നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, ഒക്‌ടോബർ 1, ബുധനാഴ്‌ച

ടെറസ് കൃഷി ഒരാമുഖം

ടെറസ് കൃഷി



ഹൌ ഓള്ഡ്ആര്യു കണ്ട പലരും ചോദിക്കുന്ന ചോദ്യമാണ് ടെറസ് കൃഷി വലിയ ചെലവുള്ള സംഭവം ആണോ ?. അതിലെ നായിക അഞ്ചു ലക്ഷം ലോണ്എടുത്താണ് കൃഷി ചെയ്യുന്നത്. സ്വാഭാവികമായും അത് കാണുന്ന ആളുകള്വിചാരിക്കുന്നത് അടുക്കളത്തോട്ടം ഉണ്ടാക്കല്അല്ലെങ്കില്ടെറസ് കൃഷി വലിയ ചെലവുള്ള സംഭവം ആണെന്നാണ്. സിനിമയില്അവര്ചെയ്യുന്നത് കൃത്യത ഉറപ്പു വരുത്തുന്ന തരം (പൊളി ഹൌസ് പോലെയുള്ള) കൃഷി രീതികള്ആണ്. നമുക്ക് വീട്ടില്വേണ്ട പച്ചക്കറികള്ഉത്പാദിപ്പിക്കാന്പൊളി ഹൌസ് ഒന്നും വെണ്ട. ഓപ്പണ്കൃഷി രീതികള്മാത്രം മതി. ചെലവ് അധികം ആവശ്യമില്ലാത്തതാണ് അവ.

ഇനി കൃഷി ചെയ്യാന്ടെറസ് തന്നെ വേണമെന്നില്ല, നിങ്ങള്ക്ക് അത്യാവശ്യം സ്ഥലം ഉണ്ടെങ്കില്അവ തന്നെയാണ് നല്ലത്. സ്ഥല പരിമിതി, കൃഷി സ്ഥലത്ത് ആവശ്യത്തിനു സൂര്യ പ്രകാശം ലഭിക്കാത്തവര്ഇവരൊക്കെയാണ് ടെറസ് കൃഷി ചെയ്യേണ്ടത്.

ടെറസ് കൃഷിയുടെ മേന്മകള്
1, സ്ഥലപരിമിതി മറികടക്കാം
2, സൂര്യപ്രകാശം നന്നായി ലഭിക്കുന്നു
3, കീട ബാധ കുറവ്

ടെറസ് കൃഷിയുടെ പോരായ്മകള്
കൃത്യമായ പരിചരണം ആവശ്യമാണ് , കൃത്യമായ ജലസേചനം, വളപ്രയോഗം ഇവ ആവശ്യമാണ്. ചെടികള്ക്ക് നാം കൊടുക്കുന്ന വെള്ളം, വളം മാത്രം ഉപയോഗപ്പെടുത്താനെ സാധിക്കു. വേനല്ക്കാലത്ത് കൃത്യമായ ജലസേചനം ഇല്ലെങ്കില്ചെടികള്വാടി/ഉണങ്ങി പോകും.

ടെറസിനു ദോഷം സംഭവിക്കുമോ ?
ഇനി ചിലരുടെ സംശയം ഇതാണ്. ഒരിക്കലുമില്ല, നിങ്ങള്രാസ വള/കീടനാശിനി പ്രയോഗം ഒഴിവാക്കിയാല്മാത്രം മതി. കൂടാതെ ചെടികള്വെക്കുന്ന ചട്ടികള്‍/ഗ്രോ ബാഗ്ഇവയ്ക്കു താഴെ ഇഷ്ട്ടിക വെച്ചാല്കൂടുതല്നല്ലത്,ഊര്ന്നിറങ്ങുന്ന ജലം അവ ആഗിരണം ചെയ്തു കൊള്ളും.

എങ്ങിനെ നടും

കഴിവതും പ്ലാസ്റ്റിക്ചാക്കുകള്‍/കവറുകള്ഒഴിവാക്കുക. അവ മാസങ്ങള്ക്കുള്ളില്പൊടിഞ്ഞു പോകും. നിങ്ങള്കൃഷി തന്നെ മടുത്തു പോകും. ദയവായി പ്ലാസ്റ്റിക്ചാക്കുകള്‍/കവറുകള്ഒഴിവാക്കുക. വില കുറവില്പ്ലാസ്റ്റിക്കന്നാസുകള്ലഭിക്കുമെങ്കില്‍ (ആക്രി കടകളിലും മറ്റും) അവ ഉപയോഗിക്കാം. പക്ഷെ നന്നായി കഴുകി വൃത്തിയാക്കിയത്തിനു ശേഷം മാത്രം എടുക്കുക. അത്തരം കന്നാസുകള്മുകള്ഭാഗം മുറിച്ചു ഉപയോഗിക്കാം. അടിവശത്ത് ചെയ്യ ദ്വാരങ്ങള്ഇടാന്മറക്കരുത്.

ചെടി ചട്ടികള്‍ – ഇവ പക്ഷേ ചെലവ് കൂടിയ രീതിയാണ്‌. ഒരു ചെടി ചട്ടിക്കു തന്നെ 100 രൂപ അടുത്ത് വരും, ഉപയോഗ ശൂന്യമായവ ഉണ്ടെകില്അവ ഉപയോഗപ്പെടുത്തുക.

ഗ്രോ ബാഗുകള്‍ – ടെറസ് കൃഷിക്ക് ഏറ്റവും ഉത്തമം ആണ് ഗ്രോ ബാഗുകള്‍.
 ഗ്രോ ബാഗ്എന്നാല്എന്ത് എന്ന് ഇപ്പോള്എല്ലാവര്ക്കും അറിയാം. അടുക്കളത്തോട്ടത്തില്ഗ്രോ ബാഗ്എന്തിനു ഉപയോഗിക്കുന്നു എന്നും അറിയാം. ഗ്രോ ബാഗ്ഉപയോഗിച്ചുള്ള കൃഷി ഇപ്പോള്വളരെയധികം കൂടുതലായി ആളുകള്ചെയ്യുന്നു. ഗ്രോ ബാഗുകള്ഏകദേശം 3-4 വര്ഷങ്ങള്ഈട് നില്ക്കും. അതായത് ഒരിക്കല്വാങ്ങിയാല്അടുത്താല്നാലു വര്ഷത്തേക്ക് നമുക്കു ഗ്രോ ബാഗ്ഉപയോഗിക്കാം. മട്ടുപ്പാവ് കൃഷിക്ക് ഏറെ അനുയോജ്യം ആണ് ഗ്രോ ബാഗുകള്‍ . പല വലിപ്പങ്ങളില്ഉള്ള ഗ്രോ ബാഗുകള്ഇപ്പോള്വിപണിയില്ലഭ്യമാണ്. തീരെ ചെറുത്ഏകദേശം 10-15 രൂപ വരെയും, വലിയത് 20-25 രൂപ വരെയും ഉള്ളവ ഇപ്പോള്വിപണിയില്ലഭ്യം ആണ്. നല്ല ബ്രാന്ഡ്നോക്കി വാങ്ങുന്നതാണ് നല്ലത്. സ്റെര്ലിംഗ് എന്ന കമ്പനിയുടെ ഗ്രോ ബാഗുകള്വളരെ നല്ലതാണ് (ഇതൊരു പരസ്യമായി കാണണ്ട കേട്ടോ).

ഗ്രോ ബാഗ്



ഗ്രോ ബാഗിന്റെ മെച്ചം എന്താണ് ?, സാധാരണ പ്ലാസ്റ്റിക്ചാക്കുകള്‍ , അല്ലെങ്കില്കവറുകള്പോരെ ?. ചോദ്യം ന്യായമാണ്. സാധരണ പ്ലാസ്റ്റിക്ചാക്കുകള്അല്ലെങ്കില്കവറുകള്ഉപയോഗിച്ച് പലരും കൃഷി ചെയ്തിട്ടുണ്ടാവാം, പക്ഷെ കുറെ കഴിയുമ്പോള്അവ കീറി പോയി, എല്ലാരും കൃഷി തന്നെ മടുക്കും. ഗ്രോ ബാഗുകളുടെ പ്രസക്തി അവിടെയാണ്. അവ നന്നായി ഈട് നില്ക്കും.കീറി പോകും എന്ന പേടിയൊന്നും വേണ്ട. ഗ്രോ ബാഗുകളുടെ അക വശം കറുത്ത കളര്ആണ്, ചെടികളുടെ വേരുകളുടെ വളര്ച്ചയെ അത് സഹായിക്കും. പുറത്തെ വെളുത്ത നിറം സൂര്യ പ്രകാശം കൂടുതല്ആഗിരണം ചെയ്യിക്കുന്നു. ഗ്രോ ബാഗുകള്അടിവശത്ത് തുളകള്ഇട്ടാണ് വരുന്നത്, അത് കൊണ്ട് വാങ്ങിയ ശേഷം പ്രത്യേകിച്ച് ഇടണ്ട ആവശ്യം ഇല്ല.

ഗ്രോ ബാഗില്എന്ത് നിറയ്ക്കാം, എങ്ങിനെ കൃഷി ചെയ്യാം ?

ഗ്രോ ബാഗ്ആദ്യം അടിവശം കൃത്യമായി മടക്കി അതിന്റെ ഷേപ്പ് ആക്കുക. വളരെ ഈസി ആണ് അത്. ഗ്രോ ബാഗില്മണ്ണ് നിറയ്ക്കുമ്പോള്മുഴുവന്നിറയ്ക്കരുത്. ഒരു മുക്കാല്ഭാഗം മാത്രം നിറയ്ക്കുക, അടുത്ത ഭാഗം ഒഴിച്ചിടുക, വെള്ളവും, വളവും നല്കാന്അത് ആവശ്യമാണ്. മുകള്ഭാഗം കുറച്ചു മടക്കി വെക്കുന്നത് നല്ലതാണ്. ഗ്രോ ബാഗില്മണ്ണ് നിറയ്ക്കാം. മണ്ണ് നന്നായി ഇളക്കി, കല്ലും കട്ടയും കളഞ്ഞു എടുക്കുക. മണ്ണ് കുറച്ചു ദിവസം വെയില് കൊള്ളിക്കുന്നത്നല്ലതാണ്. തക്കാളി നടുമ്പോള്മണ്ണ് വെയില് കൊള്ളിക്കുന്നത്വളരെ നല്ലതാണ്.

 ഗ്രോ ബാഗില്എന്തൊക്കെ നടാം

പയര്‍ , പാവല്‍ , ചീര , തക്കാളി , ഇഞ്ചി, കാച്ചില്‍ , ബീന്സ് ,കാബേജ് , കോളി ഫ്ലവര്‍ , ക്യാരറ്റ് , പച്ച മുളക്, ചേന ,കാച്ചില്‍ , കപ്പ , വേണ്ട തുടങ്ങി എന്തും ഗ്രോ ബാഗില്നടാം.

ഗ്രോ ബാഗ്മട്ടുപ്പാവില്വെക്കുമ്പോള്‍ , അടിയില്രണ്ടു ഇഷ്ട്ടിക ഇട്ടു വേണം വെക്കാന്‍ , അധികം ഒഴുകി ഇറങ്ങുന്ന വെള്ളം ഇഷ്ട്ടിക ആഗിരണം ചെയ്യും. ടെറസ് കേടു വരുകയില്ല. ഗ്രോ ബാഗില്രാസവളം, രസ കീടനാശിനി ഇവ ഒഴിവാക്കുന്നതാണ് ഉചിതം. ടെറസ് കേടു വരാതെ സൂക്ഷിക്കാന് പറഞ്ഞ രണ്ടും ഒഴിവാക്കാം. പൂര്ണമായ ജൈവ കൃഷി ആണെങ്കില്‍ , താഴെ ഇഷ്ട്ടിക വെച്ച് ആണ് ഗ്രോ ബാഗ്വെക്കുന്നതെങ്കില്നിങ്ങളുടെ മട്ടുപ്പാവിന് ഒരു ദോഷവും വരുകയില്ല.

എവിടെ ലഭിക്കും - വളം ഒക്കെ വില്ക്കുന്ന കടകളില്ലഭ്യമാണ് , സ്റെര്ലിംഗ് കമ്പനിയുടെ ഫോണ്നമ്പര്താഴെ കൊടുക്കുന്നു , അവരെ വിളിച്ചു ചോദിച്ചാല്നിങ്ങളുടെ അടുത്ത് എവിടെ ഇത് ലഭ്യം എന്ന് പറഞ്ഞു തരും. 04846583152, 04842307874, മൊബൈല്‍ – 91 9349387556

നടീല്മിശ്രിതംമണ്ണ് ലഭ്യമെങ്കില്അത് തന്നെ നിറയ്ക്കുക, കൂടെ ഉണങ്ങിയ ചാണകപ്പൊടി, കരിയിലകള്‍, നിയോപീറ്റ് പോലെയുള്ള ചകിരി ചോറ് ഇവയും ചേര്ത്ത് ഇളക്കി ഉപയോഗിക്കാം. നിറയ്ക്കുമ്പോള്ഒരിക്കലും കുത്തി നിറയ്ക്കരുത്, അതെ പോലെ മുഴുവന്ഭാഗവും നിറയ്ക്കരുത്, മുക്കാല്ഭാഗം മാത്രം നിറയ്ക്കുക
.
 നടീല്മിശ്രിതം

കൃഷി ഭവന്വഴി അഞ്ഞൂറ് രൂപയ്ക്ക് ഇരുപതു ഗ്രോ ബാഗ്സ്കീമില്ലഭിച്ചവര്ക്ക്, നടീല്മിശ്രിതം നിറച്ചാണ് ലഭിക്കുക. അവര്ക്ക് നടീല്മിശ്രിതം നിറയ്ക്കണ്ട കാര്യം ഒന്നും ഇല്ല. അല്ലാതെ കൃഷി ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് പോസ്റ്റ്‌.

ഗ്രോ ബാഗിലെ കൃഷി രീതി

ഗ്രോ ബാഗില്ചെടിക്ക് വളരാന്വേണ്ട മണ്ണ് ആണ് നിറയ്ക്കുക.ഗ്രോ ബാഗില്മണ്ണ് മാത്രം മതിയോ ? – നന്നായി പൊടിച്ച ചാണകപ്പൊടി ചേര്ക്കാം. പച്ച ചാണകം ഇടരുത്. ചാരം ഒരു കാരണവശാലും ചേര്ക്കരുത്. കൂടാതെ ചകിരിച്ചോര്മിക്സ്ചെയ്യുന്നതും നല്ലതാണ്. സാദാരണ ചകിരി അല്ല, അത് ഉപയോഗിക്കരുത്. അതിനു പുളിപ്പ് കൂടുതല്ആണ്. ചെടിക്ക് ദോഷം ചെയ്യും സാദാരണ ചകിരി. പ്രോസെസ്സ് ചെയ്ത ചകിരി പാക്കെറ്റില്വാങ്ങാന്കിട്ടും. അത് വെള്ളത്തില്ഇട്ടു എടുക്കാം. (അതെ പറ്റി വിശദമായി വേറെ ഒരു പോസ്റ്റ്ഇടാം). മണ്ണ്, ചാണകപ്പൊടി, ചകിരിചോര്‍ , ഇവ ഒരേ അനുപാതത്തില്എടുക്കാം. ഒരു തവണത്തെ കൃഷിക്ക് ആവശ്യമായ് വളം അപ്പോള്അതന്നെ അതില്ആയി. കുറച്ചു വെപ്പിന്പിണ്ണാക്ക് കൂടി മിക്സ്ചെയ്താല്നന്ന്. ഗ്രോ ബാഗില്ആദ്യം കുറച്ചു മിക്സ്ഇടുക (ഏകദേശം പകുതി വരെ), പിന്നെ ഇടയ്ക്ക് ഒരു പിടി വേപ്പിന്പിണ്ണാക്ക് + എല്ല് പൊടി ഇടാം (പുട്ടിന് പീര പോലെ) , വീണ്ടും ബാക്കി മണ്ണ് ഇട്ടു ഗ്രോ ബാഗ്നിറക്കുക. ചെടികള്നടാന്ഗ്രോ ബാഗ്റെഡി ആയി.

ചാണകം അധികം ലഭ്യം അല്ലെങ്കില്അടിയില്മണ്ണ്/ചകിരി ചോറ് മിക്സ്നിറച്ചു മുകള്ഭാഗത്ത്മാത്രം അല്പ്പം ഇട്ടു കൊടുക്കാം. മണ്ണിര കൊമ്പോസ്റ്റ് ലഭ്യമെങ്കില്അതും ചേര്ക്കാം. കമ്പോസ്റ്റ് മുകള്ഭാഗത്ത്ഇട്ടു മണ്ണ് ഇളക്കുന്നതാണ് നല്ലത്. ഗ്രോ ബാഗില്ചെടികള്നന്നായി വളരും, അവയുടെ വേരുകള്ബാഗ്മുഴുവന്വ്യാപിക്കും. അത് കൊണ്ട് കൃത്യമായി മേല്പ്പറഞ്ഞ അടിവളം ഉപയോഗിക്കുന്നത് അല്ലെങ്കില്ചാണകപ്പൊടി മിക്സ്ചെയ്യുന്നത് വളരെ ഉചിതം ആണ്. ചെടി വളര്ന്നു കഴിഞ്ഞു മണ്ണ് ഇളക്കി വളം ഇടാന്പോയാല്അവയുടെ വേരുകള്മുറിയന്സാധ്യത ഉണ്ട്.

ചാണകപ്പൊടി ഒക്കെ കിട്ടാന്ബുദ്ധിമുട്ടാണെങ്കില്മണ്ണിര കമ്പോസ്റ്റ്, അല്ലെങ്കില്പോട്ടിംഗ് മിക്സ്ഉപയോഗിക്കാം. ഇവയുടെ ലഭ്യത അറിയാന്അടുത്തുള്ള കൃഷി ഭവന്സന്ദര്ശിക്കുക. അല്ലങ്കില്നിങ്ങളുടെ അടുത്തുള്ള കൃഷി വിജ്ഞാന കേന്ദ്രം സന്ദര്ശിക്കുക.

എവിടെ ലഭിക്കും - വളം ഒക്കെ വില്ക്കുന്ന കടകളില്ലഭ്യമാണ് , സ്റെര്ലിംഗ് കമ്പനിയുടെ ഫോണ്നമ്പര്താഴെ കൊടുക്കുന്നു , അവരെ വിളിച്ചു ചോദിച്ചാല്നിങ്ങളുടെ അടുത്ത് എവിടെ ഇത് ലഭ്യം എന്ന് പറഞ്ഞു തരും. 04846583152, 04842307874, മൊബൈല്‍ – 91 9349387556

വിവര്ങ്ങൾക്ക് കടപ്പാട് കൃഷിക്കാരൻ



അഭിപ്രായങ്ങളൊന്നുമില്ല: