നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കുന്നതിനു ആന്‍ഡ്രോയിഡ് ആപ്.........


ഇത്തവണ തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കുന്നതിനു ജനപങ്കാളിത്തം ക്ഷണിച്ചുകൊണ്ട് ആന്‍ഡ്രോയിഡ് ആപ്  ഇലക്ഷന്‍ കമ്മീഷന്‍ അവതരിപ്പിച്ചു. ദേശീയ ഇലക്ഷന്‍ വാച്ച് വികസിപ്പിച്ച ഇലക്ഷന്‍ വാച്ച് റിപ്പോര്‍ട്ടര്‍ എന്ന ആപിന്റെ ലക്ഷ്യം തന്നെ പെരുമാറ്റച്ചട്ട ലംഘനം തടയുകയെന്നതാണ്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കാലയളവില്‍ ആര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന് തത്സമയം പരാതി നല്‍കാന്‍ കഴിയും. ഈ ആപ് ഉപയോഗിച്ച് അനധികൃത ഫ്ളെക്സ് ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, റാലികള്‍ തുടങ്ങിയ ഒട്ടനേകം കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ജനങ്ങള്‍ക്ക് കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ചിത്രങ്ങള്‍ അയയ്ക്കുന്നതോടൊപ്പം ജി.പി.എസ് ഉപയോഗിച്ച് ഗൂഗിള്‍ മാപില്‍ നിന്നു കൃത്യസ്ഥലവും കണ്ടെത്താന്‍ കഴിയും. മാധ്യമ പരസ്യം, പോസ്റ്ററുകള്‍, ലഹരി- മദ്യ വിതരണം, പണവും സമ്മാനങ്ങളും വിതരണം ചെയ്യല്‍, തെരഞ്ഞെടുപ്പ് റാലി, ഔദ്യോഗിക വാഹനങ്ങളുടെ 
ദുരുപയോഗം, തോക്കുകള്‍ സറണ്ടര്‍ ചെയ്യാതിരിക്കുക തുടങ്ങി എട്ടു വിഭാഗങ്ങള്‍ തിരിച്ച് പരാതി നല്‍കാനാകും.
തെരഞ്ഞെടുപ്പിന് ഇ ഫയല്‍ നോമിനേഷന്‍
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ഇ-ഫയലായി നോമിനേഷനും സത്യാവാങ്മൂലവും സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച്.എസ് ബ്രഹ്മ പറഞ്ഞു. സ്ഥാനാര്‍ഥിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാകുന്നതടക്കം തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനു വേണ്ടിയാണ് ഇന്റര്‍നെറ്റ് അധിഷ്ടിത ഇ-ഫയല്‍ സംവിധാനം നടപ്പിലാക്കുന്നതെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. ഇ-ഫയല്‍ നോമിനേഷന്‍ സമര്‍പ്പിക്കുന്നതോടൊപ്പം തന്നെ പരമ്പരാഗത രീതിയില്‍ പേപ്പര്‍ നോമിനേഷനും സമര്‍പ്പിക്കണം. ഇ-ഫയലിങ് നിര്‍ബന്ധമാക്കുന്നതിനുള്ള ഭേദഗതികള്‍ കൊണ്ടുവരുന്നത് വേഗത്തിലാക്കാന്‍ സര്‍ക്കാരിനോടു ആവശ്യപ്പെടുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. സ്ഥാനാര്‍ഥിയുടെ ക്രിമിനല്‍, സാമ്പത്തിക പശ്ചാത്തലത്തെ കുറിച്ചുള്ള വിവര ശേഖരണം എളുപ്പത്തിലാക്കുകയെന്ന ലക്ഷ്യവും ഇ- ഫയല്‍ സംവിധാനത്തിനുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല: