ഞാൻ ജനിച്ച് വളർന്ന്
നാട്, ഈ കുറിപ്പ് എഴുതുന്ന നിമിഷം വരെയും എല്ലാ നാട്ടുകാരോടും സ്നേഹത്തോടും ബഹുമാനത്തോടും
ക്കുടി സമീപിക്കാൻ ശ്രമിക്കാറുണ്ട്.
എന്റെ ബാല്യകാലത്തിൽ
മദ്രസയിലെയും സ്കുളിലേയും സഹപാഠികളിൽ നിന്നും കിട്ടുന്ന അറിവു മാത്രമാണു എനിക്ക് നാടിനെ
കുറിച്ച് ഉണ്ടായിരുന്നത്.നാട്ടിൽ മദ്യലഹരിയിലും അല്ലാതെയും നടക്കുന്ന ചില ചെറിയ ചെറിയ
സംഘട്ടനങ്ങൾ,കുടുംബ വഴക്കുകൾ എന്നെ വല്ലാതെ അസ്വസ്ഥനാക്കി അതെല്ലാം ആരും കാണാതെ എന്റെ
ഡയറികുറിപ്പുകളിലും വരകളിലും ഒതുക്കി.സ്കൂളിൽ മുസ്ലീം സ്റ്റുടൻസ് ഫെഡറേഷനിലും കോളേജിൽ
കെ.എസ്.യു വിലും പ്രവർത്തിച്ചു.പിന്നീട് പ്രാദേശീക യൂത്ത് കോൺഗ്രസിൽ ക്ഷണം കിട്ടുകയും
അതിൽ സജീവമാകുകയും ചെയ്തു.നാടിനു ഗുണകരമായേക്കാവുന്ന പല നിർദ്ദേശങ്ങൾ ഞാൻ മുന്നോട്ട്
വച്ചെങ്കിലും എല്ലാം രാഷ്ടീയമായി വില ഇരുത്തപ്പെടുകയും മറ്റ് കക്ഷികളുമായി ചില നേതാക്കന്മാർ
രഹസ്യ നീക്കുപോക്കുകൾ നടത്തുകയും ചെയ്തു.അങ്ങനെ പ്രാദേശീക നേത്രുത്വവുമായി അകലം പാലിക്കാൻ
ഇതു കാരണമായി.എന്നാൽ പിന്നീട് അങ്ങോട് എന്റെ നല്ല വരായ സുഹ്രത്തുക്കളുടെ ക്ഷണവും സഹകരണം
കൊണ്ട് ഒരുപാട് ജനകീയമായ വിഷയങ്ങളിൽ പങ്കാളിയാവാൻ കഴിഞ്ഞു.എന്നാൽ സ്വന്തം നാടിനെ ക്കുറിച്ചുള്ള
എന്റെ ആവലാധികൾ കൂടി വന്നു.അപ്പോഴാണു പുതിയ ഒരു സോഫ്റ്റുവയർ പ്രൊജക്റ്റിനെ ക്കുറിച്ച്
ചിന്തിച്ചതും അതിനായി ഞാൻ നാട്ടിൽ തന്നെ ഓഫീസ് തുറന്നതും.
ധാർമീക
ബോധമുള്ള ഒരു സമൂഹത്തിന്റെയും സനാതന മൂല്ല്യവും സധാചാരവും കൈയാളുന്ന സംസ്ക്യത ചിത്തരായ
ഒരു ജനതയുടെ ക്ഷേമകരമായ വർച്ചയും സ്യഷ്ടിപ്പുമാണ്
ഞാൻ സ്വപ്നം കണ്ടത്.അങ്ങിനെ എന്റെ ചിന്തകൾ ചൂടുപിടിച്ചപ്പോൾ ഒരു ഞാറാഴ്ച സാമൂഹിക സാംസ്കാരീക
രംഗങ്ങളിൽ പ്രവർത്തിക്കുന്ന
എന്റെ സുഹ്രുത്തുക്കളുമായി
ഞാൻ കൂടികാഴ്ച നടത്തുകയും ആശയങ്ങൾ അവരുമായി പ്ങ്കുവെക്കുകയും ചെയ്തു.കൂട്ടുകാരുടെ പിന്തുണ
എനിക്ക് വലിയ ആത്മവിശ്വാസം ൻൽകി.പക്ഷെ നാട്ടിൽ ആരുമായി ഈ വിവരങ്ങൾ പങ്കുവയ്ക്കുമെന്നതിൽ
ആകെ ആശയകുഴപ്പതിലായി പലരും മനസ്സിൽ വന്നു,പക്ഷെ ആരെയും സമീപിച്ചില്ല കാരണം ഏതെങ്കിലും
തരത്തിൽ പാർശ്യവൽക്കരിക്കപ്പെടുമോയെന്ന് ഞാൻ ഭയപ്പെട്ടു.അങ്ങനെയാണ് രണ്ടുകവലകളിൽ ബോർഡ്
വച്ചത്.പേരു പറഞ്ഞ് ഒരു വ്യക്തിയിൽ നിന്നുമാത്രമാണ് കോൾ വന്നത്.പിന്നീട് വന്ന കോളുകൾ
എല്ലാം പരിഹാസങ്ങൾ മാത്രമായിരുന്നു.ഞങ്ങളുടെ ജന്മനാടാണെന്ന് അവകാശപ്പെടുന്നവരാരും
ഈ ബോർഡ് കണ്ടില്ലന്ന് നടിച്ചു.എനിക്ക് വളരെയധികം ദുഖം തോന്നി.പക്ഷെ ഞാൻ പുറകോട്ട് പോഴില്ല,നാട്ടിലുള്ള
മുഴുവൻ യുവാക്കളെയും ഞാൻ നേരിൽ കണ്ട് നാടിന്റെ നന്മക്കായി പ്രവർത്തിക്കാൻ ക്ഷണിച്ചു.കുറെ
യുവാക്കൾ ആ യോഗത്തിൽ പങ്കെടുത്തു എന്റെ ആശയങ്ങൾ അവരോട് പറയുകയും അവർ നല്ലനിലയിൽ സ്വാഗതം
ചെയ്യുകയും ചെയ്തു.അൽപ്പം കഴിഞ്ഞു കൂടാമെന്ന് പറഞ്ഞ് പിരിഞ്ഞ ആ യോഗത്തിൽ പിന്നീട്
വളരെ കുറഞ്ഞ ആളുകൾ മാത്രമാണ് പങ്കെടുത്തത്. കാരണം തിരക്കിയപ്പോൾ പരസ്യമായി നിങ്ങളോടൊപ്പം
നിൽക്കാൻ നാട്ടിലെ പ്രമുഖ രാഷ്ടീയ പാർട്ടിയുടെ പ്രവർത്തകരായതിനാൽ പാർട്ടിയിൽ നിന്നും
ശക്തമായ ഇടപ്പെടൽ ഉള്ളതുകൊണ്ടും രഹസ്യമായി എല്ലാ പിന്തുണയും അവർ വാഗ്ധാനം ചെയ്തു.വിരലിൽ
എണ്ണാവുന്ന അംഗങ്ങൾ മാത്രമുള്ള ഞങ്ങൾക്ക് സമൂഹത്തിന്റെ പല മേഖലയിൽ പ്രവർത്തിക്കുന്ന
സുമസ്സുകൾ സഹായവുമായി വന്നു.അതുമൂലം നാട്ടിലെ സാമൂഹിക കാര്യങ്ങളിൽ ശക്തമായ ഇടപെടലുകൾ
നടത്താൻ ഞങ്ങൾക്ക് കഴിഞ്ഞു.എങ്കിലും നിങ്ങൾക്കറിയാവുന്നത് പോലെ പൂർണ്ണ വിജയത്തിലെത്തിക്കാൻ
കഴിയാതെ പോഴി.
നാട്ടിൽ രൂപപ്പെട്ടിട്ടുള്ള
രാഷ്ടീയ അടിമത്വം പരാജയതിനു കാരണമായി.എന്തെന്നാൽ എല്ലാ രാഷ്ടീയ പാർട്ടിയിലുള്ളവരെയും
വിളിച്ച് സഹകരണം ആവശ്യപ്പെട്ടെങ്കിലും എസ്.ഡി.പിയിലുള്ള വ്യക്തിമാത്രമാണു സജീവമായി
വന്നത്.എന്നാൽ രാഷ്ടീയ നിലപാടുകൾ ഇല്ലാത്തവരും സജീവമായിരുന്നു അത് എല്ലാവരും ക്ണ്ടില്ലന്ന്
നടിച്ചു. പക്ഷെ എല്ലായിടതും സംഭവിക്കുന്നത് പോലെ ഇവിടെയും തീവ്രവാധം പറഞ്ഞ് ഒറ്റപ്പെടുത്താൻ
രാഷ്ടീയ മേലാളന്മാർക്ക് കഴിഞ്ഞു.എനിക്ക് വളരെയധികം സങ്കടകരമായ അനുഭവങ്ങളായിരുന്നു ഉണ്ടായത്.ചിലർ
തമാശ രൂപേണ ഭീഷണിയുടെ സ്വരത്തിൽ താക്കീതുകൾ തന്നു അതെന്നും ഞാൻ കാര്യമാക്കിയതുമില്ല.എന്നാൽ
ചില വെല്ലുവിളികൾ ഞാൻ ഏറ്റെടുത്തിരിക്കുന്നു എന്റെ നാടിന് ഗുണകരമാവുന്ന എന്തു കാര്യമാണെങ്കിലും
നടപ്പിലാക്കാൻ എന്നാലാവും വിധം ഞാൻ ശ്രമിച്ചുകൊണ്ടിരിക്കും.തുടർന്ന് മൊബൈലിലൂടെ നിരന്തരം
ഭീക്ഷണികളും അസഭ്യവർഷവും സഹിക്കാവുന്നതിനു അപ്പുറത്തായിരുന്നു.ഞാൻ എന്ത് തെറ്റാണ് നാടിന്
ചെയ്തത്….? ഞാൻ ഒരു രാഷ്ടീയ കക്ഷിയുടെയോ, സംഘടനയുടെയോ
വക്തായിരുന്നില്ല ഞാൻ എല്ലാവരോടും അത് വ്യക്തമാക്കിയതുമാണ് എന്നിട്ടും സത്യം തിരിച്ച്
അറിയാതെ പോഴി.എന്റെ മാത്രം സ്വകാര്യ തിരക്കുകൾ കാരണം നാട്ടിൽ നിന്നും മാറി നിൽക്കേണ്ടി
വന്നപ്പോൾ സുതാര്യഗ്രാമം എന്റെ മാത്രം ഓർമ്മമാത്രമായി മാറി.
യുവാക്കളെ നിങ്ങൾ
പ്രബുദ്ധരാവേണ്ടിയിരിക്കുന്നു..!!!
രാഷ്ടീയ അടിമകളാവാതിരിക്കുക…!!!
നമ്മുടെ നാടിന്റെ
നന്മക്കായി നമ്മുക്ക് ഒരുമിക്കാം.!!!
എന്ന്,
പ്രിയ നാട്ടുകാരോട്
സ്നേഹത്തോടും ബഹുമാനത്തോടും കൂടി
നിയാസ് മുസ്തഫ മേയ്ക്കൽ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ