നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, ജനുവരി 31, വെള്ളിയാഴ്‌ച

ടെലെഗ്രാം വരുന്നു -മൊബയ്ലില്‍...



 " വാട്ട്സ് ആപ്പ് "ആണ് താരം എന്നാണ് പൊതുവില്‍ വിലയിരുത്തപ്പെടുന്നത്. വിചാറ്റും, സ്നാപ് ചാറ്റും ഉണ്ടെങ്കിലും വാട്സ് ആപ്പിനോളം എത്തുവാന്‍ കഴി‍ഞ്ഞില്ല എന്നതാണ് സത്യം‍, ഫേസ്ബുക്കിന്റെ കുത്തക നിലനില്‍ക്കുന്ന സമയത്ത് അതിന് ഇപ്പോള്‍ ഏറ്റവും വെല്ലുവിളിയായി ഉയര്‍ന്നുവരുന്നത് ഈ മൊബൈല്‍ അധിഷ്ഠിത സന്ദേശ വിനിമയ ആപ്ലികേഷന്‍ തന്നെ. എന്നാല്‍ വാട്ട്സ് ആപ്പും ഒന്ന് ഭയക്കേണ്ടിയിരിക്കുന്നു പുതിയ ശത്രുവിനെ.

ടെലെഗ്രാം എന്ന ശക്തനായ ഒരു പ്രതിയോഗി രംഗത്ത് എത്തിയിരിക്കുന്നു ചുരുങ്ങിയ ദിനങ്ങളില്‍ തന്നെ വന്‍ മുന്നേറ്റമാണ് ടെലെഗ്രാം നടത്തുന്നതെന്നാണ് ടെക് ലോകത്തുനിന്നുള്ള വാര്‍ത്ത. വാട്ട്സ് ആപ്പിന്റെ കോപ്പിയെന്ന് ഒറ്റനോട്ടത്തില്‍ തോന്നുമെങ്കിലും വാട്ട്സ് ആപ്പിന്റെ ദുര്‍ബലഘടകങ്ങളെ തങ്ങളുടെ ആയുധമാക്കിയാണ് ചുരുങ്ങിയ ദിവസങ്ങള്‍ 200ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ച നേടിയ ഈ അപ്ലികേഷന്റെ പ്ലസ് പൊയന്റ്.

എന്താണു ടെലെഗ്രാം ?

ടെലെഗ്രാം എന്നത് വാട്ട്സ് ആപ്പ് പോലെ തന്നെ മോബൈല്‍ അധിഷ്ടിത മെസെഞ്ചര്‍ സര്‍വീസ് ആണു, വാട്ട്സ് ആപ്പിനെ ക്ലോണ്‍ ചെയ്ത് എടുത്തു എന്ന്‍ തന്നെ പറയാവുന്ന ഒരു ആപ്ലിക്കേഷനാണിത്, നിലവില്‍ ആന്‍ഡ്രോയ്ഡിലും ഐഫോണിലും മാത്രമേ ഇതു ലഭ്യമാകുന്നുള്ളു,കെട്ടിലും മട്ടിലും വാട്ട്സ് ആപ്പിനോട് കാര്യമായ മാറ്റമൊന്നും ഇതിനവകാശപ്പെടാന്‍ ഇല്ലെങ്കിലും അങ്ങനെ വെറും കോപ്പിയല്ല ഇത്.

എടുത്ത് പറയേണ്ട ഒരു പ്രത്യേകത വാട്ട്സ് ഒരു വര്‍ഷത്തിനു ശേഷം പെയ്ഡ് ആണെങ്കില്‍ ഇവിടെ ആ പ്രശ്നം നിലനില്‍ക്കുന്നില്ല, അതായത് ഫ്രീയാണെന്ന് ചുരുക്കം. വാട്ട്സ് ആപ്പിനെക്കാളും സ്പീഡാണ് ടെലെഗ്രാം എന്നാണ് ഉപയോഗിച്ചവര്‍ പറയുന്നത്. ഒരു ജിഗാ ബൈറ്റ് വരെ വീഡിയോ/ഫോട്ടോകള്‍ ഇതിലൂടെ അയക്കാം

സീക്രെട്ട് ചാറ്റ് സംവിധാനം നിങ്ങളുടെ ചാറ്റ് ആരാലും ഹാക്ക് ചെയ്യപ്പെടില്ല എന്ന്‍ ഉറപ്പ് തരുന്നു, വാട്ട്സ് ആപ്പ് വൈ ഫൈ നെറ്റ്‌വര്‍ക്കില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു വേര്‍ഡ്‌, പവര്‍പോയിന്റ് തുടങ്ങി നമ്മുടെ മോബൈലിലെ റൂട്ട് ഡയറക്ടറിയില്‍ കിടുക്കുന്ന apk ഫയല്‍ ഉള്‍പ്പെടെ എല്ലാ തരത്തില്‍ പെട്ട ഫയലുകളും അയക്കാം. നൂറുപേരടങ്ങുന്ന ഗ്രൂപ്പുകള്‍ ഉണ്ടാക്കാം. ഗ്രൂപുകളില്‍ ആരൊക്കെ എഴുതുന്നു, ആരൊക്കെ ഓണ്‍‌ലൈന്‍ ഉണ്ട് എന്നൊക്കെ കാണാന്‍ സൗകര്യം. ഓരോ സുഹൃത്തിനും വെവ്വേറെ റിംഗ് ടോണ്‍ സെറ്റ് ചെയ്യാന്‍ സാധിക്കുന്നതും ഇതിന്റെ പ്രത്യേകതയാണ്

2013
ല്‍ മാത്രം രംഗത്ത് എത്തിയ ഈ ആപ്ലികേഷന് രൂപം കൊടുത്തത് റഷ്യക്കാരായ പവേല്‍, നിക്കോലി ഡ്യുറോവ് എന്നിവര്‍ ചേര്‍ന്നാണ്. യൂറോപ്പില്‍ ഏറ്റവും വലിയ രണ്ടാമത്തെ സന്ദേശ കൈമാറ്റ സംവിധാനമായി മാറി ഇതെന്നാണ് പുതിയ റിപ്പോര്‍ട്ട്. നിക്കോലി ഡ്യുറോവ് അറിയപ്പെടുന്നത് തന്നെ റഷ്യയിലെ സക്കര്‍ബര്‍ഗ്ഗ് എന്നാണ്. യൂരോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ VKontakte.യുടെ നിര്‍മ്മാതാവാണ് ഇദ്ദേഹം

അഭിപ്രായങ്ങളൊന്നുമില്ല: