നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, ജനുവരി 9, വ്യാഴാഴ്‌ച

കേരള മെഡിക്കല്‍ / എന്‍ജിനീയറിങ് എന്‍ട്രന്‍സ് അപേക്ഷ ജനുവരി 11 മുതല്‍

മെഡിക്കല്‍ കോഴ്സുകള്‍: എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്. അഗ്രികള്‍ച്ചര്‍: ബി.എസ്സി (ഓണേഴ്സ്) അഗ്രികള്‍ച്ചര്‍, ബി.എസ്സി (ഓണേഴ്സ്) ഫോറസ്ട്രി വെറ്ററിനറി: ബി.വി.എസ്സി ആന്‍ഡ് എ.എച്ച് ഫിഷറീസ്: ബി.എഫ്.എസ്സി എന്‍ജിനീയറിങ്: ബി.ടെക് ഡിഗ്രി കോഴ്സുകള്‍, കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ബി.ടെക് അഗ്രികള്‍ചറല്‍ എന്‍ജിനീയറിങ്, ബി.ടെക് ഫുഡ് എന്‍ജിനീയറിങ് എന്നീ കോഴ്സുകള്‍, കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള ബി.ടെക് ഡെയറി സയന്‍സ് ആന്‍ഡ് ടെക്നോളജി കോഴ്സ്. (എഫ്) ആര്‍കിടെക്ചര്‍: ബി.ആര്‍ക് (പ്രവേശ പരീക്ഷ ഇല്ല. അഡ്മിഷന്‍ എന്‍.എ.ടി.എ സ്കോറിന്‍െറ അടിസ്ഥാനത്തില്‍). പ്രവേശം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പ്രവേശപരീക്ഷാ കമീഷണറുടെ ഒൗദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in മുഖേന ജനുവരി 11മുതല്‍ ഫെബ്രുവരി നാല് വരെ ഓണ്‍ലൈനായി അപേക്ഷിക്കണം. ബി.ആര്‍ക് പ്രവേശത്തിനായി സംസ്ഥാനതലത്തില്‍ പ്രത്യേകം പ്രവേശ പരീക്ഷ ഉണ്ടായിരിക്കില്ല. ഈ കോഴ്സിലേക്ക് പ്രവേശം ആഗ്രഹിക്കുന്നവര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ ആര്‍കിടെക്ചര്‍ (എന്‍.ഐ.എ.എസ്.എ) ദേശീയതലത്തില്‍ നടത്തുന്ന നാഷനല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഫോര്‍ ആര്‍കിടെക്ചര്‍ (എന്‍.എ.ടി.എ) പരീക്ഷ എഴുതി 31.05.2014ന് മുമ്പായി നിശ്ചിതയോഗ്യത നേടിയിരിക്കണം. മെഡിക്കല്‍ കോഴ്സുകള്‍: (i) എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എസ്.എം.എസ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശത്തിന് കേരള ഹയര്‍ സെക്കന്‍ഡറി വിദ്യഭ്യാസ ബോര്‍ഡിന്‍െറ ഹയര്‍സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷകളോ ബയോളജി/ബയോടെക്നോളജിക്ക് മാത്രം 50 ശതമാനവും ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോ ടെക്നോളജി എന്നിവക്ക് മൊത്തത്തില്‍ 50 ശതമാനവും മാര്‍ക്കോടെ ജയിച്ചവര്‍ അര്‍ഹരാണ്. ബയോളജി പഠിച്ചിട്ടില്ളെങ്കില്‍ ബയോ ടെക്നോളജി വിദ്യാഭ്യാസയോഗ്യതയായി പരിഗണിക്കും. (ii) ബി.എ.എം.എസ്, ബി.എച്ച്.എം.എസ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശത്തിന് കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിന്‍െറ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷകളോ ബയോളജിക്ക് മാത്രം 50ശതമാനവും ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവക്ക് മൊത്തത്തില്‍ 50ശതമാനവും മാര്‍ക്കോടെ ജയിച്ചവര്‍ അര്‍ഹരാണ്. ബയോടെക്നോളജി യോഗ്യതാ വിഷയമായി അംഗീകരിച്ചിട്ടില്ല. (iii) അഗ്രിക്കള്‍ചര്‍ കോഴ്സുകളിലേക്കുള്ള (Bsc. (Hons) Agri, Bsc (Hons) Forestry, BFSc) പ്രവേശത്തിന് കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിന്‍െറ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷകളോ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ അര്‍ഹരാണ്. (iv) 1993 ലെ വെറ്ററിനറി എജുക്കേഷന്‍ ഡിഗ്രി കോഴ്സ് (BVSc & AH) റെഗുലേഷന്‍ 5 അനുസരിച്ച്, BVSc& AH കോഴ്സിന് പ്രവേശം നേടുന്നതിന് അപേക്ഷകര്‍ 6.2.1 (a) (iii) ക്ളോസില്‍ പറയുന്ന നിബന്ധനക്ക് പുറമെ യോഗ്യതാ പരീക്ഷയില്‍ ഇംഗ്ളീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ മൊത്തം 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയിരിക്കണം. ക്ളോസ് 6.2.4ല്‍ പരാമര്‍ശിക്കുന്ന ഇളവുകള്‍ അനുവദനീയമാണ്. (v) ഫിസിക്സും കെമിസ്ട്രിയും ബയോളജിയും ഐച്ഛിക വിഷയങ്ങളായി കേരള പ്രീഡിഗ്രി, ഹയര്‍ സെക്കന്‍ഡറി അല്ളെങ്കില്‍ തത്തുല്യമെന്ന് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും പരീക്ഷകള്‍ പാസായിരിക്കണമെന്ന നിബന്ധനക്ക് വിധേയമായി, മുഖ്യ വിഷയത്തിനും ഉപവിഷയത്തിനും മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി അല്ളെങ്കില്‍ ബയോടെക്നോളി മുഖ്യവിഷയമായും ഇവയില്‍ ഒന്നോ രണ്ടോ എണ്ണം ഉപവിഷയമായും എടുത്ത് Bsc ഡിഗ്രി (ത്രിവത്സര കോഴ്സ്) പാസായ അപേക്ഷകര്‍ക്ക് MBBS, BDS, BAMS, BHMS, BSMS കോഴ്സുകളില്‍ പ്രവേശത്തിന് അര്‍ഹതയുണ്ടായിരിക്കും. എന്‍ജിനീയറിങ് യോഗ്യത: കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡിന്‍െറ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷകളോ മാത്തമാറ്റിക്സിന് മാത്രം 50 ശതമാനവും മാത്തമാറ്റികിസ്, ഫിസിക്സ്, കെമിസ്ട്രി എന്നിവക്ക് മൊത്തത്തില്‍ 50 ശതമാനവും മാര്‍ക്കോടെ ജയിച്ചവര്‍ എന്‍ജിനീയറിങ് കോഴ്സുകളിലെ പ്രവേശത്തിന് അര്‍ഹരാണ്. എന്നാല്‍, മാത്തമാറ്റിക്സിന് 45 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ മൊത്തം 60 ശതമാനം മാര്‍ക്ക് നേടിയിട്ടുണ്ടെങ്കില്‍ അത്തരം വിദ്യാര്‍ഥികളും എന്‍ജിനീയറിങ് കോഴ്സുകളിലേക്ക് അഡ്മിഷന് അര്‍ഹരാണ്. കെമിസ്ട്രി പഠിച്ചിട്ടില്ലാത്തവര്‍ക്ക് കമ്പ്യൂട്ടര്‍ സയന്‍സിന്‍െറയും കെമിസ്ട്രിയും കമ്പ്യൂട്ടന്‍ സയന്‍സും പഠിച്ചിട്ടില്ലാത്തവര്‍ക്ക് ബയോടെക്നോളജിയുടെയും കെമിസ്ട്രി, കമ്പ്യൂട്ടന്‍ സയന്‍സ്, ബയോടെക്നോളജി എന്നിവ പഠിച്ചിട്ടില്ലാത്തവര്‍ക്ക് ബയോളജിയുടെയും മാര്‍ക്ക് പരിഗണിക്കും. രണ്ട് വര്‍ഷത്തെ കേരള ഹയര്‍ സെക്കന്‍ഡറി കോഴ്സിലോ തത്തുല്യമെന്ന് അംഗീകരിച്ചിട്ടുള്ള മറ്റ് രണ്ട് വര്‍ഷ കോഴ്സുകളിലോ അതത് വിഷയങ്ങളില്‍ ഓരോന്നിനും രണ്ട് വര്‍ഷത്തിനും കൂടി ഹയര്‍ സെക്കന്‍ഡറി ബോര്‍ഡ് നല്‍കിയിട്ടുള്ള മാര്‍ക്ക് ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള ആകെ മാര്‍ക്കുകള്‍ ആയിരിക്കും വിദ്യാഭ്യാസ യോഗ്യതക്കുവേണ്ടി പരിഗണിക്കുന്നത്. അവസാന വര്‍ഷം (12ാം ക്ളാസ്) മാത്രം ബോര്‍ഡ് എക്സാമിനേഷന്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി കോഴ്സുകളില്‍ അതത് വിഷയത്തിന് ഹയര്‍ സെക്കന്‍ഡറി ബോര്‍ഡുകള്‍ നല്‍കുന്ന മാര്‍ക്ക് ലിസ്റ്റില്‍ രേഖപ്പെടുത്തിട്ടുള്ള മാര്‍ക്കുകള്‍ ആയിരിക്കും വിദ്യാഭ്യാസ യോഗ്യതക്കായി പരിഗണിക്കുന്നത്. മറ്റെല്ലാത്തരം ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ക്കും അതത് പരീക്ഷാ ബോര്‍ഡുകള്‍ നല്‍കുന്ന മാര്‍ക്ക് ലിസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള അതത് വിയഷങ്ങളുടെ മാര്‍ക്കുകള്‍ വിദ്യാഭ്യാസ യോഗ്യതയായി പരിഗണിക്കും. എന്‍ജിനീയറിങ് പ്രവേശത്തിന് എന്‍ജിനീയറിങ് ഡിപ്ളോമക്കാര്‍ക്കായുള്ള സ്പെഷല്‍ റിസര്‍വേഷന്‍ ക്വോട്ട (DE): ബോര്‍ഡ് ഓഫ് ടെക്നിക്കല്‍ എക്സാമിനേഷന്‍സ് നല്‍കുന്ന എന്‍ജിനീയറിങ് ഡിപ്ളോമ, അല്ളെങ്കില്‍ തത്തുല്യമെന്ന് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്നിക്കല്‍ എജുക്കേഷന്‍ അംഗീകരിച്ചിട്ടുള്ളതും AICTE അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ കുറഞ്ഞപക്ഷം മൂന്നവര്‍ഷക്കാലയളവിലുള്ള കോഴ്സിന്‍െറ അവസാന വര്‍ഷ ഡിപ്ളോമ പരീക്ഷക്ക് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ 5.2.9 വകുപ്പിലെ സ്പെഷല്‍ റിസര്‍വേഷന്‍ ക്വോട്ടാ പ്രകാരം പ്രവേശത്തിന് അര്‍ഹരാണ്. മാത്തമാറ്റിക്സ് അഥവാ ബയോളജിക്ക് പ്രത്യേകമായി 50 ശതമാനം മാര്‍ക്കും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി എന്നിവക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കും നേടി കേരള ഹയര്‍ സെക്കന്‍ഡറിയോ തത്തുല്യമായ പരീക്ഷയോ ജയിച്ചവര്‍ക്ക് ബി.ടെക് (ഡെയറി സയന്‍സ് ആന്‍ഡ് ടെക്നോളജി) കോഴ്സില്‍ ഡെയറി ഡെവലപ്മെന്‍റ് ഡിപ്പാര്‍ട്ടുമെന്‍റിലെ ജീവനക്കാര്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലെ പ്രവേശത്തിന് അര്‍ഹതയുണ്ടായിരിക്കും. ആര്‍ക്കിടെക്ചര്‍ കോഴ്സ്: ബി.ആര്‍ക്ക് കോഴ്സിനുള്ള കുറഞ്ഞ യോഗ്യത: മാത്തമാറ്റിക്സ് ഐച്ഛിക വിഷയമായെടുത്ത് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ 10+2 സ്കീമിലുള്ള സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷയോ തത്തുല്യമായ പരീക്ഷയോ പാസായവരായിരിക്കണം. അല്ളെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍/സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും സ്ട്രീമിലുള്ള 10+3 ഡിപ്ളോമയില്‍ മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. അല്ളെങ്കില്‍ പത്ത് വര്‍ഷ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മാത്തമാറ്റിക്സ് ഒരു നിര്‍ബന്ധ വിഷയമായി പഠിച്ച് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ പാസായ ഇന്‍റര്‍നാഷനല്‍ ബക്കാലാറേറ്റ് ഡിപ്ളോമ. 6.2.3 (a) വകുപ്പില്‍ പറയുന്ന നിബന്ധനക്കു പുറമെ അപേക്ഷാര്‍ഥികള്‍ NATA (നാഷനല്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍)യില്‍ 40 ശതമാനം സ്കോര്‍ (200ല്‍ 80 മാര്‍ക്ക്) നേടിയിരിക്കണം. 11.03.2008 ലെ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറിന്‍െറ Lr.No.CA/5/Academic-NATA എന്ന ലെറ്റര്‍ പ്രകാരം സാമുദായിക സംവരണത്തിന് അര്‍ഹതയുള്ള വിദ്യാര്‍ഥികളും NATA സ്കോര്‍ 40 ശതമാനം നേടിയിരിക്കണം. വിദ്യാര്‍ഥികള്‍ 31.05.2014 ന് മുമ്പായി NATA യോഗ്യത നേടിയിരിക്കണം. അഞ്ച് വര്‍ഷം ദൈര്‍ഘ്യമുള്ള ആര്‍ക്കിടെക്ചര്‍ കോഴ്സിലേക്ക് രണ്ടാം വര്‍ഷമോ മറ്റോ ലാറ്ററല്‍ പ്രവേശം ഉണ്ടായിരിക്കില്ല. ബോര്‍ഡ് ഓഫ് ടെക്നിക്കല്‍ എക്സാമിനേഷന്‍സ് നല്‍കുന്ന എന്‍ജിനീയറിങ് ഡിപ്ളോമ അല്ളെങ്കില്‍ തത്തുല്യമെന്ന് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്നിക്കല്‍ എജുക്കേഷന്‍ അംഗീകരിച്ചിട്ടുള്ളതും കുറഞ്ഞപക്ഷം മൂന്നുവര്‍ഷം വിദ്യാഭ്യാസ സ്ഥാപനത്തിലെ കോഴ്സ് കഴിഞ്ഞ് നടന്നതുമായ അവസാനവര്‍ഷ ഡിപ്ളോമ പരീക്ഷക്ക് കുറഞ്ഞത് അമ്പത് ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ അര്‍ഹരാണ്. യോഗ്യതാ പരീക്ഷയിലെ മാര്‍ക്കില്‍ ഇളവ്: സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കംനില്‍ക്കുന്ന വിഭാഗങ്ങളില്‍പെട്ട (02.05.1966ലെ G.O. (P) 208/66/Edn. ഉത്തരവ്, അതിന്‍െറ ഭേദഗതികള്‍ എന്നിവ പ്രകാരം), വാര്‍ഷിക മൊത്തവരുമാനം ആറ് ലക്ഷം രൂപ വരെയുള്ള അപേക്ഷകര്‍ക്ക് എല്ലാ കോഴ്സുകളിലേക്കും അഞ്ച് ശതമാനം മാര്‍ക്കിളവ് അനുവദിക്കുന്നതാണ്. അതായത്, ബയോളജിക്ക് /മാത്തമാറ്റിക്സിന് 45 ശതമാനവും ഐച്ഛിക വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 45 ശതമാനവും. പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികള്‍ യോഗ്യതാ പരീക്ഷ ജയിച്ചാല്‍ മാത്രം മതി. എന്നാല്‍, Sc/St വിഭാഗ വിദ്യാര്‍ഥികളെ MBBS/BDS കോഴ്സുകളിലേക്ക് പരിഗണിക്കണമെങ്കില്‍ യോഗ്യതാ പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ ഐച്ഛിക വിഷയങ്ങളില്‍ മൊത്തത്തില്‍ 40 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ശാരീരിക വൈകല്യമുള്ള വിഭാഗങ്ങളെ MBBS കോഴ്സിന് പരിഗണിക്കാന്‍ യോഗ്യതാ പരീക്ഷയില്‍ ബയോളജിക്ക് 45 ശതമാനവും ഐച്ഛിക വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 45 ശതമാനവും മാര്‍ക്ക് നേടിയിരിക്കണം (മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മാര്‍ഗനിര്‍ദേശ പ്രകാരം) ഒ.ഇ.സി അപേക്ഷകര്‍ക്ക് പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകള്‍ നല്‍കിയാലും യോഗ്യതാ പരീക്ഷയില്‍ എസ്.ഇ.ബി.സി അപേക്ഷകര്‍ക്ക് അനുവദിക്കുന്ന സൗജന്യം മാത്രമേ ലഭ്യമാകുകയുള്ളൂ. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ (എസ്.ഇ.ബി.സി), ശാരീരിക വൈകല്യമുള്ളവര്‍ (പി.ഡി) എന്നീ വിഭാഗം വിദ്യാര്‍ഥികള്‍ മാത്തമാറ്റിക്സിന് 40 ശതമാനം മാര്‍ക്കും ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങള്‍ക്ക് മൊത്തമായി 55 ശതമാനം മാര്‍ക്കും നേടിയാല്‍ അത്തരം വിദ്യാര്‍ഥികളും എന്‍ജിനീയറിങ് കോഴ്സുകളിലേക്ക് അഡ്മിഷന് അര്‍ഹരാണ്. പരീക്ഷകളുടെ സമയ വിവര പട്ടിക: 2014 ലെ പ്രവേശ പരീക്ഷകള്‍ താഴെ കാണിച്ചിരിക്കുന്ന തീയതികളില്‍ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങള്‍, ന്യൂഡല്‍ഹി, മുംബൈ, റാഞ്ചി, ഷില്ളോങ്, ദുബൈ (യു.എ.ഇ) എന്നിവിടങ്ങളില്‍ വെച്ച് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയമനുസരിച്ച് നടത്തുന്നതായിരിക്കും. റാഞ്ചി, ഷില്ളോങ് എന്നീ കേന്ദ്രങ്ങളില്‍ എന്‍ജിനീയറിങ് പ്രവേശ പരീക്ഷ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. എന്‍ജിനീയറിങ് പ്രവേശ പരീക്ഷ (ആര്‍ക്കിടെക്ചര്‍ ഒഴികെയുള്ള എന്‍ജിനീയറിങ് കോഴ്സുകള്‍ക്ക് ഏപ്രില്‍ 21 -പേപ്പര്‍ -1 ഫിസിക്സ് & കെമിസ്ട്രി . 22: പേപ്പര്‍-2 മാത്തമാറ്റിക്സ് . മെഡിക്കല്‍ പ്രവേശ പരീക്ഷ : (മെഡിക്കല്‍/അഗ്രിക്കള്‍ച്ചര്‍/വെറ്ററിനറി/ഫിഷറീസ് കോഴ്സുകള്‍ക്ക്) - ഏപ്രില്‍ 23- പേപ്പര്‍ -1 കെമിസ്ട്രി & ഫിസിക്സ്, 24 : പേപ്പര്‍-2 ബയോളജി. രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് പരീക്ഷ. 4. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട വിധം: (എ) മെഡിക്കല്‍/എന്‍ജിനീയറിങ്/ആര്‍ക്കിടെക്ചര്‍ കോഴ്സുകളുടെ പ്രവേശത്തിനായുള്ള പ്രവേശന പരീക്ഷക്ക് ഓണ്‍ലൈനായി മാത്രം അപേക്ഷിക്കുക. ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കുന്നവരുടെ അപേക്ഷാര്‍ഥിത്വം നിരസിക്കപ്പെടാന്‍ ഇടയുണ്ട്. (ബി) മെഡിക്കല്‍, അഗ്രിക്കള്‍ചര്‍, വെറ്ററിനറി, ഫിഷറീസ്, എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ എന്നീ കോഴ്സുകള്‍ക്ക് അഡ്മിഷന്‍ നല്‍കുന്നതിനുവേണ്ടി നടത്തുന്ന പ്രവേശ പരീക്ഷക്ക് പ്രവേശ പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഒരു അപേക്ഷ മാത്രമേ നല്‍കാന്‍ പാടുള്ളൂ. (സി) അപേക്ഷാ ഫീസ്: ജനറല്‍ വിഭാഗം -800/- രൂപ പട്ടികജാതി/വര്‍ഗ വിഭാഗം -400/-രൂപ. താഴെ പറയുന്ന രണ്ട് മാര്‍ഗങ്ങളിലേതെങ്കിലും ഒന്ന് ഉപയോഗിച്ച് അപേക്ഷാഫീസ് അടയ്ക്കാവുന്നതാണ്. (i) സെക്യൂരിറ്റി കാര്‍ഡ് : കേരളത്തിനകത്തും പുറത്തുമുള്ള തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫിസുകളില്‍നിന്നും നിശ്ചിത ഫീസ് (ജനറല്‍ വിഭാഗം: 800/-രൂപ. എസ്.സി/എസ്.ടി വിഭാഗം: 400/-രൂപ) നല്‍കി സെക്യൂരിറ്റി കാര്‍ഡ്, പ്രോസ്പെക്ടസ്, ഒരു കവര്‍ എന്നിവ കൈപ്പറ്റാവുന്നതാണ്. സെക്യൂരിറ്റി കാര്‍ഡും പ്രോസ്പെക്ടസും ലഭിക്കുന്ന പോസ്റ്റ് ഓഫിസുകളുടെ ലിസ്റ്റ് ഈ വിജ്ഞാപാനത്തില്‍ അന്യത്ര ചേര്‍ത്തിട്ടുണ്ട്. സെക്യൂരിറ്റി കാര്‍ഡ്, പ്രോസ്പെക്ടസ് തുടങ്ങിയവ പ്രവേശ പരീക്ഷാ കമീഷണറുടെ ഓഫിസില്‍നിന്ന് ലഭിക്കുന്നതല്ല. സെക്യൂരിറ്റി കാര്‍ഡില്‍ കാണുന്ന സില്‍വര്‍ പാനല്‍ ചുരണ്ടിക്കളയുമ്പോള്‍ ഒരു കീ നമ്പര്‍ ദൃശ്യമാകും. ഈ കീ നമ്പര്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് പേമെന്‍റ് ഡീറ്റൈയില്‍സ് നല്‍കുമ്പോള്‍ നിര്‍ബന്ധമായും നല്‍കേണ്ട ഒരു രഹസ്യകോഡാണ്. ഈ രഹസ്യ കോഡ് നല്‍കിയാല്‍ മാത്രമേ പ്രവേശ പരീക്ഷാ കമീഷണറുടെ ഓഫിസില്‍ എത്തിക്കുന്നതിനായി അപേക്ഷയുടെ പ്രിന്‍റൗട്ട് എടുക്കാന്‍ കഴിയുകയുള്ളൂ. തുടര്‍ന്ന് അലോട്ട്മെന്‍റ് ഉള്‍പ്പെടെയുള്ള പല ആവശ്യങ്ങള്‍ക്കും ഈ കീ നമ്പര്‍ ആവശ്യമാണെന്നതിനാല്‍ അത് നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. (ii) ഡിമാന്‍റ് ഡ്രാഫ്റ്റ്: ഏതെങ്കിലും നാഷനലൈസ്ഡ്/ഷെഡ്യൂള്‍ഡ് ബാങ്കില്‍നിന്ന് എടുത്ത പ്രവേശ പരീക്ഷാ കമീഷണറുടെ പേര്‍ക്ക് തിരുവനന്തപുരത്ത് മാറാവുന്ന തരത്തിലുള്ള നിശ്ചിത തുകയ്ക്കുള്ള ഡിമാന്‍ഡ് ഡ്രാഫ്റ്റ് അപേക്ഷാ ഫീസായി പരിഗണിക്കുന്നതാണ്. പ്രസ്തുത ഡിമാന്‍ഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്. കുറിപ്പ്: - വാര്‍ഷിക കുടുംബ വരുമാനം 40,000/- രൂപയില്‍ താഴെയുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട (എസ്.ടി) വിദ്യാര്‍ഥികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ പട്ടികവര്‍ഗ വികസന വകുപ്പ് ജില്ലാ ഓഫിസുകള്‍ മുഖേന സെക്യൂരിറ്റി കാര്‍ഡ്, പ്രോസ്പെക്ടസ്, കവര്‍ എന്നിവ സൗജന്യമായി വിതരണം ചെയ്യുന്നതാണ്. (ഡി) സെക്യൂരിറ്റി കാര്‍ഡ് വിതരണ തീയതികള്‍: സെക്യൂരിറ്റി കാര്‍ഡ്, പ്രോസ്പെക്ടസ്, കവര്‍ എന്നിവ 10.01.2014 മുതല്‍ 04.02.2014 വരെ തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫിസുകളില്‍ നിന്നും വിതരണം ചെയ്യുന്നതാണ്. (ഇ) ദുബൈ പരീക്ഷാ സെന്‍ററായി തെരഞ്ഞെടുത്തിട്ടുള്ളവര്‍: ദുബൈ പരീക്ഷാ സെന്‍ററായി തെരഞ്ഞെടുത്തിട്ടുള്ള അപേക്ഷകര്‍, അപേക്ഷയുടെ പ്രിന്‍റൗട്ടിനോടൊപ്പം പരീക്ഷാ ഫീസായ 800/-രൂപയ്ക്ക് പുറമേ സെന്‍റര്‍ ഫീസായി, ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍നിന്നും പ്രവേശ പരീക്ഷാ കമീഷണറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന തരത്തില്‍ എടുത്ത 12,000/- രൂപയുടെ ഡിമാന്‍റ് ഡ്രാഫ്റ്റ് കൂടി ഉള്‍ക്കൊള്ളിച്ചിരിക്കണം. സെന്‍റര്‍ ഫീസ് ഉള്‍ക്കൊള്ളിക്കാതെ ദുബൈ പരീക്ഷാ കേന്ദ്രമായി ആവശ്യപ്പെട്ടാല്‍ ഇന്ത്യയില്‍ ഏതെങ്കിലും പരീക്ഷാ കേന്ദ്രം മാത്രമേ അനുവദിച്ചുകിട്ടുകയുള്ളൂ. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം അനുസരിച്ചായിരിക്കും പരീക്ഷാ സമയം ക്രമീകരിച്ചിട്ടുള്ളത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. 5. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ടും അനുബന്ധ രേഖകളും ലഭിക്കേണ്ട അവസാന തീയതിയും സമയവും: ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ടും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട അനുബന്ധ രേഖകളും 05.02.2014 ബുധനാഴ്ച വൈകുന്നേരം അഞ്ചിന് മുമ്പ് പ്രവേശ പരീക്ഷാ കമീഷണറുടെ ഓഫിസില്‍ നേരിട്ടോ സ്പീഡ് പോസ്റ്റ്/രജിസ്ട്രേഡ് പോസ്റ്റ് മുഖാന്തരമോ എത്തേണ്ടതാണ്. അവധി ദിവസങ്ങളിലും അപേക്ഷ സ്വീകരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 6. വൈകി ലഭിക്കുന്ന അപേക്ഷകള്‍: നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കപ്പെടും. തപാല്‍ മുഖാന്തരമുള്ള കാലതാമസത്തിന് പ്രവേശ പരീക്ഷാ കമീഷണര്‍ ഉത്തരവാദിയായിരിക്കുകയില്ല. ആയതിനാല്‍ കഴിവതും നേരത്തെ തന്നെ അപേക്ഷകള്‍ എത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 7. കോഴ്സ് സര്‍ട്ടിഫിക്കറ്റ്: അപേക്ഷയുടെ പ്രിന്‍റൗട്ടില്‍ തന്നെയുള്ള നിശ്ചിത സ്ഥാനത്ത് കോഴ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണ്. 8. തെറ്റായിട്ടുള്ളതും അപൂര്‍ണമായതുമായ അപേക്ഷകള്‍ നിരസിക്കപ്പെടുന്നതാണ്. അത് സംബന്ധിച്ച് യാതൊരുവിധ കത്തിടപാടുകളും ഉണ്ടായിരിക്കുന്നതല്ല. 9. അഡ്മിറ്റ് കാര്‍ഡ് : പ്രവേശ പരീക്ഷക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ 24.03.2014 മുതല്‍ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്‍റൗട്ട് എടുക്കാവുന്നതാണ്. പ്രസ്തുത അഡ്മിറ്റ് കാര്‍ഡ് പരീക്ഷാ ദിവസം പരീക്ഷാ ഹാളില്‍ ഹാജരാക്കേണ്ടതാണ്. അഡ്മിറ്റ് കാര്‍ഡുകള്‍ തപാല്‍ മുഖാന്തരം അയക്കുന്നതല്ല. 10. പ്രവേശ പരീക്ഷകളും അതിന്‍െറ അടിസ്ഥാനത്തിലുള്ള അലോട്ട്മെന്‍റും സര്‍ക്കാര്‍ അംഗീകരിച്ച പ്രോസ്പെക്ടസിലെ നിബന്ധനകള്‍ക്ക് വിധേയമായിരിക്കും. 2014-ലെ കേരള എന്‍ജിനീയറിങ്/മെഡിക്കല്‍ പ്രവേശ പരീക്ഷയുടെ പ്രോസ്പെക്ടസ്, പ്രവേശ പരീക്ഷാ കമീഷണറുടെ വെബ്സൈറ്റായ www.cee-kerala.orgല്‍ ലഭ്യമായിരിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് പ്രോസ്പെക്ടസിലെ വിവിധ വ്യവസ്ഥകള്‍ അപേക്ഷകര്‍ അറിഞ്ഞിരിക്കണം. * പ്രവേശ പരീക്ഷയെയും അനുബന്ധ വിഷയങ്ങളെയും സംബന്ധിച്ച് ആധികാരികമായ വിവരങ്ങള്‍ അറിയുന്നതിന് പ്രവേശ പരീക്ഷാ കമീഷണറുടെ www.cee-kerala.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് വിദ്യാര്‍ഥികളെ സഹായിക്കാന്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും അക്ഷയ സെന്‍ററുകളിലും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍: 0471-2339101, 233102, 2339103, 2339104. സിറ്റിസണ്‍സ് കോള്‍ സെന്‍റര്‍: വിളിക്കേണ്ട നമ്പര്‍: ബി.എസ്.എന്‍.എല്‍ നെറ്റ്വര്‍ക്കില്‍നിന്നും ലാന്‍റ് ലൈനില്‍നിന്ന് 155300, മൊബൈല്‍ ഫോണില്‍നിന്ന് 0471 155300. മറ്റ് നെറ്റ്വര്‍ക്കുകളില്‍നിന്നും 0471 2115054, 2115098, 2335523 (ദേശീയ അവധിദിനങ്ങള്‍ ഒഴികെ 24 മണിക്കൂറും കോള്‍ സെന്‍റര്‍ സേവനം ലഭ്യമാണ്). 2014ലെ കേരള എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശ പരീക്ഷയുടെ സെക്യൂരിറ്റി കാര്‍ഡ്, പ്രോസ്പെക്ടസ്, കവര്‍ എന്നിവ വിതരണം ചെയ്യുന്ന തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റോഫിസുകളുടെ പേര് ക്രമത്തില്‍. തിരുവനന്തപുരം: ആറ്റിങ്ങല്‍ എച്ച്.ഒ, ബാലരാമപുരം, കല്ലമ്പലം, കരമന, കാട്ടാക്കട, കഴക്കൂട്ടം, കേരള യൂനിവേഴ്സിറ്റി ഓഫിസ് കാമ്പസ്, കിളിമാനൂര്‍, മെഡിക്കല്‍ കോളജ് പി.ഒ, നാലാഞ്ചിറ, നെടുമങ്ങാട്, നെയ്യാറ്റിന്‍കര എച്ച്.ഒ, പാറശാല, പട്ടം പാലസ് പി.ഒ, പേരൂര്‍ക്കട, പൂജപ്പുര, പോത്തന്‍കോട്, ശാസ്തമംഗലം, ശ്രീകാര്യം, തൈക്കാട് എച്ച്.ഒ, തിരുവനന്തപുരം ബീച്ച് പി.ഒ, തിരുവനന്തപുരം ഫോര്‍ട്ട് പി.ഒ, തിരുവനന്തപുരം ജി.പി.ഒ, വര്‍ക്കല, വട്ടിയൂര്‍ക്കാവ്, വെമ്പായം, വെഞ്ഞാറമൂട്, വിഴിഞ്ഞം. കൊല്ലം: അഞ്ചല്‍, ചാത്തന്നൂര്‍, ചവറ, കരുനാഗപ്പള്ളി എച്ച്.ഒ, കിളികൊല്ലൂര്‍, കൊല്ലം കച്ചേരി പി.ഒ, കൊല്ലം എച്ച്.ഒ, കൊട്ടാരക്കര എച്ച്.ഒ, കൊട്ടിയം, കുണ്ടറ, ഓച്ചിറ, പറവൂര്‍, പത്തനാപുരം, പുലമണ്‍, പുനലൂര്‍. പത്തനംതിട്ട: അടൂര്‍ എച്ച്.ഒ, കോന്നി, കോഴഞ്ചേരി, മല്ലപ്പള്ളി, മഞ്ചാടി ജങ്ഷന്‍ പി.ഒ, പന്തളം, പത്തനംതിട്ട എച്ച്.ഒ, റാന്നി, തിരുവല്ല എച്ച്.ഒ. ആലപ്പുഴ ജില്ല: ആലപ്പുഴ എച്ച്.ഒ, ചെങ്ങന്നൂര്‍ എച്ച്.ഒ, ചേര്‍ത്തല എച്ച്.ഒ, ഹരിപ്പാട്, കാര്‍ത്തികപ്പള്ളി, കായംകുളം എച്ച്.ഒ, മാവേലിക്കര എച്ച്.ഒ, പുളിങ്കുന്ന്, സനാതനപുരം. കോട്ടയം : അരുണാപുരം, ചങ്ങനാശ്ശേരി എച്ച്.ഒ, ചങ്ങനാശ്ശേരി എസ്.ബി കോളജ്, ചിങ്ങവനം, ഈരാറ്റുപേട്ട, എരുമേലി, ഏറ്റുമാനൂര്‍, ഗാന്ധി നഗര്‍, കോട്ടയം, കങ്ങഴ, കാഞ്ഞിരപ്പള്ളി എച്ച്. ഒ, കറുകച്ചാല്‍, കോട്ടയം കലക്ടറേറ്റ്, കോട്ടയം എച്ച്.ഒ, കുടമാളൂര്‍, കുമാരനല്ലൂര്‍, മണര്‍കാട്, മണിമല, മുണ്ടക്കയം, പാലാ എച്ച്.ഒ, പാമ്പാടി, പി.ഡി.ഹില്‍സ് പി.ഒ, കോട്ടയം, പുതുപ്പള്ളി, പുഴവൂര്‍, വൈക്കം എച്ച്.ഒ, വാകത്താനം. ഇടുക്കി: കട്ടപ്പന എച്ച്.ഒ, കുമിളി, മൂന്നാര്‍, നെടുങ്കണ്ടം, പീരുമേട്, തൊടുപുഴ എച്ച്.ഒ. എറണാകുളം: ആലുവ, അങ്കമാലി, ഇടപ്പള്ളി, എറണാകുളം എച്ച്.ഒ, എറണാകുളം എം.ജി. റോഡ്, കാക്കനാട്, കൊച്ചി.എച്ച്.ഒ, കൂത്താട്ടുകുളം, കോതമംഗലം, മൂവാറ്റുപുഴ, നോര്‍ത് പറവുര്‍, പാലാരിവട്ടം, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, വൈറ്റില എറണാകുളം. തൃശൂര്‍ ജില്ല: ചാലക്കുടി എച്ച്.ഒ, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, കുന്നംകുളം. തൃശൂര്‍ ഈസ്റ്റ് പി.ഒ, തൃശൂര്‍ എച്ച്്.ഒ, തൃശൂര്‍ സിറ്റി. പി.ഒ, വാടാനപ്പള്ളി, വടക്കാഞ്ചേരി എച്ച്.ഒ. പാലക്കാട്: ആലത്തൂര്‍ എച്ച്.ഒ, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ഒലവക്കോട് എച്ച്.ഒ, ഒറ്റപ്പാലം എച്ച്.ഒ, പാലക്കാട് എച്ച്.ഒ, പട്ടാമ്പി, ഷൊര്‍ണൂര്‍, വടക്കാഞ്ചേരി. മലപ്പുറം: കോട്ടയ്ക്കല്‍, കുറ്റിപ്പുറം, മലപ്പുറം എച്ച്.ഒ, മഞ്ചേരി എച്ച്.ഒ, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി എച്ച്.ഒ, തിരൂര്‍ എച്ച്.ഒ, വളാഞ്ചേരി. കോഴിക്കോട്: കാലക്കറ്റ് സിവില്‍സ്റ്റേഷന്‍ എച്ച്.ഒ, കാലക്കറ്റ് എച്ച്.ഒ, മാവൂര്‍, ഫറോക്ക്, കൊയിലാണ്ടി എച്ച്.ഒ, കുന്നമംഗലം, മേപ്പയൂര്‍, തിരുവമ്പാടി, വടകര എച്ച്.ഒ. വയനാട്: കല്‍പ്പറ്റ എച്ച്.ഒ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, താമരശേരി. കണ്ണൂര്‍: ഇരിട്ടി, കണ്ണൂര്‍ സിവില്‍സ്റ്റേഷന്‍, കണ്ണൂര്‍ എച്ച്.ഒ, മട്ടന്നൂര്‍, പയ്യന്നൂര്‍, ശ്രീകണ്ഠപുരം, തലശേരി, തളിപ്പറമ്പ. കാസര്‍കോട്: കാഞ്ഞങ്ങാട് എച്ച്.ഒ, കാസര്‍കോട് എച്ച്.ഒ, മഞ്ചേശ്വര്‍, നീലേശ്വരം. കേരളത്തിന് പുറത്തുള്ള പോസ്റ്റോഫിസുകള്‍: ബംഗളൂരു: ബംഗളൂരു ജി.പി.ഒ-560 001, ഫോണ്‍: 080 22868652. ഭോപ്പാല്‍: ഭോപ്പാല്‍ ജി.പി.ഒ-462001, ഫോണ്‍: 755-2673272, ചണ്ഡിഗഢ്: ചണ്ഡിഗഢ് ജി.പി.ഒ-160 017, ഫോണ്‍: 0172-2703716. ചെന്നൈ: ചെന്നൈ ജി.പി.ഒ-600 001, ഫോണ്‍: 044-25216766. ഹൈദരബാദ്: ഹൈദരബാദ് ജി.പി.ഒ-500 001, ഫോണ്‍: 040-23463515. ലഖ്നൗ: ലഖ്നൗ ജി.പി.ഒ-226 001, ഫോണ്‍: 0522-2237908. മുംബൈ: മുംബൈ ജി.പി.ഒ-400 001, ഫോണ്‍: 022-22620693. ന്യൂഡല്‍ഹി: ന്യൂഡല്‍ഹി ജി.പി.ഒ 110001, ഫോണ്‍: 01123743602. റാഞ്ചി, ഷില്ളോങ്. 

അഭിപ്രായങ്ങളൊന്നുമില്ല: