ആപ്പിളിന്റെ അടുത്ത ഏറ്റവും പുതിയ ഉത്പന്നം ഐ-വാച്ച് ആയിരിക്കുമെന്നാണ് ടെക് ലോകം പറയുന്നത്. കഴിഞ്ഞ ആഴ്ച ഈ വര്‍ഷം പുതിയ ഉത്പന്നം ആപ്പിള്‍ രംഗത്ത് ഇറക്കുമെന്ന് ആപ്പിള്‍ അറിയിച്ചിരുന്നു. ഇത് ഐ-വാച്ചായിരിക്കുമെന്നാണ് അറിയുന്നത്. വയര്ലെസ് ചാര്ജിങ്ങ് സംവിധാനമായിരിക്കും ഐവാച്ചിന് ഉണ്ടാകുകയെന്നാണ് പുതിയ വാര്ത്ത. അതായത് സോളാര്‍ ഊര്‍ജം ഉപയോഗിച്ചായിരിക്കും ഐ-വാച്ചിന്‍റെ പ്രവര്ത്തനം എന്നാണ് ആദ്യത്തെ റിപ്പോര്‍ട്ട്.
എന്നാല്‍ ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും ഉണ്ടാകുമെന്നാണ് അറിയുന്നത്. അതായത് ചാര്‍ജ് ചെയ്യാന്‍ സംവിധാനം ഇല്ലെങ്കിലും ഐ-വാച്ചിന് പ്രവര്‍ത്തിക്കാന്‍ കഴിയും. ന്യൂയോര്‍ക്ക് ടൈംസാണ് ഇത് സംബന്ധിച്ച് ആദ്യ റിപ്പോര്ട്ട് പുറത്തുവിട്ടിരിക്കുന്നത്. ആപ്പിള്‍ 2009ലാണ് ഐ-വാച്ചിനുള്ള പേറ്റന്റ് നേടിയത്. എന്നാല്‍ സോളാര്‍ ബാറ്ററി സംവിധാനം മുന്‍പ് ആപ്പിള്‍ ഉപയോഗിച്ച് പരാജയപ്പെട്ട ആശയമാണെന്ന് മുന്‍ ആപ്പിള്‍ എഞ്ചിനീയര്‍ പറഞ്ഞതായും ന്യൂയോര്‍ക്ക് ടൈംസിന്റെ വാര്ത്തയിലുണ്ട്. -

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ