി എന്നിവ നല്കാതിരിക്കുക.
ഭീമമായ സംഖ്യകള്വെറുതെ ആരും നിങ്ങള്ക്ക് തരില്ളെന്ന് ഉറച്ചു വിശ്വസിക്കുക.
താഴെ പറയുന്ന വാക്കുകള്ഓര്ക്കുക :
verify, account, won, lottery, respond soon. സംശയകരമായ എസ്എംഎസ്, ഇമെയില്‍, ഫോണ്കോള്എന്നിവ വരുമ്പോള്നിങ്ങളുടെ തലയില്മുന്നറിയിപ്പ് അലാറം മുഴങ്ങണം. രണ്ടു പ്രാവശ്യം ചെക്ക് ചെയ്തിട്ടല്ലാതെ ഒരു മറുപടിയും കൊടുക്കാതിരിക്കുക.


സോഷ്യല്എന്ജിനീയറിങ്ങിന്െറ ബുദ്ധിമുട്ടുകളും ഏറ്റവും പുതിയ സോഷ്യല്എന്ജിനീയറിങ് വിദ്യകളും പറഞ്ഞുകൊടുത്തുo സുരക്ഷാപ്രശ്നങ്ങളില്സ്വന്തമായ തീരുമാനമെടുത്തും കമ്പനിയുടെ താല്പര്യങ്ങള്സംരക്ഷിക്കാന്ജോലിക്കാരെ പ്രാപ്തമാക്കുന്ന സംവിധാനം ഉണ്ടാക്കുകയാണ് രക്ഷാമാര്ഗം. ‘Trust, but Verify’ റഷ്യന്പഴഞ്ചൊല്ല് വേദവാക്യമായി ഓര്മയില്വെക്കുക.    
വിവരങ്ങൾക്ക് കടപ്പാട്  M.Technology

2014 ഡിസംബർ 3, ബുധനാഴ്‌ച

സുതാര്യഗ്രാമം – പുന്നമ്മറ്റം നിവാസികൾ അറിയാതെ പോഴ ചില കാര്യങ്ങൾ...!!!


ഞാൻ ജനിച്ച് വളർന്ന് നാട്, ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെയും എല്ലാ നാട്ടുകാരോടും സ്നേഹത്തോടും ബഹുമാനത്തോടും ക്കുടി സമീപിക്കാൻ ശ്രമിക്കാറുണ്ട്.
എന്റെ ബാല്യകാലത്തിൽ മദ്രസയിലെയും സ്കുളിലേയും സഹപാഠികളിൽ നിന്നും കിട്ടുന്ന അറിവു മാത്രമാണു എനിക്ക് നാടിനെ കുറിച്ച് ഉണ്ടായിരുന്നത്.നാട്ടിൽ മദ്യലഹരിയിലും അല്ലാതെയും നടക്കുന്ന ചില ചെറിയ ചെറിയ സംഘട്ടനങ്ങൾ,കുടുംബ വഴക്കുകൾ എന്നെ വല്ലാതെ അസ്വസ്ഥനാക്കി അതെല്ലാം ആരും കാണാതെ എന്റെ ഡയറികുറിപ്പുകളിലും വരകളിലും ഒതുക്കി.സ്കൂളിൽ മുസ്ലീം സ്റ്റുടൻസ് ഫെഡറേഷനിലും കോളേജിൽ കെ.എസ്.യു വിലും പ്രവർത്തിച്ചു.പിന്നീട് പ്രാദേശീക യൂത്ത് കോൺഗ്രസിൽ ക്ഷണം കിട്ടുകയും അതിൽ സജീവമാകുകയും ചെയ്തു.നാടിനു ഗുണകരമായേക്കാവുന്ന പല നിർദ്ദേശങ്ങൾ ഞാൻ മുന്നോട്ട് വച്ചെങ്കിലും എല്ലാം രാഷ്ടീയമായി വില ഇരുത്തപ്പെടുകയും മറ്റ് കക്ഷികളുമായി ചില നേതാക്കന്മാർ രഹസ്യ നീക്കുപോക്കുകൾ നടത്തുകയും ചെയ്തു.അങ്ങനെ പ്രാദേശീക നേത്രുത്വവുമായി അകലം പാലിക്കാൻ ഇതു കാരണമായി.എന്നാൽ പിന്നീട് അങ്ങോട് എന്റെ നല്ല വരായ സുഹ്രത്തുക്കളുടെ ക്ഷണവും സഹകരണം കൊണ്ട് ഒരുപാട് ജനകീയമായ വിഷയങ്ങളിൽ പങ്കാളിയാവാൻ കഴിഞ്ഞു.എന്നാൽ സ്വന്തം നാടിനെ ക്കുറിച്ചുള്ള എന്റെ ആവലാധികൾ കൂടി വന്നു.അപ്പോഴാണു പുതിയ ഒരു സോഫ്റ്റുവയർ പ്രൊജക്റ്റിനെ ക്കുറിച്ച് ചിന്തിച്ചതും അതിനായി ഞാൻ നാട്ടിൽ തന്നെ ഓഫീസ് തുറന്നതും.
ധാർമീക ബോധമുള്ള ഒരു സമൂഹത്തിന്റെയും സനാതന മൂല്ല്യവും സധാചാരവും കൈയാളുന്ന സംസ്ക്യത ചിത്തരായ ഒരു ജനതയുടെ  ക്ഷേമകരമായ വർച്ചയും സ്യഷ്ടിപ്പുമാണ് ഞാൻ സ്വപ്നം കണ്ടത്.അങ്ങിനെ എന്റെ ചിന്തകൾ ചൂടുപിടിച്ചപ്പോൾ ഒരു ഞാറാഴ്ച സാ‍മൂഹിക സാംസ്കാരീക രംഗങ്ങളിൽ പ്രവർത്തിക്കുന്ന
എന്റെ സുഹ്രുത്തുക്കളുമായി ഞാൻ കൂടികാഴ്ച നടത്തുകയും ആശയങ്ങൾ അവരുമായി പ്ങ്കുവെക്കുകയും ചെയ്തു.കൂട്ടുകാരുടെ പിന്തുണ എനിക്ക് വലിയ ആത്മവിശ്വാസം ൻൽകി.പക്ഷെ നാട്ടിൽ ആരുമായി ഈ വിവരങ്ങൾ പങ്കുവയ്ക്കുമെന്നതിൽ ആകെ ആശയകുഴപ്പതിലായി പലരും മനസ്സിൽ വന്നു,പക്ഷെ ആരെയും സമീപിച്ചില്ല കാരണം ഏതെങ്കിലും തരത്തിൽ പാർശ്യവൽക്കരിക്കപ്പെടുമോയെന്ന് ഞാൻ ഭയപ്പെട്ടു.അങ്ങനെയാണ് രണ്ടുകവലകളിൽ ബോർഡ് വച്ചത്.പേരു പറഞ്ഞ് ഒരു വ്യക്തിയിൽ നിന്നുമാത്രമാണ് കോൾ വന്നത്.പിന്നീട് വന്ന കോളുകൾ എല്ലാം പരിഹാ‍സങ്ങൾ മാത്രമായിരുന്നു.ഞങ്ങളുടെ ജന്മനാടാണെന്ന് അവകാശപ്പെടുന്നവരാരും ഈ ബോർഡ് കണ്ടില്ലന്ന് നടിച്ചു.എനിക്ക് വളരെയധികം ദുഖം തോന്നി.പക്ഷെ ഞാൻ പുറകോട്ട് പോഴില്ല,നാട്ടിലുള്ള മുഴുവൻ യുവാക്കളെയും ഞാൻ നേരിൽ കണ്ട് നാടിന്റെ നന്മക്കായി പ്രവർത്തിക്കാൻ ക്ഷണിച്ചു.കുറെ യുവാക്കൾ ആ യോഗത്തിൽ പങ്കെടുത്തു എന്റെ ആശയങ്ങൾ അവരോട് പറയുകയും അവർ നല്ലനിലയിൽ സ്വാ‍ഗതം ചെയ്യുകയും ചെയ്തു.അൽ‌പ്പം കഴിഞ്ഞു കൂടാമെന്ന് പറഞ്ഞ് പിരിഞ്ഞ ആ യോഗത്തിൽ പിന്നീട് വളരെ കുറഞ്ഞ ആളുകൾ മാത്രമാണ് പങ്കെടുത്തത്. കാരണം തിരക്കിയപ്പോൾ പരസ്യമായി നിങ്ങളോടൊപ്പം നിൽക്കാൻ നാട്ടിലെ പ്രമുഖ രാഷ്ടീയ പാർട്ടിയുടെ പ്രവർത്തകരായതിനാൽ പാർട്ടിയിൽ നിന്നും ശക്തമായ ഇടപ്പെടൽ ഉള്ളതുകൊണ്ടും രഹസ്യമായി എല്ലാ പിന്തുണയും അവർ വാഗ്ധാനം ചെയ്തു.വിരലിൽ എണ്ണാവുന്ന അംഗങ്ങൾ മാത്രമുള്ള ഞങ്ങൾക്ക് സമൂഹത്തിന്റെ പല മേഖലയിൽ പ്രവർത്തിക്കുന്ന സുമസ്സുകൾ സഹായവുമായി വന്നു.അതുമൂലം നാട്ടിലെ സാമൂഹിക കാര്യങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്താൻ ഞങ്ങൾക്ക് കഴിഞ്ഞു.എങ്കിലും നിങ്ങൾക്കറിയാവുന്നത് പോലെ പൂർണ്ണ വിജയത്തിലെത്തിക്കാൻ കഴിയാതെ പോഴി.
നാട്ടിൽ രൂപപ്പെട്ടിട്ടുള്ള രാഷ്ടീയ അടിമത്വം പരാജയതിനു കാരണമായി.എന്തെന്നാൽ എല്ലാ രാഷ്ടീയ പാർട്ടിയിലുള്ളവരെയും വിളിച്ച് സഹകരണം ആവശ്യപ്പെട്ടെങ്കിലും എസ്.ഡി.പിയിലുള്ള വ്യക്തിമാത്രമാണു സജീവമായി വന്നത്.എന്നാൽ രാഷ്ടീയ നിലപാടുകൾ ഇല്ലാത്തവരും സജീവമായിരുന്നു അത് എല്ലാവരും ക്ണ്ടില്ലന്ന് നടിച്ചു. പക്ഷെ എല്ലായിടതും സംഭവിക്കുന്നത് പോലെ ഇവിടെയും തീവ്രവാധം പറഞ്ഞ് ഒറ്റപ്പെടുത്താൻ രാഷ്ടീയ മേലാളന്മാർക്ക് കഴിഞ്ഞു.എനിക്ക് വളരെയധികം സങ്കടകരമായ അനുഭവങ്ങളായിരുന്നു ഉണ്ടായത്.ചിലർ തമാശ രൂപേണ ഭീഷണിയുടെ സ്വരത്തിൽ താക്കീതുകൾ തന്നു അതെന്നും ഞാൻ കാര്യമാക്കിയതുമില്ല.എന്നാൽ ചില വെല്ലുവിളികൾ ഞാൻ ഏറ്റെടുത്തിരിക്കുന്നു എന്റെ നാടിന് ഗുണകരമാവുന്ന എന്തു കാര്യമാണെങ്കിലും നടപ്പിലാക്കാൻ എന്നാലാവും വിധം ഞാൻ ശ്രമിച്ചുകൊണ്ടിരിക്കും.തുടർന്ന് മൊബൈലിലൂടെ നിരന്തരം ഭീക്ഷണികളും അസഭ്യവർഷവും സഹിക്കാവുന്നതിനു അപ്പുറത്തായിരുന്നു.ഞാൻ എന്ത് തെറ്റാണ് നാടിന് ചെയ്തത്….?  ഞാൻ ഒരു രാഷ്ടീയ കക്ഷിയുടെയോ, സംഘടനയുടെയോ വക്തായിരുന്നില്ല ഞാൻ എല്ലാവരോടും അത് വ്യക്തമാക്കിയതുമാണ് എന്നിട്ടും സത്യം തിരിച്ച് അറിയാതെ പോഴി.എന്റെ മാത്രം സ്വകാര്യ തിരക്കുകൾ കാരണം നാട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നപ്പോൾ സുതാര്യഗ്രാമം എന്റെ മാത്രം ഓർമ്മമാത്രമായി മാറി.
യുവാക്കളെ നിങ്ങൾ പ്രബുദ്ധരാവേണ്ടിയിരിക്കുന്നു..!!!
രാഷ്ടീയ അടിമകളാവാതിരിക്കുക…!!!
നമ്മുടെ നാടിന്റെ നന്മക്കായി നമ്മുക്ക് ഒരുമിക്കാം.!!!
എന്ന്,
പ്രിയ നാട്ടുകാരോട് സ്നേഹത്തോടും ബഹുമാനത്തോടും കൂടി
നിയാസ് മുസ്തഫ മേയ്ക്കൽ.



2014 ഒക്‌ടോബർ 11, ശനിയാഴ്‌ച

ജൈവക്യഷിയിൽ സ്യുഡോമോണസ് ഉപയോഗക്രമം…




എന്താണ് സ്യുഡോമോണസ് ?

ജൈവക്യഷിരീതിയിൽ സഹായകമായ മിത്ര സൂക്ഷ്മാണുവാണ് സ്യുഡോമോണസ്. ചെടിയുടെ വേരുപടലത്തിനു ചുറ്റുമുളള മണ്ണിലും ചെടിയിലും പ്രവർത്തിച്ചു രോഗണുക്കളെ നശിപ്പിക്കാൻ സ്യുഡോമോണസിനു സാധിക്കും.ചെടികളിലെ ചീയൽ രോഗം,ചീരയിലെ ഇലപ്പുള്ളി രോഗം ഇവയെ പ്രതിരോധിക്കാൻ സ്യുഡോമോണസ് വളരെ ഫലപ്രധമാണ്.വിത്തുകൾ നടുംബോൾ, തൈകൾ പറിച്ച് നടുംബോൾ,ചെടിവളർന്നു വരുംബോയും,പൂവിടുംബോളും തുടങ്ങി വളർച്ചയുടെ വിവിധഘട്ടത്തിൽ സ്യുഡോമോണസ് നമ്മുക്ക് പ്രയോജനപ്പെടുത്താം.

സ്യുഡോമോണസ് എവിടെ ലഭിക്കും..?

ക്യഷിവിഞാനകേന്ദ്രങ്ങൾ,വി എഫ് പി സി കെ, വളങ്ങൾ വിൽക്കുന്ന കടകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്.ഇത് ദ്രവ,ഖര രൂപത്തിൽ ലഭിക്കും.ഖരരൂപത്തിലുള്ള സ്യുഡോമോണസിനു ദ്രവ രൂപത്തിള്ളതിനേക്കാളും വില ക്കുറവാണ്.ഖര രൂപത്തിലുള്ള സ്യുഡോമോണസ് ഏകദേശം കിലോ.. 53 -68 രൂപ വിലവരും.വെളുത്ത പോടിപോലെ ഇരിക്കും,സൂര്യപ്രകാശം അടിക്കാതെ സൂക്ഷിക്കണം.
ഉപയോഗക്രമം
വിത്തുകൾ പാകുബോൾ 20 ഗ്രാം സ്യുഡോമോണസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി വിത്തുകൾ നടുന്നതിനു അരമണിക്കൂർ മുൻപ് ഇ ലാ‍യനിയിൽ ഇട്ടുവയ്ക്കുക.ചീര,തക്കാളി,വഴുതന തുടങ്ങി ചെറിയ വിത്തുകൾ ഒരു വെള്ളതുണിയിൽ കെട്ടി ലായനിയിൽ മുക്കി വയ്ക്കുന്നതാണ് ഉത്തമം.നമ്മുടെ ടെറസ്സ് ക്യഷിക്ക് വേണ്ടുന്ന ലായനി ഉണ്ടാക്കുവാൻ ഒരു ലിറ്റർ വെള്ളം ആവശ്യം ഇല്ല. സ്യുഡോമോണസും വെള്ളവും ആനുപാതീകമായി കുറ്ച്ച് എടുതാൽ മതി. സ്യുഡോമോണസ് ഉപയോഗിച്ചാൽ വിത്തുകൾ ആരോഗ്യതോടെ മുളച്ച് വരും.തൈകൾ പറിച്ച് നടുബോളും മേൽ‌പ്പറഞ്ഞ രീതിയിൽ തയ്യാറാക്കിയ ലായനിയിൽ തൈകളുടെ വേരുകൾ അരമണിക്കുർ മുക്കി വച്ച് തൈകൾ നടാം.രോഗനിയന്ത്രണം , വളർച്ച്ക്കാവശ്യമായ സാഹചര്യം ഒരുക്കുക,വിളകളുടെ വളർച്ച്തോരിതപ്പെടുത്തുക തുടങ്ങിയ ഗുണങ്ങൾ സ്യുഡോമോണസിനെ സംബന്ധിച്ച് എടുത്പറയാവുന്ന് ഗുണമേന്മകളാണ്.

ചെടികളുടെ വളർച്ചയുടെ സമയത്ത് ചുവട്ടിൽ ഒഴിച്ച് കൊടുക്കാനും ഇലകളിൽ തളിക്കാനും ലായനി ഉപയോഗിക്കാവുന്നതാണ്.

വിവരങ്ങൾക്ക് കടപ്പാട് ക്യഷിക്കാരൻ

2014 ഒക്‌ടോബർ 8, ബുധനാഴ്‌ച

മലയാളിയും ചമ്മന്തിയും

കഞ്ഞിയും ചമ്മന്തിയും മലയാളികളുടെ ഗൃഹാതുരമായ ഭക്ഷണപ്രിയതയാണ്.
തേങ്ങാച്ചമ്മന്തി

പരമ്പരാഗതമായി നമ്മുടെ കഞ്ഞിയുടെ സഖാവാണ് ഉരുളന്ചമ്മന്തിയായ തേങ്ങാച്ചമ്മന്തി. അതിന്റെ രീതിനോക്കാം:
ചേരുവകള്‍:
തേങ്ങ ചിരകിയത് 2 കപ്പ്, പുളി (വാളന്‍) 10 ഗ്രാം, മുളക് (അങ്ങാടി) 5 എണ്ണം, ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ ആവശ്യത്തിന്, ചെറിയ ഉള്ളി 3 അല്ലി.
തയ്യാറാക്കുന്ന വിധം:
തേങ്ങ ചിരകിയത് മിക്സിയിലടിക്കുക. വെള്ളം ചേര്ക്കരുത്. ഒന്നൊതുങ്ങിയശേഷം പുളി, മുളക്, ഉപ്പ്, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ ചേര്ത്ത് നന്നായി ഒതുക്കിയെടുക്കുക. അല്പം വെളിച്ചെണ്ണയും തൂവി ചാലിച്ചെടുത്താല്പരമ്പരാഗത ഇനമായി. ഇതില്കടുകുവറുത്ത് അല്പം വെള്ളമൊഴിച്ച് തിളപ്പിച്ചാല്അരച്ചുകലക്കിയെന്ന ഒന്നാന്തരം ചട്ണിയുമായി.
ചെമ്മീന്ചമ്മന്തി

നോണ്വെജ് ഇനം ചമ്മന്തിയില്പ്രധാന ഇനമാണിത്.
ചേരുവകള്‍:
ചെമ്മീന്തൊലികളഞ്ഞത് (വലുത്) 10 എണ്ണം, നാളികേരം (ചിരകിയത്) 1 കപ്പ്, മുളക് ചുവന്നത് 6 എണ്ണം, കറിവേപ്പില, ഉപ്പ് ആവശ്യത്തിന്, മല്ലിയില (അരിഞ്ഞത്) അരടീസ്പൂണ്‍, തക്കാളി (അരിഞ്ഞത്) ഒരു ടീസ്പൂണ്‍, വാളന്പുളി 10 ഗ്രാം, വെളുത്തുള്ളി 3 അല്ലി, വെളിച്ചെണ്ണ ആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം:
ചെമ്മീന്അധികം ഉറപ്പാകാത്ത രീതിയില്വെളിച്ചെണ്ണയില്താളിച്ച് മാറ്റിവെക്കുക. നാളികേരം ചിരകിയത്, മുളക് എന്നിവ ചീനച്ചട്ടിയില്വഴറ്റിയെടുക്കുക. ചെമ്മീന്ചെറിയ കഷ്ണങ്ങളാക്കി മിക്സിയില്അടിക്കുക. ഒതുങ്ങിവന്നാല്നാളികേരം, തക്കാളി, മല്ലിയില, കറിവേപ്പില, ഉപ്പ്, വെളുത്തുള്ളി എന്നിവ ചേര്ത്ത് അടിച്ചെടുക്കുക. വെളിച്ചെണ്ണ തൂവി അതില്അല്പം കുരുമുളക് പൊടിയും ചേര്ത്താല്ചമ്മന്തി ചീറും.
പൊതിനച്ചമ്മന്തി
ഫ്രെയ്ഡ് റൈസിന്റെയും ബിരിയാണിയുടെയും സൈഡ് ഇനമാണിത്. വിനാഗിരി ഒഴിച്ച ചമ്മന്തി കിട്ടിയാല്അതുമാത്രംമതി ചോറിന്.
ചേരുവകള്
നാളികേരം (ചിരകിയത്)രണ്ടുകപ്പ്, പൊതിനയില (അരിഞ്ഞത്)ഒരു ടേബിള്സ്പൂണ്‍, മല്ലിയിലഅര ടീസ്പൂണ്‍, കറിവേപ്പില (അരിഞ്ഞത്)അര ടീസ്പൂണ്‍, പുളി (വാളന്‍)10 ഗ്രാം, ഉപ്പ്ആവശ്യത്തിന്, വിനാഗിരിരണ്ട് ടീസ്പൂണ്‍, പച്ചമുളക്ആറെണ്ണം, വെളുത്തുള്ളിനാല് അല്ലി.
തയ്യാറാക്കുന്ന വിധം
നാളികേരം ചിരകിയത് പച്ചമുളകിട്ട് മിക്സിയില്നന്നായി ഒതുക്കിയെടുക്കുക. അതില്പൊതിനയില, മല്ലിയില, കറിവേപ്പില, പുളി, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേര്ത്ത് നന്നായി അടിച്ചെടുക്കുക. മിക്സിയില്നിന്ന് പാത്രത്തിലേക്ക് പകര്ന്നശേഷം വിനാഗിരി ചേര്ത്തിളക്കുക. നമ്മുടെ പൊതിനച്ചമ്മന്തി റെഡി.
തക്കാളിച്ചമ്മന്തി


ഇതൊരു ശ്രീലങ്കന്ഇനമാണ്. അവര്ടൊമാറ്റോ സോസ് ചേര്ത്താണ് ഇത് തയ്യാറാക്കുക. എന്നാല്‍, നമുക്ക് യഥാര് തക്കാളി ചേര്ത്ത് ഇത് തയ്യാറാക്കാം:
ചേരുവകള്
തക്കാളി പഴുത്തത്രണ്ട് എണ്ണം, കുരുമുളക് (മണി)ഒരു ടീസ്പൂണ്‍, പച്ചമുളക്രണ്ട് എണ്ണം, നാളികേരംരണ്ട് കപ്പ്, കറിവേപ്പിലഅര ടീസ്പൂണ്‍, വെളുത്തുള്ളിനാല് അല്ലി, മല്ലിയില (അരിഞ്ഞത്)അര ടീസ്പൂണ്‍, ഉപ്പ്, വെളിച്ചെണ്ണആവശ്യത്തിന്.
തയ്യാറാക്കുന്ന വിധം
തക്കാളി ചെറുതായി അരിയുക. നാളികേരം, തക്കാളി, പച്ചമുളക്, വെളുത്തുള്ളി, ഉപ്പ്, മല്ലിയില, കുരുമുളക് എന്നിവ നന്നായി അടിച്ചെടുക്കുക (നന്നായി അരഞ്ഞുപോകരുത്). കറിവേപ്പിലയും വെളിച്ചെണ്ണയും കുറച്ച് ചേര്ത്ത് ചാലിച്ചെടുത്താല്തക്കാളിച്ചമ്മന്തി തൊട്ടുകൂട്ടാം.
നെല്ലിക്കച്ചമ്മന്തി


ചേരുവകള്
പച്ചനെല്ലിക്ക10 എണ്ണം, കാന്താരിമുളക്20 എണ്ണം, പുളി10 ഗ്രാം, നാളികേരംഒരു കപ്പ്, കറിവേപ്പില (അരിഞ്ഞത്)അര ടീസ്പൂണ്‍, മല്ലിയില (അരിഞ്ഞത്)അര ടീസ്പൂണ്‍, വെളുത്തുള്ളിമൂന്ന് അല്ലി, ഉപ്പ്, വെളിച്ചെണ്ണആവശ്യത്തിന്
തയ്യാറാക്കുന്നവിധം
നെല്ലിക്ക കുറഞ്ഞ വെള്ളത്തി ചൂടാക്കിയെടുക്കുക. അത് കുരു കളഞ്ഞശേഷം മിക്സിയില്ഒതുക്കുക. ഒതുങ്ങിയ നെല്ലിക്കയില്കാന്താരിമുളക്, ഉപ്പ്, നാളികേരം, പുളി, മല്ലിയില, കറിവേപ്പില, വെളുത്തുള്ളി എന്നിവ ചേര്ത്ത് അടിച്ചെടുക്കുക. അത് മിക്സിയില്നിന്നൊഴിവാക്കി അല്പം വെളിച്ചെണ്ണ ചാലിച്ചാല്നെല്ലിക്കച്ചമ്മന്തി റെഡി.
വെളുത്തുള്ളിച്ചമ്മന്തി

ദഹനത്തിന് നല്ല പ്രേരകമായി പ്രവര്ത്തിക്കുന്ന വെളുത്തുള്ളി മാത്രം ഉപയോഗിച്ച് ചമ്മന്തി തയ്യാറാക്കാം.
ചേരുവകള്
വെളുത്തുള്ളി 15 അല്ലി, പുളി 20 ഗ്രാം, ചെറിയ ഉള്ളി 10 ഗ്രാം, പച്ചമുളക് 4 എണ്ണം, ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
വെളുത്തുള്ളി, പച്ചമുളക്, ഉള്ളി എന്നിവ ഉപ്പ് ചേര്ത്ത് ചതുക്കിയെടുക്കുക. കറിവേപ്പില, പുളി എന്നിവ ചേര്ത്ത് ചതച്ച ചമ്മന്തിയില്വെളിച്ചെണ്ണ തൂവി ഉപയോഗിക്കാം.
കടലച്ചട്ണി


നാളികേരത്തിനുപകരം പല ഹോട്ടലുകളിലും തയ്യാറാക്കുന്ന ചമ്മന്തിയാണിത്.
ചേരുവകള്
പരിപ്പുകടല (പൊട്ട്കടല) ഒരു കപ്പ്, പച്ചമുളക് 4 എണ്ണം, ഇഞ്ചി ഒരു കഷ്ണം, ഉപ്പ് ആവശ്യത്തിന്, മഞ്ഞള്പ്പൊടി ഒരു നുള്ള്, കറിവേപ്പില ആവശ്യത്തിന്, കടുക് ഒരു ടീസ്പൂണ്‍, വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പരിപ്പുകടല കുറഞ്ഞത് മൂന്നുമണിക്കൂര്വെള്ളത്തില്കുതിര്ത്തുവെക്കുക. കുതിര്ത്ത കടലപ്പരിപ്പ് പച്ചമുളക് ചേര്ത്ത് നന്നായി അടിച്ചെടുക്കുക. ഉപ്പ്, മഞ്ഞള്പ്പൊടി, കറിവേപ്പില, ഇഞ്ചി എന്നിവ ചേര്ത്ത് അടിച്ചെടുത്ത ചട്ണി കടുക് വറുത്ത് വെള്ളം ചേര്ത്ത് തിളപ്പിച്ചാല്കടലച്ചട്ണി തയ്യാറായി. കറിവേപ്പില ചേര്ക്കാന്മറക്കരുത്

മാങ്ങാച്ചമ്മന്തി

മാങ്ങാച്ചമ്മന്തിയില്അല്പം തൈര് ചേര്ത്താല്മാങ്ങാപ്പെരുക്കാക്കി മാറ്റാം.
ചേരുവകള്
പുളിയുള്ള പച്ചമാങ്ങ നുറുക്കിയത് ഒരു കപ്പ്, നാളികേരം (ചിരകിയത്) ഒന്നരക്കപ്പ്, പച്ചമുളക് 5 എണ്ണം, ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ ആവശ്യത്തിന്, ഇഞ്ചി ഒരു കഷ്ണം, വെളുത്തുള്ളി 3 അല്ലി
തയ്യാറാക്കുന്നവിധം
നാളികേരം, പച്ചമാങ്ങ, പച്ചമുളക്, ഉപ്പ്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്ത്ത് ഒതുക്കിയെടുക്കുക. നന്നായൊതുങ്ങിയ ചമ്മന്തിയില്നമുക്ക് വെളിച്ചെണ്ണ ചേര്ക്കാം.
അയലപപ്പടം സ്പെഷല്

ചേരുവകള്‍:
അയല ഉപ്പിട്ട് വേവിച്ച് മുള്ള് കളഞ്ഞത്രണ്ടെണ്ണം, നാളികേരം ചിരകിയത് ഒരു കപ്പ്, ചുവന്ന മുളക് അഞ്ചെണ്ണം, ചെറിയ ഉള്ളിനാല് അല്ലി, പപ്പടം (വറുത്തത്)നാലെണ്ണം, ഉപ്പ്, കറിവേപ്പിലആവശ്യത്തിന്, മഞ്ഞള്പ്പൊടിഒരു നുള്ള്.
തയ്യാറാക്കുന്ന വിധം
നാളികേരം, ചുവന്ന മുളക്, ചെറിയുള്ളി, കറിവേപ്പില എന്നിവ മഞ്ഞള്പ്പൊടി ചേര്ത്ത് അടിച്ചെടുക്കുക. അതില്മുള്ളുകളഞ്ഞ അയല ചേര്ത്ത് ഒതുക്കിയെടുക്കുക. വറുത്തുവെച്ച പപ്പടം ചെറിയ പൊടിയാക്കി ചേര്ത്ത് നന്നായി ഇളക്കിയശേഷം കറിവേപ്പില വറുത്തിട്ട് തൊട്ടുകൂട്ടാം.
ഉണക്കച്ചെമ്മീന്പൊടി ചമ്മന്തി

ഉണക്കച്ചെമ്മീന്പൊടി കറിയായും ചമ്മന്തിയായും ഉപയോഗിക്കാം.
ചേരുവകള്
ഉണക്കച്ചെമ്മീന്പൊടിഒരു കപ്പ്, നാളികേരം (ചിരകിയത്)ഒന്നര കപ്പ്, മുളക് (ചുവന്നത്)അഞ്ചെണ്ണം, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണആവശ്യത്തിന്, പുളി (വാളന്‍)10 ഗ്രാം.

തയ്യാറാക്കുന്ന വിധം
വെളിച്ചെണ്ണയില്ചെമ്മീന്പൊടി വറുക്കുക. അതില്ചുവന്ന മുളകും നാളികേരവും ചേര്ത്ത് ചൂടാക്കിയെടുക്കുക. വാളന്പുളിയും കറിവേപ്പിലയും ചേര്ത്ത് ചെമ്മീന്പൊടി നന്നായി ഒതുക്കിയെടുത്ത് അതില്വെളിച്ചെണ്ണ ചേര്ത്ത് ചാലിച്ചാല്നാവില്വെള്ളമൂറും.
ചുട്ടരച്ച ചമ്മന്തി
തനി നാടന്ഇനമാണിത്. നാളികേരവും മുളകും ചുട്ടതാണ് ഇതില്ചേര്ക്കുന്നത്.
ചേരുവകള്
നാളികേരപ്പൂള്ഒരു മുറിയുടേത്, ചുവന്ന മുളക്ആറെണ്ണം, പുളി (വാളന്‍)10 ഗ്രാം, ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പിലആവശ്യത്തിന്.
തയ്യാറാക്കുന്നവിധം
വെണ്ണീരുപറ്റാതെ നാളികേരപ്പൂളും ചുവന്ന മുളകും ചുട്ടെടുക്കുക. അതില്പുളിയും ഉപ്പും ചേര്ത്ത് നന്നായി അരച്ചാല്ചുട്ടരച്ച ചമ്മന്തിയാവും. വെളിച്ചെണ്ണ ചാലിച്ച് ഉപയോഗിക്കാം.
ഉണക്കനെല്ലിക്ക - കുരുമുളക് ചമന്തി
ഉണക്കനെല്ലിക്കയും കുരുമുളകും നല്ല കോമ്പിനേഷനാണ്. അത് ചമ്മന്തിരൂപത്തിലായാലോ?
ചേരുവകള്
ഉണക്കനെല്ലിക്കഎട്ടെണ്ണം, കുരുമുളക് (പച്ച)ഒരു ടേബിള്സ്പൂണ്‍, നാളികേരംഅരക്കപ്പ്, ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പിലആവശ്യത്തിന്.
തയ്യാറാക്കുന്നവിധം
ഉണക്കനെല്ലിക്ക വെള്ളത്തിലിട്ട് കുതിര്ത്തിയെടുക്കുക. ഉണക്കനെല്ലിക്കയും കുരുമുളകും മിക്സിയില്നന്നായി അരച്ചെടുക്കുക. അതില്നാളികേരം, ഉപ്പ്, കറിവേപ്പില എന്നിവ ചേര്ത്ത് ഒതുക്കിയെടുക്കുക. വെളിച്ചെണ്ണ ചാലിച്ച് ഉപയോഗിക്കാം.
പനച്ചോത്തിലകാന്താരിമുളക് ചമ്മന്തി
പനച്ചോത്തില ഒരു നാടന്ഭക്ഷണയിനമാണ്. അത് ചമ്മന്തി വിഭവമായാണ് ഉപയോഗിക്കാറ്.
ചേരുവകള്
പനച്ചോത്തില (മുള്ള് ഉരതിയത്) 10 എണ്ണം, കാന്താരിമുളക് 10 എണ്ണം, വെളുത്തുള്ളി 2 അല്ലി, ഉപ്പ് , കറിവേപ്പില, വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പനച്ചോത്തില മുള്ള് ഉരതിമാറ്റുക. അതില്കാന്താരിമുളക് വെളുത്തുള്ളി, ഉപ്പ്, കറിവേപ്പില എന്നിവ ചേര്ത്ത് അരയ്ക്കുക. അതില്വെളിച്ചെണ്ണ ചേര്ത്ത് ഉപയോഗിക്കാം.
ഉള്ളിച്ചമ്മന്തി

എളുപ്പത്തില്തയ്യാറാക്കാവുന്ന സാധാരണ ഇനമാണിത്. തൈര് കൂട്ടി ഉള്ളിച്ചമ്മന്തി കഴിച്ചാല്ഇടങ്ങഴി ചോറുണ്ണാം.
ചേരുവകള്
ചെറിയ ഉള്ളി 20 അല്ലി, മുളക് (ചുവന്നത്) 5 എണ്ണം, ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെറിയ ഉള്ളി, മുളക്, ഉപ്പ് എന്നിവ ചേര്ത്ത് അമ്മിയില്ത്തന്നെ അരച്ചെടുക്കണം. അതില്വെളിച്ചെണ്ണ ചാലിച്ച് തൈരും ചേര്ത്ത് കുഴച്ചാല്ഉഷാര്ഉള്ളിച്ചമ്മന്തിയായി.

കോഴിമുട്ടച്ചമ്മന്തി, വഴുതനച്ചമ്മന്തി, ഉണക്കമുള്ളന്ചമ്മന്തി, ഉണക്കസ്രാവ് ചമ്മന്തി തുടങ്ങി ചമ്മന്തിയുടെ സാധ്യതകള്അനേകമാണ്.വിവരങ്ങൾക്ക് കടപ്പാട് മാത്രഭുമിയും നാട്ടറിവും...........