നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, ഏപ്രിൽ 4, വെള്ളിയാഴ്‌ച

സാധാരണക്കാരന്റെ അവകാശം നിഷേധിച്ചതിനെതിരെ > സാധാരണക്കാരന്റെ അവകാശം............ നിഷേധവോട്ട് !


എന്താണ് നിഷേധവോട്ട് ?

തിരഞ്ഞെടുപ്പുകളിൽ എല്ലാ സ്ഥാനാർഥികളെയും നിഷേധിക്കുവാനായി ഏർപ്പെടുത്തിയിരിക്കുന്ന വോട്ടിങ് സൗകര്യമാണ് നിഷേധവോട്ട്.
ഇന്ത്യയിൽ സുപ്രീംകോടതിയുടെ 2013 സെപ്റ്റംബർ 27-ലെ വിധിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ ഈ നിയമം പ്രാബല്യത്തിൽ വന്നത്. വോട്ടിങ്‌യന്ത്രത്തിൽ എല്ലാ സ്ഥാനാർഥികളുടെയും പേരിന് ഏറ്റവും താഴെ മുകളിൽ പറഞ്ഞവർ ആരുമല്ല (നൺ ഓഫ് ദ എബൗ നോട്ട്) എന്ന ബട്ടൻ അമർത്തിയാണ് നിഷേധ വോട്ട് ചെയ്യുന്നത്. നിഷേധവോട്ടിന് ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന സാഹചര്യം ഉണ്ടായാൽ ഏറ്റവും അധികം വോട്ട് ലഭിക്കുന്ന സ്ഥാനാർതി വിജയിക്കുന്നതായി പ്രഖ്യാപിക്കപ്പെടും. മാതൃഭാഷയിലാണ് ഇതിനായുള്ള ബട്ടനുകൾ ഒരുക്കുക.ഇന്ത്യയിൽ മിക്ക രാഷ്ട്രീയ പാർട്ടികളും ഇതിനോട് എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ എതിര്‍ത്തു കൊണ്ട് വോട്ട് ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇത് സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.എല്ലാ സ്ഥാനാര്‍ത്ഥികളെയും എതിര്‍ക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. ഇതിന് മുന്നോടിയായി നിഷേധ വോട്ടിനെക്കുറിച്ച് ബോധവത്കരണം നടത്തണമെന്നും കോടതി പറഞ്ഞു. നിര്‍ദ്ദേശം പെട്ടന്ന് നടപ്പിലാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജനങ്ങള്‍ക്ക് വോട്ട് നിരാകരിക്കാനുമുള്ള അവകാശം ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.

കേരളത്തില്‍ നിഷേധവോട്ടിന്‍റെ സാധ്യത........
ലോക്‌സഭ തിരഞ്ഞെടുപ്പിന് വിജ്ഞാപനമായി. രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ സുപ്രധാനമായ ഒരു മാറ്റത്തിനാണ് ഈ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. അത് മറ്റൊന്നുമല്ല. 'നിഷേധ വോട്ട്' എന്ന സാധാരണ പൗരന്റെ വജ്രായുധം തന്നെ. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് എത്രത്തോളം ഇത് സംബന്ധിച്ച് ധാരണയുണ്ടെന്ന് അറിയില്ലെങ്കിലും സമ്പൂര്‍ണ സാക്ഷരത നേടിയ കേളത്തിലെ ബൗദ്ധിക സമൂഹം ഈ സംവിധാനത്തെ എങ്ങനെ ഉപയോഗിക്കും എന്നറിയാനാണ് കാത്തിരിക്കുന്നത്. ഇടത് -വലത് മുന്നണികളുടെ തിരഞ്ഞെടുപ്പ് സ്റ്റണ്ടുകള്‍ കണ്ട് മടുത്ത കേരള ജനതക്ക് നിഷേധ വോട്ട് ഒരു പുതിയ സാധ്യതയാണ്. രാഷ്ട്രീയ പ്രബുദ്ധര്‍ എന്ന് വിലയിരുത്തപ്പെടുമ്പോഴും കേരള യുവത്വം രാഷ്ട്രീയത്തിനോട് മുഖം തിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ ഉദയവും, കേരളത്തില്‍ രണ്ട് മുന്നണികള്‍ തുടര്‍ന്ന് വരുന്ന നീക്ക് പോക്ക് രാഷ്ട്രീയവും ഇത്തവണ കേരളത്തിലെ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ഉറപ്പാണ്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത് കേരളത്തിലെ കക്ഷി രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുന്ന ഒരു വിഭാഗം വോട്ടര്‍മാര്‍ക്ക് അല്‍പം ആശ്വാസമായേക്കും. പണ്ടുമുതലേ ഇടത് ബോധമുള്ള സംസ്ഥാനം എന്ന പേരാണ് കേരളത്തിനുള്ളത്. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പോലും ഇടത് ബോധമുള്ളവരാണെന്നും വിലയിരുത്തലുകളുണ്ട്. ഈ സാഹചര്യത്തിലാണ് നിഷേധ വോട്ടിന് കേരളത്തില്‍ പ്രാധാന്യം ഏറുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ 60 മുതല്‍ 65 ശതമാനം വരെയാണ് കേരളത്തില്‍ പോളിങ് നടക്കാറുള്ളത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലോ, നിയമസഭ തിരഞ്ഞെടുപ്പിലോ കാണുന്ന ആവേശം വോട്ടര്‍മാരെ പോളിങ് ബൂത്തിലെത്തിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പോലും കാണിക്കാറില്ല. വോട്ട് ചെയ്യണം എന്ന് തോന്നുന്നവര്‍ മാത്രമാണ് വോട്ട് ചെയ്യാന്‍ പോകാറുള്ളത് എന്ന് ചുരുക്കും. നിഷേധ വോട്ട് ഒരു സാധ്യതയാണ്. ആര്‍ക്കും വോട്ട് ചെയ്യാന്‍ താത്പര്യമില്ല എന്ന് കരുതുന്നവര്‍ക്കും, തന്റെ വോട്ട് അസാധുവായിപ്പോകട്ടെ എന്ന് കരുതുന്നവര്‍ക്കും. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ആ സാധ്യത തന്നെയാണ് ഒരു പ്രധാന വിഷയം. ഒരു പക്ഷേ ചില മണ്ഡലങ്ങളിലെങ്കിലും സ്ഥാനാര്‍ത്ഥികളേക്കാള്‍ വോട്ട് നിഷേധ വോട്ടിന്റെ ബട്ടണില്‍ അമരാനിടയുണ്ട്. ചിലപ്പോള്‍ അത് ജയിച്ച സ്ഥാനാര്‍ത്ഥിയുടെ വോട്ടുകളേക്കാള്‍ കൂടാന്‍ പോലും ഇടയുണ്ടെന്ന് പറയേണ്ടി വരും. തിരഞ്ഞെടുപ്പില്‍ നിഷേധ വോട്ട് ജയിച്ചാല്‍ എന്ത് ചെയ്യും. രണ്ടാം സ്ഥാനക്കാരനായ തോറ്റ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കുമോ, അതോ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുമോ...?കാത്തിരുന്നു കാണേണ്ടി വരും. എന്തായാലും ഒരു മണ്ഡലത്തിലെങ്കിലും നിഷേധ വോട്ടിന് ഭൂരിപക്ഷം കിട്ടുന്നത് നല്ലതായിരിക്കും. അഞ്ച് വര്‍ഷം കൂടുമ്പോള്‍ വോട്ട് ചെയ്ത് തിരിച്ചുപോകാനുള്ളവരല്ല ജനങ്ങള്‍ എന്നൊരു ബോധ്യം രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉണ്ടാക്കാന്‍ അത് ഉപകരിക്കും!

അഭിപ്രായങ്ങളൊന്നുമില്ല: