സൗജന്യമായി കോള്‍ ചെയ്യാനുള്ള
സൌകര്യവുമായി സ്‍കൈപ്പ് പോലുള്ള സോഫ്റ്റ്‍വെയറുകളും ആപ്‍സുകളും നിലവിലുണ്ടെങ്കിലും
ഇതിനെല്ലാം ഇന്റര്‍നെറ്റ് അത്യാവശ്യമാണ്. എന്നാല്‍ ഇന്റര്‍നെറ്റ് സൌകര്യം
ഇല്ലെങ്കില്‍ പോലും സൗജന്യമായി ഫോണ്‍ ചെയ്യാനുള്ള സംവിധാനമാണ് ബംഗളൂരുവിലെ മൂവര്‍
സംഘം ടെക്കികള്‍ അവതരിപ്പിക്കുന്നത്. യശസ് സി ശേഖര്‍,
വിജയകുമാര്‍ ഉമാലുതി, സന്ദേശ് ഇ എന്നിവരാണ് ഇതിനു പിന്നില്‍.
ഫ്രീകാള്‍ എന്നാണ് ഈ സംവിധാനത്തിന്
ടെക്കികള്‍ നല്‍കിയിരിക്കുന്ന പേര്. ഇവരുടെ ചില സാങ്കേതിക നിര്‍ദേശങ്ങള്‍
അനുസരിച്ചാല്‍ മതി, സൗജന്യമായി ഫോണ്‍ ചെയ്യാനുള്ള സൌകര്യം
ലഭിക്കാന്‍. ആദ്യം തന്നെ 080-49202060 എന്ന
നമ്പറിലേക്ക് വിളിക്കണം. ഇതിനു പിന്നാലെ നിങ്ങളുടെ നമ്പറിലേക്ക് ഒരു കോള്‍ എത്തും.
ഈ കോള്‍ സ്വീകരിച്ച ശേഷം ഡിസ്‍കണക്ട് ചെയ്യാതെ നിങ്ങള്‍ വിളിക്കാന്‍
ഉദ്ദേശിക്കുന്ന വ്യക്തിയുടെ നമ്പര്‍ ഡയല്‍ ചെയ്യുക. നിങ്ങള്‍ ഡയല്‍ ചെയ്യുന്ന
നമ്പറിലേക്ക് കോള്‍ കണക്ട് ചെയ്യും. വിജയകുമാറിന്റെ തലയില്‍ ഉദിച്ച ആശയമാണ് മൂവര്‍
സംഘം സാക്ഷാത്കരിക്കാന്‍ ഒരുങ്ങുന്നത്. ഈ സേവനം ഉപയോഗിച്ച് തുടര്‍ച്ചയായി 12 മിനിറ്റ് സംസാരിക്കാന്‍ കഴിയും. ഇത്തരത്തില്‍ വിളിക്കുന്ന കോള്‍, സേവന ദാതാവിന്റെ സെര്‍വറില്‍ റെക്കോര്‍ഡ് ചെയ്യപ്പെടില്ല എന്നതാണ്
മറ്റൊരു പ്രത്യേകത. നിലവില്‍ സെക്കന്‍ഡില്‍ 20,000
കോളുകളാണ് ഇവരുടെ സേവനം കൈകാര്യം ചെയ്യുന്നത്. സൗജന്യ കോള്‍ ചെയ്യാനുള്ള
സൌകര്യമുണ്ടെങ്കിലും ഓരോ രണ്ടു മിനിറ്റ് ഇടയിലും പത്തു സെക്കന്‍ഡ് ദൈര്‍ഘ്യമുളള
ഓഡിയോ പരസ്യമുണ്ടാകും. ഇതിലൂടെയാണ് ഇവര്‍ വരുമാനമുണ്ടാക്കുന്നത്. രജിസ്റ്റര്‍
ചെയ്യുന്ന ഉപഭോക്താവിന് ദിവസം 12 മിനിറ്റ് സൗജന്യമായി ഫോണ്‍ ചെയ്യാന്‍
കഴിയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ