നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, മാർച്ച് 17, തിങ്കളാഴ്‌ച

കോള്‍ ബോംബ്.............. മൊബൈലുകള്‍ പൊട്ടിത്തെറിക്കുന്നു......


മൊബൈലുകള്‍ പൊട്ടിത്തെറിക്കുന്നത് ഒരു സാധാരണ വാര്‍ത്തയായിരിക്കുന്ന കാലമാണ് ഇത്. അതിനാല്‍ തന്നെ ഒരു മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുവാന്‍ കാരണങ്ങള്‍ എന്തോക്കെയാണെന്നും അത് തടുക്കാന്‍ എന്താണ് മാര്‍ഗ്ഗങ്ങള്‍ എന്നാണ് ഇവിടെ പരിശോധിക്കുന്നത്.

ഐഎംഇഐ നമ്പറുള്ള ബ്രാന്‍റഡ് മൊബൈല്‍ വാങ്ങുക എന്നതാണ് പ്രധാനമായും നോക്കേണ്ടത്. ഒപ്പം ബാറ്ററി, ചാര്‍ജര്‍ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കണം. ബാറ്ററിയുടെ വോള്‍ട്ടെജ് വാല്യൂ എന്നവ നോക്കുക. പിന്നെ ഫോണ്‍ചാര്‍ജ് ചെയ്യുമ്പോള്‍ ഓവര്‍ ചാര്‍ജ് ആകാതെ ശ്രദ്ധിക്കുക, ഇത് പൊട്ടിത്തെറിക്ക് കാരണം ആയേക്കാം.

ഫോണ്‍ പൊട്ടിത്തെറിക്ക് വലിയോരു കാരണമായി പറയുന്ന വിഷയമാണ് കോള്‍ ബോംബ് എന്നത്. അതായത് ചാര്‍ജ് ചെയ്യുമ്പോള്‍ വരുന്ന കോളുകള്‍ ചിലപ്പോള്‍ പൊട്ടിത്തെറിക്ക് കാരണമാകുന്നു. ഒരു ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണിന്‍റെ മദര്‍ബോര്‍ഡില്‍ ഒരു സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്, ഇതിന് പുറമേ ഒരു കോള്‍ വന്നാല്‍ ഈ സമ്മര്‍ദ്ദം വര്‍‌ദ്ധിച്ച് ഒരു പൊട്ടിത്തെറിക്കുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധ അഭിപ്രായം.

ഇന്നുവരെ ഉണ്ടായ മൊബൈല്‍ പൊട്ടിത്തെറികളുടെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ 70 ശതമാനം കോളിങ്ങ് ബോംബുകളായിരുന്നു. അന്താരാഷ്ട്ര കോളുകള്‍ക്കാണ് ഈ പ്രശ്നം കൂടുതല്‍ എന്നാണ് അറിയുന്നത്. അതേ സമയം ഒരു അന്താരാഷ്ട്ര നമ്പറില്‍ നിന്ന് മിസ് കോള്‍ വരുകയും തിരിച്ച് വിളിക്കുമ്പോള്‍ ഫോണ്‍ പൊട്ടിത്തെറിച്ചതായും ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഒരു മാല്‍വെയറായാണ് കരുതപ്പെടുന്നത്.

ചൈനീസ് നിര്‍മ്മിത ഫോണുകളില്‍ പൊട്ടിത്തെറി സാധ്യതകൂടിയതാണ് എന്നാണ് ടെക്നോളജി വിദഗ്ധര്‍ പറയുന്നത്. ഡൌണ്‍ലോഡിങ്ങ് മൊബൈലിന്‍റെ പൊട്ടിത്തെറിക്ക് കാരണമാകുമോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്, എന്നാല്‍ അതിനും സാധ്യതയുണ്ടെന്നാണ് യാഥാര്‍ത്ഥ്യം. തേര്‍ഡ് പാര്‍ട്ടിയില്‍ നിന്നും നടത്തുന്ന ഡൌണ്‍ലോഡുകള്‍ മാല്‍വെയറിന് കാരണമായേക്കാം. പബ്ലിക്ക് വൈഫേ സംവിധാനത്തിന്‍റെ ഉപയോഗം കുറയ്ക്കുന്നതും ഇത്തരം മാല്‍വെയര്‍ ഭീഷണികള്‍ ഒഴിവാക്കുവാന്‍ നല്ലതാണ്.


വെള്ളത്തില്‍ വീണ ഫോണ്‍ ചാര്‍ജ് ചെയ്താല്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ട് അതിനാല്‍ തന്നെ വെള്ളത്തില്‍ വീണ ഫോണിന്‍റെ ബാറ്ററി, എസ്ഡി കാര്‍ഡ് മറ്റു ഭാഗങ്ങള്‍ ഉൌരി മാറ്റി ഉണക്കിയ ശേഷം മാത്രം ചാര്‍ജ് ചെയ്യുക