ഓണ്‍ലൈന്‍ വാര്‍ത്തകള്‍ക്കായി ഫേസ്ബുക്ക് പുതിയ ആപ് അവതരിപ്പിച്ചു, പേപ്പര്‍ എന്ന പേരിലുള്ള ഐ ഫോണ്‍ ആപ്. ഫെബ്രുവരി 3 തിങ്കള്‍ മുതലാണ് പ്രവര്‍ത്തന സജ്ജമാകുക. ന്യസ് ഫീഡില്‍ നിന്നും കൂട്ടുകാര്‍ ഫേസ്ബുക്കില്‍ ഷെയര് ചെയ്യുന്ന അപ്‌ഡേറ്റ്‌സില്‍ നിന്നും ആപ്ലിക്കേഷന്‍ ഉപയോക്താവിന് വാര്‍ത്ത എത്തിച്ചു തരും. വായനക്ക് എളുപ്പമുള്ള രീതിയില് ഫുള്‍ സ്‌ക്രീനോട് കൂടിയ ലേ ഔട്ട് ഇതിന്റെ പ്രത്യേകതയാണ്.
ഫേസ്ബുക്കിന് പുറത്ത് നിന്നുള്ള വാര്‍ത്തകള്‍ക്ക് നാഷണല്‍, പോര്‍ട്‌സ്, ടെക്‌നോളജി, വിനോദം തുടങ്ങിയ വാര്‍ത്താ വിഭാഗങ്ങള്‍ ആപ്ലിക്കേഷനില്‍ തെരെഞ്ഞെടുത്താല്‍ മതി. ഓരോ പേജിലും ലൈകിനും കമന്റിനും ഷെയറിനുമുള്ള ബട്ടണുകളും ഉണ്ടായിരുക്കും.
ഐഒഎസ് പ്ലാറ്റ്‌ഫോമിലാണ് ആദ്യം ആപ് പുറത്തിറങ്ങുക. ഫെയ്‌സ്ബുക് സിഇ ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.
ഫേസ്ബുക്ക് ഇന്റര്‍നെറ്റില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ ഫേസ്ബുക്കിന് പുറത്തേക്ക് തങ്ങളുടെ സേവനം വ്യാപിപ്പിക്കുന്നതിനുള്ള സൂചനയാണ് പുതിയ ആപ്. ഫെയ്‌സ്ബുക്കിന്റെ ക്രിയേറ്റീവ് ലാബ്‌സ് തയ്യാറാക്കുന്ന ആദ്യ ആപ് ആണിത്.
വാര്‍ത്തകുളും ഫോട്ടോകളും വീഡിയോകളും ഫുള്‍സ്‌ക്രീനില് നല്ല വ്യക്തതയോടെ കാണാനും, ഉപയോക്താവിന് ഇഷ്ട വിഭാഗം സബ്സ്ക്രൈബ് ചെയ്താനും ആപ് സൌകര്യം നല്കുന്നുണ്ട്. ഏറ്റവും പുതിയ വാര്‍ത്തകള് ഹോം പേജില്‍ തന്നെ കാണുന്ന രീതിയിലാണ് ആപിന്റെ ക്രമീകരണം. ഉപയോക്താവിന് ഇവ നേരിട്ട് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാനും എളുപ്പമായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ