നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

ഫ്രീ വോയ്സ് കോള്‍ സംവിധാനം വരുന്നു ........


ആഗോളതലത്തില്‍ അതിവേഗം വളരുന്ന വാട്‍സ് ആപിനെ ഏറ്റവും കൂടുതല്‍ ആറാടുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. വാട്സ്‍ ആപില്‍ ഏപ്രില്‍ മാസത്തോടെ വോയ്സ് കോള്‍ സംവിധാനം വരുന്നു എന്നതാണ് പുതിയ പ്രഖ്യാപനം. കഴിഞ്ഞ ദിവസം വാട്സ് ആപ് കുറച്ചുനേരം പണിമുടക്കിയത് ലക്ഷക്കണക്കിനു വരുന്ന ഉപഭോക്താക്കളെ പ്രയാസത്തിലാക്കിയെങ്കില്‍ അതിന് പ്രായശ്ചിത്തമെന്നോണമാണ് വോയ്സ് കോള്‍ അവതരിപ്പിക്കുന്നത്. വാട്സ്‍ ആപിനെ 19 ബില്യണ്‍ എന്ന ഭീമന്‍ തുകയ്ക്ക് ഫേസ്ബുക്ക് സ്വന്തമാക്കിയതിനു പിന്നാലെയാണ് പുതിയ സൌകര്യം കൂട്ടിച്ചേര്‍ക്കുന്നത്. വാട്ട്‌സ് ആപ്പ് സി.ഇ.ഒ ജാന്‍ കോം തന്നെയാണ് ഈ വിവരം സ്ഥിരീകരിച്ചത്. നിലവില്‍ വണ്‍ടച്ച് ശബ്ദസന്ദേശങ്ങള്‍ അയക്കുവാന്‍ വാട്ട്സ് ആപ്പില്‍ സാധിക്കും. വോയ്‌സ് കോളിങില്‍ തത്സമയം സംസാരിക്കാം എന്നതാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുക. ലോകത്തിലെ ടെലികോം വമ്പന്‍മാരെ വെട്ടിലാക്കുന്ന തീരുമാനം കൂടിയാണ് വാട്സ് ആപിന്റെ വോയ്സ് കോള്‍ വിപ്ലവം. വാട്സ് ആപ് എത്തിയതോടെ മൊബൈലില്‍ സന്ദേശങ്ങള്‍ അയക്കുന്നവരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞിരുന്നു. ആദ്യഘട്ടത്തില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഐഫോണുകളിലുമാണ് വോയ്‌സ് കോളിങ് സംവിധാനം ലഭ്യമാക്കുക. ഭാവിയില്‍ ബ്ലാക്ക്‌ബെറി, മൈക്രോസോഫ്റ്റ്, നോക്കിയ ഫോണുകളിലും സേവനം ലഭ്യമാക്കുമെന്ന് സി.ഇ.ഒ പറഞ്ഞു.

1 അഭിപ്രായം:

BASHEERUDHEEN MAHMOOD AHMED പറഞ്ഞു...

ADI POLI