നമ്മൾ ഭാരതമക്കൾ….കേരള ജനതയെ സംരക്ഷിക്കു.! പുതിയ മുല്ലപ്പെരിയാർ ഡാം ഉടനെ പണിയുക.! കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും.! ഭാരതം ജയിക്കട്ടെ..!

2014, ജനുവരി 23, വ്യാഴാഴ്‌ച

ഹൃദയം അടുപ്പുകല്ലുകളാവുമ്പോള്‍.................


അടുക്കളയിലെ
പുകക്കുഴലിന്റെ വിശാലതയില്‍ഇരുട്ടിന്റെ കാതില്‍ മുഴങ്ങുന്നത്നെഞ്ചില്‍ കനല്‍ക്കട്ട കാക്കുന്നഅടുപ്പുകല്ലിന്റെ കുതൂഹലം...
പറയാനുണ്ട്,കഥകളേറെ..കരിഞ്ഞ കണ്ണില്‍കവിതയിറ്റിക്കവേ,കനലുപൂവിടുന്ന കാലത്തിനോട്..!!!
ഏഴരവെളുപ്പിന്വിളറി വെളുത്ത കൈകള്‍ ഹൃദയത്തിലേക്കാഴ്ന്നിറങ്ങിഇന്നലെകളുടെ കരിവളപ്പൊട്ടുംതലയണക്കീഴില്‍ കുതിര്‍ന്നകണ്ണീര്‍ക്കണങ്ങളും പെറുക്കിമാറ്റിശൂന്യമായ ഹൃദയത്തില്‍വീണ്ടും അടുപ്പുകൂട്ടും..
നെറ്റിത്തടത്തിലെ സിന്ദൂരത്തിലുംഒരിറ്റു കനലുപൂക്കും!!
ഒടുവില്‍ എന്റെ മാറത്തെ കറിക്കലത്തില്‍നോവിന്റെ നേരും നിനവുംനെഞ്ചിന്റെ വ്യഥയേറ്റുപാടുവാന്‍തിളച്ചുപൊന്തും...
താണ്ടിവന്ന തീക്ഷ്ണതകളെതീയിലരച്ചെടുത്ത് പാകമാക്കിയമീന്‍കറി,താലി കെട്ടിയവനുംകുഴിഞ്ഞുതീര്‍ന്ന നെഞ്ചില്‍
നുരഞ്ഞുവന്ന വീഞ്ഞ്മകനുംനീട്ടിവയ്ക്കുമ്പോഴും,നോവിന്‍പൊള്ളലില്‍ നിന്ന്ചുരണ്ടിയെടുത്ത ഒരിത്തിരിയുപ്പ്അവള്‍,അടുപ്പുകല്ലിന്റെ ഹൃദയത്തില്‍ ബാക്കിവെക്കും.കറിയില്‍,അറിയാതെ ചേര്‍ത്തുപോയഎരിവിനെയോര്‍ത്ത്സ്വയം,കുമ്പസാരക്കൂട്ടില്‍ പുകഞ്ഞുതീരും!!!
എന്റെ വക്കത്തൊട്ടി നില്‍ക്കുന്നഅവളുടെ കണ്‍മഷിയെ,കാലത്തിനോടുപമിക്കവെ,മിഴിപ്പുസ്തകത്തിലീറന്‍ പടരുന്നുവ്രണിതമര്‍മ്മരങ്ങളില്‍മുറിപ്പാട് പൂക്കുന്നു...
പറയാനുള്ളതൊക്കെയും പുറം തിരിഞ്ഞുനില്‍ക്കുന്നകാലത്തിനോട്...പദം തെറ്റിയ പെണ്ണിന്റെ പ്രജ്ഞകളെപ്പറ്റി....തുടിക്കുന്ന ഇമകളില്‍കാലം കൊരുത്തെടുത്തകണ്ണീര്‍ക്കല്ലുകളെപ്പറ്റി....പക്ഷെ,അതിനു മുമ്പ്,എന്റെ ഓര്‍മ്മകള്‍,വിഷാദവൈഖരിയണിയവേ,കബന്ധത്തില്‍ കഴുത്തറുക്കുന്നു...കരയും നിരാശയെകാലം മറക്കുന്നു!!!!


സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കവിതാ രചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കാസര്‍കോഡ് നീലേശ്വരം രാജാസ് എച്ച് എസ് എസിലെ നിരഞ്ജന ആര്‍ കെയുടെ കവിത .....

അഭിപ്രായങ്ങളൊന്നുമില്ല: